ബ്രിട്ടനില്‍ ഹിമപാതം; മഞ്ഞുവീഴ്ചയില്‍ പൊറുതിമുട്ടി റോഡുകളില്‍ കാര്‍ ഉപേക്ഷിച്ച് ജനം; ഞായറാഴ്ച വരെ അവസാനമില്ലെന്ന് മുന്നറിയിപ്പ്; -16 സെല്‍ഷ്യസിലേക്ക് കൈപിടിച്ച് നടത്തിയ കാലാവസ്ഥയില്‍ 50 എംപിഎച്ച് കൊടുങ്കാറ്റ്, 15 ഇഞ്ച് മഞ്ഞുവീഴ്ചയും

ബ്രിട്ടനില്‍ ഹിമപാതം; മഞ്ഞുവീഴ്ചയില്‍ പൊറുതിമുട്ടി റോഡുകളില്‍ കാര്‍ ഉപേക്ഷിച്ച് ജനം; ഞായറാഴ്ച വരെ അവസാനമില്ലെന്ന് മുന്നറിയിപ്പ്; -16 സെല്‍ഷ്യസിലേക്ക് കൈപിടിച്ച് നടത്തിയ കാലാവസ്ഥയില്‍ 50 എംപിഎച്ച് കൊടുങ്കാറ്റ്, 15 ഇഞ്ച് മഞ്ഞുവീഴ്ചയും

ബ്രിട്ടനെ ആശങ്കയിലേക്ക് കൈപിടിച്ച് നടത്തി കൊടുങ്കാറ്റ്. കാലാവസ്ഥ രൂക്ഷമായി മാറിയതോടെ നിരത്തുകളില്‍ കാറുകള്‍ ഉപേക്ഷിക്കേണ്ടി വരുന്ന ഗതികേടിലാണ് ജനം. കൊടുംതണുപ്പിലേക്ക് താപനില താഴ്ന്നതോടെ പല മേഖലകളിലും പവര്‍കട്ടും വ്യാപകമായി.


അടുത്ത മൂന്ന് ദിവസങ്ങള്‍ കൂടി ഈ ദുരിതം തുടരുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. ഞായറാഴ്ച വരെ മോശം കാലാവസ്ഥ തുടരുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. നോര്‍ത്തേണ്‍ ഇംഗ്ലണ്ട്, മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്ത് വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലേക്കായി മൂന്ന് ആംബര്‍ മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ ഗതാഗതത്തിനും, പവര്‍ സപ്ലൈയ്ക്കും ഗുരുതരമായ തടസ്സങ്ങള്‍ നേരിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാത്രിയോടെ 15 ഇഞ്ച് വരെ മഞ്ഞുവീഴാന്‍ തുടങ്ങിയതിനാല്‍ മോട്ടോറിസ്റ്റുകള്‍ക്ക് റോഡുകളില്‍ കാര്‍ ഉപേക്ഷിക്കേണ്ടി വന്നു. യുകെയിലേക്ക് വീശിയടിച്ച -16 സെല്‍ഷ്യസ് ആര്‍ട്ടിക് തണുപ്പ് മൂലം രാജ്യത്തിന്റെ പല ഭാഗങ്ങളിലും പവര്‍കട്ട് രൂക്ഷമായി. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്ക് പോലും എം62-വില്‍ നൂറുകണക്കിന് കാറുകള്‍ ട്രാഫിക് ജാമില്‍ പെട്ട് കിടക്കുന്ന കാഴ്ചയാണ് പുറത്തുവന്നത്.

നോര്‍ത്ത് യോര്‍ക്ക്ഷയറിലും മഞ്ഞ് പുതച്ച നിലയിലാണ് നിരത്തുകള്‍. ഇതോടെ ഹാരോഗേറ്റ്, സ്‌കാര്‍ബറോ, സട്ടണ്‍ ബാങ്ക് തുടങ്ങിയ മേഖലകളില്‍ അപകടകരമായ സാഹചര്യങ്ങളിലാണ് ഡ്രൈവിംഗ്. സതേണ്‍ ഇംഗ്ലണ്ടും, വെസ്റ്റേണ്‍ സ്‌കോട്ട്‌ലണ്ടും ഒഴികെയുള്ള മേഖലകള്‍ക്കാണ് മൂന്ന് യെല്ലോ മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുന്നത്.

രാത്രിസമയങ്ങളില്‍ വര്‍ഷത്തിലെ തണുപ്പേറിയ താപനില നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ഹൈലാന്‍ഡ്‌സില്‍ -17 സെല്‍ഷ്യസ് വരെ താപനിലയാണ് നേരിടേണ്ടി വരിക.
Other News in this category



4malayalees Recommends