മൂന്ന് വയസ്സുകാരി സഞ്ചനമോള്‍ക്ക് വിഷുക്കൈനീട്ടം കൊടുക്കാന്‍ അമ്മയും ഇല്ല , അച്ഛനും 'ഇല്ല'; വിഷുക്കൈനീട്ടം തപാല്‍ വഴിയെത്തി.

മൂന്ന് വയസ്സുകാരി  സഞ്ചനമോള്‍ക്ക് വിഷുക്കൈനീട്ടം  കൊടുക്കാന്‍  അമ്മയും ഇല്ല , അച്ഛനും  'ഇല്ല'; വിഷുക്കൈനീട്ടം തപാല്‍ വഴിയെത്തി.
അമ്പലപ്പുഴ: വിഷുക്കണി ഒരുക്കിയും വിഷുക്കൈനീട്ടം കൈമാറിയും വിഭവ സമൃദ്ധമായ സദ്യ കഴിച്ചും വിഷു ആഷോഷിച്ചപ്പോള്‍ മൂന്ന് വയസ്സുകാരി സഞ്ചനമോള്‍ക്ക് വിഷുക്കൈനീട്ടം കൊടുക്കാന്‍ അമ്മയും ഇല്ല , അച്ഛനും 'ഇല്ല' യെങ്കിലും വിഷുക്കൈനീട്ടം കവറില്‍ തപാല്‍ വകുപ്പ് കൈമാറി.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 5ന് ആയിരുന്നു സഞ്ചനമോളുടെ മൂന്നാം ജന്മദിനം.സഞ്ചനമോള്‍ക്ക് 6 മാസം പ്രായമുള്ളപ്പോള്‍ അമ്മ ജയന്തി 2021 ജൂണ്‍ 5ന് കോവിഡ് ബാധിച്ച് മരണമടഞ്ഞു.അമ്മയുടെ മരണശേഷം പിതാവും ഉപേക്ഷിച്ച നിലയിലാണ്. ഒരാഴ്ചയ്ക്കുള്ളില്‍ ജയന്തിയുടെ പിതാവ് ജയന്തന്റെ ജീവനും ജൂണ്‍ 12 ന് കോവിഡ് അപഹരിച്ചു.


സഞ്ചനമോളും അമ്മ ജയന്തിയും മുത്തച്ചന്‍ ജയന്തനും മുത്തശ്ശി വത്സലയും ഇവരുടെ മകന്‍ വിദ്യാര്‍ത്ഥിയായ ജയകൃഷ്ണനും വാടകക്ക് താമസിച്ചിരുന്നത് തലവടി പഞ്ചായത്തില്‍ 13ാം വാര്‍ഡില്‍ ആണ്.സൗഹൃദ വേദിയുടെ ഭക്ഷ്യ ധാന്യ കിറ്റ് വിതരണത്തിനിടിയില്‍ കോവിഡ് ബാധിതരായ ഈ കുടുംബത്തെ സൗഹൃദ വേദി പ്രവര്‍ത്തകരെ പരിചയപ്പെടുത്തിയത് കുടുബശ്രീ എഡിഎസ് സുലേഖയാണ്.


ഇരുവരുടെയും മരണത്തോടെ വാടക കൊടുക്കാന്‍ നിവൃത്തി ഇല്ലാത്ത അവസ്ഥ വന്നത് മൂലം വത്സലയുടെ സഹോദരന്‍ പുറക്കാട് ഉളള ജയദേവ കുമാറിനോടാപ്പമാണ് ഇപ്പോള്‍ സഞ്ചനമോളും മുത്തശ്ശിയും താമസിക്കുന്നത്.


കഴിഞ്ഞ ദിവസം പൊതു പ്രവര്‍ത്തകന്‍ ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള തപാല്‍ വകുപ്പിന്റെ പദ്ധതിയിലൂടെ അയച്ച വിഷുക്കൈനീട്ടം പോസ്റ്റ്മാന്‍ സഞ്ചനമോള്‍ക്ക് കൈമാറി.എടത്വ പഞ്ചായത്തില്‍ ആകെ ഉണ്ടായിരുന്ന 2 സെന്റ് വസ്തുവും വീടും വിറ്റാണ് മാതാപിതാക്കള്‍ സഞ്ചനയുടെ അമ്മയെ വിവാഹം കഴിപ്പിച്ചത്.എടത്വ പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ താമസിക്കാത്തതു മൂലം ക്ഷേമ പെന്‍ഷനും അര്‍ഹതയില്ലാത്ത അവസ്ഥയാണ്.ഇക്കഴിഞ്ഞ വിജയ ദശമി ദിനത്തില്‍ സഞ്ചനമോള്‍ക്ക് ഫാദര്‍ വില്യംസ് ചിറയത്ത് ആദ്യാക്ഷരം പകര്‍ന്ന് നല്കി.സഞ്ചനമോളുടെ പഠനം, താമസം എന്നിവ സുമനസ്സുകള്‍ കനിഞ്ഞാല്‍ സാധ്യമാകും.


സഞ്ചനമോള്‍ക്കും മുത്തച്ഛിക്കും തല ചായ്ക്കാനൊരിടം നമുക്ക് നല്കാന്‍ സാധിക്കും.സ്വന്തമായി ഭൂമി ഇല്ലാത്തതിനാല്‍ ലൈഫ് മിഷനില്‍ അപേക്ഷ നല്‍കാനും സാധ്യമല്ല. ഭൂമി ഉണ്ടെങ്കില്‍ വീട് വെച്ച് കൊടുക്കുന്ന കാര്യം പരിഗണിക്കാമെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.നമ്മുടെ ചെറിയ സംഭാവന ഇവര്‍ക്ക് വലിയ ആശ്വാസമാകും.സഞ്ചനമോളുടെ മുത്തച്ഛി വത്സലയുടെ അക്കൗണ്ട് നമ്പര്‍.

67228354079

IFSC.SBIN0070096.

SBI EDATHUA.

Google pay 7994005320 Jayakrishnan


Other News in this category



4malayalees Recommends