'സര്‍ഗം സ്റ്റീവനേജ്' ഈസ്റ്റര്‍വിഷുഈദ് ആഘോഷത്തില്‍ പെയ്തിറങ്ങിയത് മതൈക്യ സ്‌നേഹമാരി; വര്‍ണ്ണ വിസ്മയം തീര്‍ത്ത് 'ഹോളി ഫെസ്റ്റ്‌സും', ഗാനമേളയും, കലാവിരുന്നും, ഡീജെയും.

'സര്‍ഗം സ്റ്റീവനേജ്'  ഈസ്റ്റര്‍വിഷുഈദ് ആഘോഷത്തില്‍ പെയ്തിറങ്ങിയത്  മതൈക്യ സ്‌നേഹമാരി; വര്‍ണ്ണ വിസ്മയം തീര്‍ത്ത് 'ഹോളി ഫെസ്റ്റ്‌സും', ഗാനമേളയും, കലാവിരുന്നും, ഡീജെയും.
സ്റ്റീവനേജ്: ഹര്‍ട്‌ഫോര്‍ഡ്ഷയറിലെ പ്രമുഖ മലയാളി സംഘടനായ 'സര്‍ഗം സ്റ്റീവനേജ്' സംഘടിപ്പിച്ച ഈസ്റ്റര്‍വിഷുഈദ് ആഘോഷം മതസൗഹാര്‍ദ്ധതയും,സാഹോദര്യവും വിളിച്ചോതുന്നതായി. ആഘോഷത്രയങ്ങളുടെ അന്തസത്ത ചാലിച്ചെടുത്ത 'വെല്‍ക്കം ടു ഹോളി ഫെസ്റ്റ്‌സ് ' സംഗീത നൃത്ത നടന അവതരണങ്ങള്‍ കലാ വൈഭവം കൊണ്ടും, പശ്ചാത്തല സംവിധാനം കൊണ്ടും ഏറെ ആകര്‍ഷകമായി.

വൈവിദ്ധ്യങ്ങളായ മികവുറ്റ കലാ പരിപാടികള്‍, സംഗീത സാന്ദ്രത പകര്‍ന്ന 'ഗാന വിരുന്ന്' ആകര്‍ഷകങ്ങളായ നിരവധി പരിപാടികള്‍ എന്നിവ സദസ്സ് വലിയ കരഘോഷങ്ങളോടെയാണ് വരവേറ്റത്. പഞ്ചാബി മറാഠി ഗുജറാത്തി ഗാനങ്ങളുടെ ആലാപനത്തിലൂടെ പ്രശസ്തനായ ഗായകന്‍ ശ്രീജിത്ത് ശ്രീധരന്‍ ഗസ്റ്റ് ആര്‍ട്ടിസ്റ്റായി സര്‍ഗ്ഗം വേദിയെ ആനന്ദ സാഗരത്തില്‍ ആറാടിച്ചപ്പോള്‍, മലയാള ഭാഷയുടെ മാധുര്യവും നറുമണവും ഒട്ടും ചോരാതെ പാടിത്തകര്‍ത്ത കൊച്ചുകുട്ടികള്‍ മുതല്‍ ഉള്ള ഗായകര്‍ ഒരുക്കിയ 'ഗാനാമൃതം' സദസ്സിനെ സംഗീതസാന്ദ്രതയില്‍ ലയിപ്പിച്ചു. ക്ലാസ്സിക്കല്‍, സിനിമാറ്റിക്ക്, സെമിക്ലാസ്സിക്കല്‍ വിഭാഗങ്ങളിലായി അവതരിപ്പിച്ച മാസ്മരികത വിരിയിച്ച ലാസ്യലയ നൃത്തച്ചുവടുകളും, വശ്യസുന്ദരവും ഭാവോജ്ജ്വലവുമായ നൃത്യനൃത്ത്യങ്ങള്‍ വേദിയെ കോരിത്തരിപ്പിച്ചു.

മോര്‍ട്‌ഗേജ്‌സ് & ഇന്‍ഷുറന്‍സ് സ്ഥാപനമായ 'വൈസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഫുട്ട് ഗ്രേഡിയന്‍സ് ഹോള്‍സെയില്‍ ഡീലര്‍ 'സെവന്‍സ് ട്രേഡേഴ്‌സ്' സ്റ്റിവനേജ് റെസ്റ്റോറന്റ് & കാറ്ററിങ് സ്ഥാപനമായ സ്റ്റീവനേജ് 'കറി വില്ലേജ്', മലബാര്‍ ഫുഡ്ഡ്‌സ് എന്നീ സ്ഥാപനങ്ങള്‍ സര്‍ഗം ആഘോഷത്തില്‍ പ്രായോജകരായി. ഈസ്റ്റര്‍ വിഷു ആഘോഷത്തിലെ സ്‌പോണ്‍സറും, വിഭവ സമൃദ്ധമായ ഗ്രാന്‍ഡ് ഡിന്നര്‍ ആഘോഷത്തിലേക്ക് എത്തിക്കുകയും ചെയ്ത 'ബെന്നീസ് കിച്ചന്‍' സദസ്സിനെ കയ്യിലെടുത്തു.


