സ്റ്റീവനേജ്: 'സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷന്‍' സംഘടിപ്പിക്കുന്ന, അഖില യു കെ ചീട്ടു കളി മത്സരം മെയ് നാലിന് സ്റ്റീവനേജില്‍ വെച്ച് നടത്തപ്പെടുന്നു. 'റമ്മി' വിഭാഗത്തിലാണ് ഏകദിന മത്സരം ഒരുക്കുന്നത്. മികച്ച കാഷ് പ്രൈസുകള്‍ വാഗ്ദാനം ചെയ്യുന്ന ടൂര്‍ണ്ണമെന്റ്, സ്റ്റീവനേജിലെ സെന്റ് നിക്കോളാസ് കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചാണ് നടക്കുക. മത്സരങ്ങള്‍ രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്നതാണ്.
ഒന്നാം സമ്മാനമായി അഞ്ഞൂറ് പൗണ്ട് കാഷ് പ്രൈസ് നല്‍കുമ്പോള്‍, രണ്ടാം സ്ഥാനക്കാര്‍ക്ക് ഇരുന്നൂറു പൗണ്ടും, മൂന്നാം സ്ഥാനക്കാര്‍ക്കു നൂറു പൗണ്ടും സമ്മാനങ്ങള്‍ ലഭിക്കും.
മത്സരത്തില്‍ പങ്കുചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ ഉടന്‍തന്നെ പേര് രെജിസ്റ്റര്‍ ചെയ്യുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
മനോജ് ജോണ്‍07735285036,
ഹരിദാസ് തങ്കപ്പന്‍ 07455009248