UK News

പ്രൊഫഷണലുകള്‍ നേരത്തെ വിരമിക്കുന്നതിന് തടയിടാന്‍ പെന്‍ഷന്‍ ക്യാപ്പ് ഉയര്‍ത്തും; മിഡില്‍ ക്ലാസ് ജോലിക്കാര്‍ക്ക് ഉത്തേജനം നല്‍കാന്‍ ചാന്‍സലറുടെ പദ്ധതി; 1 മില്ല്യണ്‍ ടാക്‌സ് ഫ്രീ പെന്‍ഷന്‍ സേവിംഗ്‌സില്‍ സുപ്രധാന വര്‍ദ്ധനവുമായി ജെറമി ഹണ്ട്
 ബ്രിട്ടനിലെ സമ്പദ് വ്യവസ്ഥയ്ക്ക് ഏറ്റവും കൂടുതല്‍ ആവശ്യമുള്ളത് ജോലിക്കാരെയാണ്. ആളുകള്‍ വന്‍തോതില്‍ ജോലി ഉപേക്ഷിച്ച് പോകുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയാണ്. ഈ ഘട്ടത്തിലാണ് പ്രൊഫഷണലുകളെ അവരുടെ കരിയറുകളില്‍ കൂടുതല്‍ കാലം പിടിച്ചുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന പദ്ധതിയുമായി ചാന്‍സലര്‍ ജെറമി ഹണ്ട് ഒരുങ്ങുന്നത്.  തന്റെ ബജറ്റ് പ്രഖ്യാപനങ്ങളിലൂടെ മിഡില്‍ ക്ലാസ് ജോലിക്കാര്‍ക്ക് പെന്‍ഷന്‍ ഉത്തേജനം നല്‍കാനാണ് ഹണ്ടിന്റെ നീക്കം. പെന്‍ഷന്‍ അലവന്‍സുകളില്‍ സുപ്രധാന വര്‍ദ്ധനവ് പ്രഖ്യാപിക്കാന്‍ ചാന്‍സലര്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ വിഷയമാണ് ഡോക്ടര്‍മാരെയും, മറ്റ് പ്രൊഫഷണലുകളെയും തൊഴില്‍മേഖലയില്‍ നിന്നും പിന്തിരിയാന്‍ പ്രേരിപ്പിക്കുന്ന ഘടകമെന്നാണ് കരുതുന്നത്.  ടാക്‌സ് ഫ്രീ പെന്‍ഷന്‍ സേവിംഗ്‌സിലെ 1

More »

ബ്രിട്ടനില്‍ ഹിമപാതം; മഞ്ഞുവീഴ്ചയില്‍ പൊറുതിമുട്ടി റോഡുകളില്‍ കാര്‍ ഉപേക്ഷിച്ച് ജനം; ഞായറാഴ്ച വരെ അവസാനമില്ലെന്ന് മുന്നറിയിപ്പ്; -16 സെല്‍ഷ്യസിലേക്ക് കൈപിടിച്ച് നടത്തിയ കാലാവസ്ഥയില്‍ 50 എംപിഎച്ച് കൊടുങ്കാറ്റ്, 15 ഇഞ്ച് മഞ്ഞുവീഴ്ചയും
 ബ്രിട്ടനെ ആശങ്കയിലേക്ക് കൈപിടിച്ച് നടത്തി കൊടുങ്കാറ്റ്. കാലാവസ്ഥ രൂക്ഷമായി മാറിയതോടെ നിരത്തുകളില്‍ കാറുകള്‍ ഉപേക്ഷിക്കേണ്ടി വരുന്ന ഗതികേടിലാണ് ജനം. കൊടുംതണുപ്പിലേക്ക് താപനില താഴ്ന്നതോടെ പല മേഖലകളിലും പവര്‍കട്ടും വ്യാപകമായി.  അടുത്ത മൂന്ന് ദിവസങ്ങള്‍ കൂടി ഈ ദുരിതം തുടരുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. ഞായറാഴ്ച വരെ മോശം കാലാവസ്ഥ തുടരുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