സര്‍ഗ്ഗം പ്രസിഡണ്ട് അപ്പച്ചന്‍ കണ്ണഞ്ചിറ സ്വാഗതം ആശംസിക്കുകയും തുടര്‍ന്ന് കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തിക്കൊണ്ട് ആഘോഷത്തിന് ഉദ്ഘാടനകര്‍മ്മവും നിര്‍വ്വഹിച്ചു. സെക്രട്ടറി സജീവ് ദിവാകരന്‍ നന്ദി പ്രകാശിപ്പിച്ചു. ടെസ്സി ജെയിംസ്, ജിന്റ്റു ജിമ്മി എന്നിവര്‍ അവതാരകാരായി തിളങ്ങി. സര്‍ഗ്ഗം കമ്മിറ്റി അംഗങ്ങളായ പ്രവീണ്‍ സി തോട്ടത്തില്‍, ജെയിംസ് മുണ്ടാട്ട്, മനോജ് ജോണ്‍, ഹരിദാസ് തങ്കപ്പന്‍, വില്‍സി പ്രിന്‍സണ്‍, സഹാന ചിന്തു, അലക്‌സാണ്ടര്‍ തോമസ്, ചിന്തു ആനന്ദന്‍, നന്ദു കൃഷ്ണന്‍, സജീവ് ദിവാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


'വിഷു തീം' പ്രോഗ്രാമിനായി ടെസ്സി, ആതിര, അനഘ, ശാരിക, ഡോണ്‍ എന്നിവര്‍ വേഷമിട്ടപ്പോള്‍, ബോബന്‍ സെബാസ്റ്റിയന്‍ സുരേഷ്‌ലേഖ കുടുംബത്തിന് വിഷുക്കണി കാണികാണിക്കുകയും, വിഷുക്കൈനീട്ടം നല്‍കുകയും ചെയ്തു.


'ഈസ്റ്റര്‍ തീം' അവതരണത്തില്‍ പ്രാര്‍ത്ഥന മരിയ, നോഹ,നിന,നിയ, പ്രിന്‍സണ്‍, മനോജ്, വില്‍സി, ഡിക്‌സണ്‍, സഹാന, അലീന, ഗില്‍സാ, ബെനീഷ്യ എന്നിവര്‍ വേഷമിട്ടു. കല്ലറയില്‍ നിന്നും ഉയിര്‍ത്തെഴുന്നെല്കുന്ന ഉദ്ധിതനായ യേശുവിന്റെ ദര്‍ശനവും, പശ്ചാത്തല കല്ലറയും, മാലാഖവൃന്തത്തിന്റെ സംഗീതവും, ഭയചകിതരായ കാവല്‍ക്കാരും ഏറെ താദാല്മകവും ആകര്‍ഷകവുമായി. ഈദുല്‍ ഫിത്തറിന്റെ തീം സോങ്ങില്‍ ബെല്ല ജോര്‍ജ്ജ്, ആന്‍ഡ്രിയ ജെയിംസ് എന്നിവരുടെ അവതരണം അവിസ്മരണീയമായി.


നിയ ലൈജോണ്‍, അല്‍ക്ക ടാനിയ, ആന്റണി പി ടോം, ഇവാ അന്ന ടോം, ലക്‌സ്മിതാ പ്രശാന്ത്, അഞ്ജു ടോം, ജെസ്ലിന്‍ വിജോ, ക്രിസ് ബോസ്, നിസ്സി ജിബി, നിനാ ലൈജോണ്‍, ബോബന്‍ സെബാസ്റ്റ്യന്‍ എന്നിവരാലപിച്ച ഗാനങ്ങള്‍ വേദിയെ സംഗീത സാന്ദ്രമാക്കി. നൃത്തലഹരിയില്‍ സദസ്സിനെ ആറാടിച്ച എഡ്‌നാ ഗ്രേസ് അലിയാസ്, ടെസ്സ അനി, ഇവാ ടോം, ആന്റണി ടോം, ഡേവിഡ് വിജോ, ജെന്നിഫര്‍ വിജോ, ആന്റോ അനൂബ്, അന്നാ അനൂബ്, അമയ അമിത്, ഹെബിന്‍ ജിബി, ദ്രുസില്ല അലിയാസ്, ഹൃദ്യാ, മരിറ്റ, അലീന്‍ എന്നിവര്‍ ഏറെ കയ്യടി നേടികൊണ്ടാണ് വേദി വിട്ടത്.


മഴവില്‍ വസന്തം വിരിയിച്ച നൃത്ത വിരുന്നും, സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങളും, സംഗീത സാന്ദ്രത പകര്‍ന്ന ഗാനമേളയും, വേദിയെ ഒന്നടക്കം നൃത്തലയത്തില്‍ ഇളക്കിയ ഡീജെയും അടക്കം ആവോളം ആനന്ദിക്കുവാനും ആഹ്‌ളാദിക്കുവാനും അവസരം ഒരുക്കിയ 'ആഘോഷ രാവ്' രാത്രി പത്തുമണിവരെ നീണ്ടു നിന്നു. സംഘാടക മികവും, വര്‍ണ്ണാഭമായ കലാപരിപാടികളും, ഗ്രാന്‍ഡ് ഡിന്നറും ആഘോഷത്തില്‍ ശ്രദ്ധേയമായി.

Other News in this category



4malayalees Recommends