പ്രൊഫഷണലുകള്‍ നേരത്തെ വിരമിക്കുന്നതിന് തടയിടാന്‍ പെന്‍ഷന്‍ ക്യാപ്പ് ഉയര്‍ത്തും; മിഡില്‍ ക്ലാസ് ജോലിക്കാര്‍ക്ക് ഉത്തേജനം നല്‍കാന്‍ ചാന്‍സലറുടെ പദ്ധതി; 1 മില്ല്യണ്‍ ടാക്‌സ് ഫ്രീ പെന്‍ഷന്‍ സേവിംഗ്‌സില്‍ സുപ്രധാന വര്‍ദ്ധനവുമായി ജെറമി ഹണ്ട്

പ്രൊഫഷണലുകള്‍ നേരത്തെ വിരമിക്കുന്നതിന് തടയിടാന്‍ പെന്‍ഷന്‍ ക്യാപ്പ് ഉയര്‍ത്തും; മിഡില്‍ ക്ലാസ് ജോലിക്കാര്‍ക്ക് ഉത്തേജനം നല്‍കാന്‍ ചാന്‍സലറുടെ പദ്ധതി; 1 മില്ല്യണ്‍ ടാക്‌സ് ഫ്രീ പെന്‍ഷന്‍ സേവിംഗ്‌സില്‍ സുപ്രധാന വര്‍ദ്ധനവുമായി ജെറമി ഹണ്ട്

ബ്രിട്ടനിലെ സമ്പദ് വ്യവസ്ഥയ്ക്ക് ഏറ്റവും കൂടുതല്‍ ആവശ്യമുള്ളത് ജോലിക്കാരെയാണ്. ആളുകള്‍ വന്‍തോതില്‍ ജോലി ഉപേക്ഷിച്ച് പോകുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയാണ്. ഈ ഘട്ടത്തിലാണ് പ്രൊഫഷണലുകളെ അവരുടെ കരിയറുകളില്‍ കൂടുതല്‍ കാലം പിടിച്ചുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന പദ്ധതിയുമായി ചാന്‍സലര്‍ ജെറമി ഹണ്ട് ഒരുങ്ങുന്നത്.


തന്റെ ബജറ്റ് പ്രഖ്യാപനങ്ങളിലൂടെ മിഡില്‍ ക്ലാസ് ജോലിക്കാര്‍ക്ക് പെന്‍ഷന്‍ ഉത്തേജനം നല്‍കാനാണ് ഹണ്ടിന്റെ നീക്കം. പെന്‍ഷന്‍ അലവന്‍സുകളില്‍ സുപ്രധാന വര്‍ദ്ധനവ് പ്രഖ്യാപിക്കാന്‍ ചാന്‍സലര്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ വിഷയമാണ് ഡോക്ടര്‍മാരെയും, മറ്റ് പ്രൊഫഷണലുകളെയും തൊഴില്‍മേഖലയില്‍ നിന്നും പിന്തിരിയാന്‍ പ്രേരിപ്പിക്കുന്ന ഘടകമെന്നാണ് കരുതുന്നത്.

ടാക്‌സ് ഫ്രീ പെന്‍ഷന്‍ സേവിംഗ്‌സിലെ 1 മില്ല്യണ്‍ ലൈഫ്‌ടൈം അലവന്‍സില്‍ ഒരു ദശകത്തിനിടെ ആദ്യമായാണ് സുപ്രധാന വര്‍ദ്ധനവ് നടപ്പാക്കുന്നത്. വാര്‍ഷിക പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷനിലെ 40,000 പൗണ്ട് ക്യാപ്പിലും വര്‍ദ്ധനവുണ്ടാകും. കൂടുതല്‍ കാലം ജോലി ചെയ്യുന്നതിന്റെ പേരില്‍ അധിക ടാക്‌സ് ചാര്‍ജ്ജുകള്‍ നേരിടാന്‍ ചില പ്രൊഫഷണലുകളെ തള്ളിവിടുന്ന 'പെന്‍ഷന്‍ കുരുക്ക്' അഴിക്കാനാണ് രണ്ട് പദ്ധതികളും വരുന്നത്.

ആയിരക്കണക്കിന് ഡോക്ടര്‍മാരെ രാജിവെയ്ക്കുന്നതിലേക്ക് തള്ളിവിടുകയും, തിരികെ ജോലിയിലെത്താന്‍ തടയുകയും ചെയ്യുന്നത് ഈ 'കുരുക്ക്' മൂലമാണെന്നാണ് പറയപ്പെടുന്നത്. 2020-ല്‍ ആറ് വര്‍ഷത്തെ ആനുവല്‍ അലവന്‍സ് മരവിപ്പിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ ഇത് ഡോക്ടര്‍മാരെ എന്‍എച്ച്എസിന് പുറത്തേക്ക് നയിക്കുമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു.
Other News in this category



4malayalees Recommends