More »

യുകെയില്‍ ഇന്ത്യയടക്കമുളള രാജ്യക്കാര്‍ക്ക് അവസരമേറുന്നു; നിര്‍മാണ മേഖലയിലേക്കും ഹോസ്പിറ്റാലിറ്റി രംഗത്തേക്കും കുടിയേറ്റക്കാരെ റിക്രൂട്ട് ചെയ്യുന്നതില്‍ വന്‍ ഇളവുകള്‍; നിയമങ്ങള്‍ ഉടന്‍ ഉദാരമാക്കാന്‍ നിര്‍ദേശിച്ച് മാക്
ബ്രിട്ടനില്‍ ജോലി ചെയ്ത് ജീവിക്കാനാഗ്രഹിക്കുന്ന വിദേശ പ്രഫഷണലുകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കാന്‍ യുകെ ഗവണ്‍മെന്റ് ഒരുങ്ങുന്നുവെന്ന പ്രതീക്ഷാനിര്‍ഭരമായ വാര്‍ത്ത പുറത്ത് വന്നു. ഇത് പ്രകാരം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങളായിരിക്കും സംജാതമാകുന്നത്. അടുത്ത ആഴ്ച മുതല്‍ നടപ്പിലാക്കുന്ന പുതിയ ഇളവുകള്‍ പ്രകാരം

More »

എന്‍എച്ച്എസ് നഴ്‌സിംഗ് ശമ്പളക്കരാറില്‍ തീരുമാനം 'ഉടന്‍'! യൂണിയനുകളുമായുള്ള ചര്‍ച്ചകള്‍ വഴിത്തിരിവിലെന്ന പ്രതീക്ഷയില്‍ മന്ത്രിമാര്‍; നഴ്‌സുമാര്‍, മിഡ്‌വൈഫ്, പാരാമെഡിക്ക് വിഭാഗങ്ങളുടെ കരാര്‍ ഉറപ്പിക്കാന്‍ വഴിയൊരുങ്ങുന്നു
എന്‍എച്ച്എസ് മേഖലയിലെ ശമ്പളവര്‍ദ്ധന വിഷയത്തില്‍ പരിഹാരത്തിന് വഴിയൊരുങ്ങുന്നതായി സൂചന. ഇന്ന് തന്നെ വിഷയത്തില്‍ ഒരു അന്തിമതീരുമാനത്തിന് വഴിതെളിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിമാര്‍ മുന്നോട്ട് വെച്ച ശമ്പള ഓഫറില്‍ യൂണിനുകള്‍ സന്തോഷത്തിലാണെന്നും, മൂന്ന് ദിവസത്തിനുള്ളില്‍ അംഗങ്ങള്‍ക്കിടയില്‍ ആലോചിച്ച് അന്തിമതീരുമാനത്തില്‍ എത്തുമെന്നും മിറര്‍ റിപ്പോര്‍ട്ട്

More »

കുഞ്ഞു ജോനുവിന് യാത്രയേകി പ്രിയപ്പെട്ടവര്‍ ; മോശം കാലാവസ്ഥയിലും നൂറുകണക്കിന് പേര്‍ ചടങ്ങിനെത്തി ; പ്രസ്റ്റണിനെ ആകെ കണ്ണീരിലാഴ്ത്തിയ ദിനം
രണ്ടു വയസ്സു മാത്രമുള്ള ജോനാഥന്‍ ഇനിയില്ലെന്ന് വിശ്വസിക്കാന്‍ പ്രിയപ്പെട്ട ആര്‍ക്കും കഴിഞ്ഞിട്ടില്ല. പനി ബാധിച്ച് ചികിത്സയിലിരിക്കേ ഫെബ്രുവരി 27നാണ് മരണം സംഭവിച്ചത്. നൂറു കണക്കിന് പേര്‍ അവസാനമായി കുഞ്ഞിനെ കാണാനെത്തി യാത്രാമൊഴിയേകി. ഉച്ചയ്ക്ക് രണ്ടു മണിക്ക് സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടന്ന പൊതു ദര്‍ശനത്തിന് ശേഷം വൈകീട്ട് നാലിന് ബോള്‍ട്ടന്‍

