പെട്രോള്‍ പമ്പിലെത്തി തീ കൊളുത്തിയ ആള്‍ മരിച്ചു; സംഭവം ഇന്നലെ രാത്രി തൃശ്ശൂരില്‍

പെട്രോള്‍ പമ്പിലെത്തി തീ കൊളുത്തിയ ആള്‍ മരിച്ചു; സംഭവം ഇന്നലെ രാത്രി തൃശ്ശൂരില്‍
തൃശ്ശൂര്‍ ഇരിങ്ങാലക്കുടയില്‍ പെട്രോള്‍ പമ്പില്‍ എത്തി പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി 43 വയസ്സുള്ള ഷാനവാസ് ആണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്.

ഇരിങ്ങാലക്കുടചാലക്കുടി സംസ്ഥാനപാതയില്‍ മെറിന ആശുപത്രിക്കു സമീപത്തെ പെട്രോള്‍ പമ്പില്‍ ശനിയാഴ്ച്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. സ്‌കൂട്ടറിലെത്തിയ ഷാനവാസ് കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ അതില്‍ നല്‍കാന്‍ തയ്യാറായില്ല. കാന്‍ കൊണ്ടുവന്നാല്‍ പെട്രോള്‍ നല്‍കാമെന്നു പറഞ്ഞ് തൊട്ടടുത്ത വണ്ടിയില്‍ പെട്രോള്‍ അടിക്കാന്‍ ജീവനക്കാരന്‍ മാറിയ സമയം പെട്രോള്‍ എടുത്ത് തലയിലൂടെ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് ജീവനക്കാര്‍ പറഞ്ഞു.

തീ ആളിപ്പടര്‍ന്ന ഉടന്‍തന്നെ ജീവനക്കാര്‍ പമ്പിലെ അഗ്‌നിശമന ഉപകരണം ഉപയോഗിച്ച് അണച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. തൊട്ടടുത്ത മെറീന ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഇയാളെ തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.



Other News in this category



4malayalees Recommends