പാലത്തില്‍ ഇടിച്ച കപ്പല്‍ ; നടത്തിപ്പുകാരായ സിനര്‍ജി മറൈന്‍ ഗ്രൂപ്പ് പാലക്കാട് സ്വദേശിയുടേത്

പാലത്തില്‍ ഇടിച്ച കപ്പല്‍ ; നടത്തിപ്പുകാരായ സിനര്‍ജി മറൈന്‍ ഗ്രൂപ്പ് പാലക്കാട് സ്വദേശിയുടേത്
അമേരിക്കയില്‍ പാലം തകര്‍ത്ത ചരക്കുകപ്പലിന്റെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്നത് മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക്. പാലക്കാട് സ്വദേശിയായ ക്യാപ്റ്റന്‍ രാജേഷ് ഉണ്ണിയുടെ സിനര്‍ജി മറൈന്‍ ഗ്രൂപ്പിന്റെ കപ്പലാണ് കഴിഞ്ഞ ദിവസം ബോള്‍ട്ടിമോറിലെ പാലത്തില്‍ ഇടിച്ചത്. ലോകത്തെ മുന്‍ നിര കപ്പല്‍ കമ്പനികളില്‍ ഒന്നാണ് സിനര്‍ജി മറൈന്‍ ഗ്രൂപ്പ്.

സിങ്കപ്പൂര്‍ ആസ്ഥാനമായുള്ള കമ്പനിയുടെ സ്ഥാപകനും സിഇഒയും രാജേഷാണ്. സിനര്‍ജിയുടെ വെബ്‌സൈറ്റ് നല്‍കുന്ന വിവര പ്രകാരം 14 രാജ്യങ്ങളിലായി 28 ഓഫീസുകള്‍ കമ്പനിക്കുണ്ട്. 24000 നാവികര്‍ ജോലി ചെയ്യുന്നു. 668 ല്‍പ്പരം ചരക്കുകപ്പലുകളുടെ നടത്തിപ്പുകാരാണ്. 2020 ല്‍ ലോയ്ഡ്‌സ് ലിസ്റ്റ് മാഗസിന്‍ പുറത്തിറക്കിയ ഏറ്റവും സ്വാധീനമുള്ള നൂറു വ്യക്തികളുടെ പട്ടികയില്‍ ഇടം നേടി. കഴക്കൂട്ടം സൈനിക സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. മുംബൈയിലെ എല്‍ബിഎസ് കോളേജ് ഓഫ് അഡ്വാന്‍സ്ഡ് മാരിടൈം സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ തുടര്‍പഠനം. പിന്നീട് മര്‍ച്ചന്റ് നേവിയില്‍ ചേര്‍ന്നു. 2006 ല്‍ സിനര്‍ജി ഗ്രൂപ്പ് സ്ഥാപിച്ചു.

യുഎസിലെ ബാള്‍ട്ടിമോര്‍ തുറമുഖത്തിന് അടുത്തുള്ള പ്രധാന പാലമായ ഫ്രാന്‍സിസ് സ്‌കോട്ട് കീ ആണ് ചരക്കുകപ്പലിലിടിച്ച് തകര്‍ന്നത്. പാലത്തിലുണ്ടായിരുന്ന വാഹനങ്ങളും ആളുകളും നദിയില്‍ വീണു.കാണാതായ എട്ടുപേരില്‍ രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരാളുടെ നില ഗുരുതരമാണ്.

Other News in this category



4malayalees Recommends