More »

ശരാശരി മോര്‍ട്ട്‌ഗേജ് തിരിച്ചടവ് ചെലവ് ഒരു വര്‍ഷം കൊണ്ട് 61% കുതിച്ചുയര്‍ന്നു; പ്രതിമാസം 1262 പൗണ്ടിലേക്ക് വര്‍ദ്ധന; യുകെ സമ്പദ് വ്യവസ്ഥയില്‍ ആറാടി പലിശ നിരക്കുകളും, പണപ്പെരുപ്പവും; ഭവന വിപണിയുടെ ദുരവസ്ഥ വെളിവാക്കി ഒഎന്‍എസ് കണക്കുകള്‍
 ശരാശരി യുകെ ഭവനങ്ങളുടെ പ്രതിമാസ മോര്‍ട്ട്‌ഗേജ് തിരിച്ചടവില്‍ 61 ശതമാനം വര്‍ദ്ധന. പണപ്പെരുപ്പത്തെ നേരിടാന്‍ തയ്യാറാക്കിയ പലിശ നിരക്ക് വര്‍ദ്ധനവുകളാണ് ഭവനഉടമകളെ പ്രതിസന്ധിയിലാക്കുന്നത്.  ഒരു സെമി ഡിറ്റാച്ച്ഡ് ഭവനത്തിനുള്ള തിരിച്ചടവ് 2022 ഡിസംബറില്‍ 1262 പൗണ്ടിലെത്തിയെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു വര്‍ഷം മുന്‍പത്തെ കാലയളവില്‍

More »

നോര്‍ത്തേണ്‍ ബ്രിട്ടനില്‍ 15 ഇഞ്ച് വരെ മഞ്ഞുവീഴും; ഉച്ചയ്ക്ക് ശേഷം വിവിധ മേഖലകള്‍ ഒറ്റപ്പെടാനും, പവര്‍കട്ടിനും സാധ്യത; ആംബര്‍ അലേര്‍ട്ട് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്; ബ്രിട്ടനില്‍ ആഞ്ഞുവീശാന്‍ മഞ്ഞ് കൊടുങ്കാറ്റ്
 ബ്രിട്ടനില്‍ മഞ്ഞ് കൊടുങ്കാറ്റ് ആഞ്ഞുവീശുന്നതോടെ ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ 15 ഇഞ്ച് വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത. -15 സെല്‍ഷ്യസ് ആര്‍ട്ടിക് തണുപ്പ് രാജ്യത്തെ പുതച്ചതോടെ രണ്ട് ദിവസത്തെ ശക്തമായ മഞ്ഞുവീഴ്ച മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്.  ബുധനാഴ്ചയിലെ കൊടുംതണുപ്പിന് ശേഷം യാത്രാ തടസ്സങ്ങളും, പവര്‍കട്ടും ഒപ്പം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More »

പത്തില്‍ ഒന്‍പത് കൗണ്‍സിലുകളും ടാക്‌സ് ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ഉയര്‍ത്തും; ശരാശരി ബാന്‍ഡ് ഡി ഭവനങ്ങളെ ഏപ്രില്‍ മുതല്‍ കാത്തിരിക്കുന്നത് 98 പൗണ്ട് വര്‍ദ്ധന; അല്ലാത്തവര്‍ മാലിന്യം, പാര്‍ക്കിംഗ് ചാര്‍ജ്ജുകള്‍ ഉയര്‍ത്തും
 ഇംഗ്ലണ്ടിലെ കൗണ്‍സിലുകള്‍ 'പാപ്പരാകുന്നത്' ഒഴിവാക്കാന്‍ ടാക്‌സ് ഉയര്‍ത്താനുള്ള ഒരുക്കത്തില്‍. ഭൂരിഭാഗം കൗണ്‍സിലുകളും ഈ വിധത്തില്‍ നീങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ടാക്‌സ് വര്‍ദ്ധനയ്‌ക്കൊപ്പം സേവനങ്ങള്‍ വെട്ടിക്കുറച്ചും പിടിച്ചുനില്‍ക്കാനാണ് കൗണ്‍സിലുകളുടെ ശ്രമം.  പത്തില്‍ ഒന്‍പത് ലോക്കല്‍ അതോറിറ്റികളും കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധിപ്പിക്കാന്‍

