വരും ദിവസങ്ങളില്‍ പൊടിക്കാറ്റ് രാജ്യത്ത് ശക്തമാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. തെക്ക് കിഴക്കന്‍ കാറ്റിന്റെ ഭാഗമായി ദാഹിറ, അല്‍ വുസ്ത, ദോഫാര്‍, തെക്കന്‍ ശര്‍ഖിയ തുടങ്ങിയ ഒമാന്റെ പ്രദേശങ്ങളില്‍ കാറ്റ് ശക്തമാകാന്‍ ആണ് സാധ്യത. തീരപ്രദേശങ്ങളില്‍ പൊടി ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പല സ്ഥലങ്ങളിലും ദൂരക്കാഴ്ചയെ ഇത് ബാധിക്കും. വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം.
പൊടിക്കാറ്റ് മാത്രമല്ല, ന്യൂനമര്‍ദം രൂപപ്പെടുന്നതിന്റെ ഭാഗമായി ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാജ്യത്തിന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. സിവില്‍ ഏവിയേഷന്‍ അതോറിറ്റി ആണ് ഇക്കാര്യം അറിയിച്ചത്. വ്യത്യസ്ത തീവ്രതയിലുള്ള മഴ ആയിരിക്കും രാജ്യത്ത് പെയ്യാന്‍ പോകുന്നത്. രാജ്യത്തിന്റെ പല സ്ഥലത്തേയും വാദികള്‍ നിറഞ്ഞെഴുകും.