More »

റെയില്‍ സമരങ്ങള്‍ക്ക് ഇടക്കാല ആശ്വാസം; നെറ്റ്‌വര്‍ക്ക് റെയില്‍ മേധാവികള്‍ മുന്നോട്ട് വെച്ച പുതിയ ഓഫര്‍ പരിഗണിച്ച് ആര്‍എംടി യൂണിയന്‍ സമരങ്ങള്‍ നിര്‍ത്തിവെച്ചു; പണിമുടക്ക് അവസാനിക്കാന്‍ വഴിയൊരുങ്ങുന്നു
 അടുത്ത ആഴ്ച നെറ്റ്‌വര്‍ക്ക് റെയില്‍ ജീവനക്കാര്‍ നടത്താനിരുന്ന പണിമുടക്ക് യൂണിയന്‍ നേതാക്കള്‍ പിന്‍വലിച്ചു. മാസങ്ങളായി റെയില്‍ യാത്രകള്‍ ദുരിതത്തിലാക്കിയ സമരങ്ങള്‍ അവസാനിക്കുമെന്ന പ്രതീക്ഷയാണ് ഇതോടെ പുറത്തുവരുന്നത്.  മാര്‍ച്ച് 16ന് ജോലിക്കാര്‍ സമരത്തിന് ഇറങ്ങില്ലെന്ന് ആര്‍എംടി യൂണിയന്‍ പ്രഖ്യാപിച്ചു. പുതിയ പേ ഓഫര്‍ മുന്നോട്ട് വെച്ചതോടെയാണ് ഇത്. ഓഫര്‍

More »

വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ എത്തിയില്ലെങ്കില്‍ വീട്ടില്‍ പോലീസെത്തും! കര്‍ശന നടപടിയുമായി ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍; മക്കള്‍ ഹാജരാകാതെ പോയാല്‍ രക്ഷിതാക്കളെ അകത്താക്കുമെന്ന് ഭീഷണി

ക്ലാസുകളില്‍ ഹാജരാകാത്ത വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ ചില സ്‌കൂളുകള്‍ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. എന്നാല്‍ ഇതിന്റെ ഭാഗമായി ഇംഗ്ലണ്ടിലെ ചില സ്‌കൂളുകള്‍ വീടുകളിലേക്ക് പോലീസിനെ അയയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി കുട്ടികള്‍ ക്ലാസുകളില്‍ നിന്നും

ഇംഗ്ലണ്ടില്‍ ഹൃദ്രോഗ ചികിത്സ ലഭിക്കാന്‍ രോഗികള്‍ കാത്തിരിക്കുന്നത് ഒരു വര്‍ഷത്തിലേറെ? വെയ്റ്റിംഗ് ലിസ്റ്റ് റെക്കോര്‍ഡ് ഉയരത്തില്‍; നിരവധി രോഗികളുടെ അകാല ചരമത്തിന് വഴിയൊരുക്കി ഹൃദ്രോഗം

ഹൃദ്രോഗ ചികിത്സകള്‍ക്കായി ഇംഗ്ലണ്ടിലെ പതിനഞ്ച് ആശുപത്രി ട്രസ്റ്റുകളില്‍ ഓരോന്നിലും 200 വീതം രോഗികള്‍ ഒരു വര്‍ഷത്തിലേറെയായി കാത്തിരിക്കുന്നുവെന്ന് എന്‍എച്ച്എസ് കണക്കുകള്‍. ഹാര്‍ട്ട് കെയര്‍ വെയ്റ്റിംഗ് ലിസ്റ്റ് റെക്കോര്‍ഡ് ഉയരത്തിലാണെന്ന് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍

സ്റ്റുഡന്റ് വിസയില്‍ തൊട്ടുകളിക്കണ്ട! വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള പദ്ധതിയില്‍ ക്യാബിനറ്റിന്റെ എതിര്‍പ്പ് നേരിട്ട് ഋഷി; എഡ്യുക്കേഷന്‍ സെക്രട്ടറിയും, ചാന്‍സലറും മറുപക്ഷത്ത്; സാമ്പത്തിക പ്രത്യാഘാതം വരും

ഗ്രാജുവേറ്റ് വിസ സ്‌കീം നിര്‍ത്തലാക്കാനുള്ള പദ്ധതിയില്‍ ക്യാബിനറ്റ് പ്രതിഷേധം നേരിട്ട് ഋഷി സുനാക്. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് യുകെയില്‍ രണ്ട് വര്‍ഷം വരെ ജോലി ചെയ്യാനും, താമസിക്കാനും അനുമതി നല്‍കുന്നതാണ് ഗ്രാജുവേറ്റ് വിസ സ്‌കീം. ഇമിഗ്രേഷനില്‍ ലേബറിനേക്കാള്‍

നിലത്തിട്ട് രോഗിയെ ചവിട്ടുന്നതും അടിക്കുന്നതും കണ്ടിട്ടും പ്രതികരിച്ചില്ല ; നഴ്‌സിന് ആറു മാസം മാത്രം ശിക്ഷ നല്‍കി ജോലിയില്‍ തിരികെ കയറ്റി എന്‍എംസി

രോഗിയെ നിലത്തിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്യുന്നത് കണ്ടിട്ടും പ്രതികരിക്കാതിരുന്ന നഴ്‌സിന് സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് എന്‍എംസി. ആറു മാസം മാത്രമാണ് സസ്‌പെന്‍ഷന്‍ നല്‍കിയത്. കിര്‍ബി ലെ സോപാക്കനിലുള്ള യൂട്രീസ് ഹോസ്പിറ്റലിലെ നഴ്‌സ് ഡോറാ മാര്‍ഗരറ്റ് പാസിരായിയെ കഴിഞ്ഞ

ഹമാസ് അക്രമങ്ങളെ ന്യായീകരിക്കാം! യുകെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ ഞെട്ടിക്കുന്ന മനസ്സിലിരുപ്പ് ഇങ്ങനെ; ഒക്ടോബര്‍ 7ന് ഭീകരര്‍ നടത്തിയ കൂട്ടക്കൊല പ്രതിരോധം മാത്രമെന്ന് കാല്‍ശതമാനം വിദ്യാര്‍ത്ഥികള്‍

ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഹമാസ് പ്രിയം ഏറുന്നതായി ആശങ്ക. റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികള്‍ക്കിടയിലെ 40 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്കും ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ നടത്തിയ ഭീകരാക്രമണങ്ങള്‍ പ്രതിരോധ മാര്‍ഗ്ഗമാണെന്ന്

സ്‌കൂള്‍ വിദ്യാര്‍ത്ഥിയില്‍ പിറന്ന കുഞ്ഞിനെ കണ്ടുവരൂ, നിന്നെ ജയിലിലാക്കും! ലൈംഗിക വേട്ട നടത്തിയ കണക്ക് അധ്യാപികയ്ക്ക് മുന്നറിയിപ്പോടെ ജാമ്യം നല്‍കി കോടതി; പ്രസവിച്ച് 24 മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ കൊണ്ടുപോയി

15 വയസ്സുള്ള തന്റെ വിദ്യാര്‍ത്ഥികളുമായി അവിഹിതബന്ധം പുലര്‍ത്തിയ കണക്ക് അധ്യാപികയെ കാത്ത് ജയില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായുള്ള ബന്ധത്തില്‍ 30-കാരി റെബേക്ക ജോണ്‍സ് കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. ഇവരില്‍ ഒരാളില്‍ നിന്നും ഗര്‍ഭം ധരിച്ച് പ്രസവിച്ച പെണ്‍കുഞ്ഞിനെ കാണാനായി