UK News
ബ്രിട്ടനിലെ ലീഡ്‌സില്‍ ബസ് കാത്തു നില്‍ക്കേ കാറിടിച്ചു മരിച്ച മലയാളി വിദ്യാര്‍ത്ഥി ആതിരയുടെ (25) മൃതദേഹം ഇന്നു രാവിലെ നാട്ടിലേക്ക് കൊണ്ടുപോകും. ഞായറാഴ്ച രാവിലെ നാട്ടിലെത്തിക്കുന്ന മൃതദേഹം അന്നു തന്നെ സംസ്‌കരിക്കും. ഇന്നു രാവിലെ ലണ്ടനില്‍ നിന്നു പുറപ്പെടുന്ന എമിറേറ്റ്‌സ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോകുന്നത്. ദുബായില്‍ 21 മണിക്കൂര്‍ ട്രാന്‍സിറ്റ് ഉള്ളതിനാല്‍ ഞായറാഴ്ച രാവിലെയെ നാട്ടിലെത്തിക്കാനാകൂ. പൊലീസിന്റെയും ഇന്ത്യന്‍ എംബസിയുടേയും എന്‍ഒസി നേരത്തെ തന്നെ ലഭിച്ചിരുന്നു. ലീഡ്‌സ് മലയാളി അസോസിയേഷന്റെ നിര്‍ദ്ദേശപ്രകാരം ബര്‍മിങ്ഹാമിലെ ലിലീസ് ഫ്യൂണറല്‍ സര്‍വീസാണ് എല്ലാ നടപടികളും ഏകോപിപ്പിച്ചത്. സുഹൃത്തുക്കള്‍ക്കും ലീഡ്‌സ് മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ക്കും അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ബര്‍മിങ്ഹാിലെ ലിലീസ് ഫ്യൂണറല്‍ ഡയറക്ടേഴ്‌സ്
ചാള്‍സ് രാജാവിന്റെ കിരീടധാരണത്തില്‍ ഹാരി രാജകുമാരനും, ഭാര്യ മെഗാന്‍ മാര്‍ക്കിളും പങ്കെടുക്കാന്‍ വഴിയൊരുക്കി ബക്കിംഗ്ഹാം കൊട്ടാരം. ഇവരുടെ മക്കളായ ആര്‍ച്ചിയും, ലിലിബെറ്റും രാജകുമാരനും, രാജകുമാരിയുമാണെന്ന് കൊട്ടാരം സ്ഥിരീകരിച്ചതോടെയാണ് ദമ്പതികള്‍ ചടങ്ങിലേക്ക് എത്തിച്ചേരാനുള്ള സാധ്യത തെളിഞ്ഞത്. ബക്കിംഗ്ഹാം കൊട്ടാരം സസെക്‌സ് ദമ്പതികളുടെ വരവിനായി ഒരുക്കം
ബ്രിട്ടനിലെ സമ്പദ് വ്യവസ്ഥയ്ക്ക് ഏറ്റവും കൂടുതല്‍ ആവശ്യമുള്ളത് ജോലിക്കാരെയാണ്. ആളുകള്‍ വന്‍തോതില്‍ ജോലി ഉപേക്ഷിച്ച് പോകുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയാണ്. ഈ ഘട്ടത്തിലാണ് പ്രൊഫഷണലുകളെ അവരുടെ കരിയറുകളില്‍ കൂടുതല്‍ കാലം പിടിച്ചുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന പദ്ധതിയുമായി ചാന്‍സലര്‍ ജെറമി ഹണ്ട് ഒരുങ്ങുന്നത്. തന്റെ ബജറ്റ് പ്രഖ്യാപനങ്ങളിലൂടെ മിഡില്‍
ബ്രിട്ടനെ ആശങ്കയിലേക്ക് കൈപിടിച്ച് നടത്തി കൊടുങ്കാറ്റ്. കാലാവസ്ഥ രൂക്ഷമായി മാറിയതോടെ നിരത്തുകളില്‍ കാറുകള്‍ ഉപേക്ഷിക്കേണ്ടി വരുന്ന ഗതികേടിലാണ് ജനം. കൊടുംതണുപ്പിലേക്ക് താപനില താഴ്ന്നതോടെ പല മേഖലകളിലും പവര്‍കട്ടും വ്യാപകമായി. അടുത്ത മൂന്ന് ദിവസങ്ങള്‍ കൂടി ഈ ദുരിതം തുടരുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. ഞായറാഴ്ച വരെ മോശം കാലാവസ്ഥ തുടരുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.
ബ്രിട്ടനില്‍ ജോലി ചെയ്ത് ജീവിക്കാനാഗ്രഹിക്കുന്ന വിദേശ പ്രഫഷണലുകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കാന്‍ യുകെ ഗവണ്‍മെന്റ് ഒരുങ്ങുന്നുവെന്ന പ്രതീക്ഷാനിര്‍ഭരമായ വാര്‍ത്ത പുറത്ത് വന്നു. ഇത് പ്രകാരം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങളായിരിക്കും സംജാതമാകുന്നത്. അടുത്ത ആഴ്ച മുതല്‍ നടപ്പിലാക്കുന്ന പുതിയ ഇളവുകള്‍ പ്രകാരം
എന്‍എച്ച്എസ് മേഖലയിലെ ശമ്പളവര്‍ദ്ധന വിഷയത്തില്‍ പരിഹാരത്തിന് വഴിയൊരുങ്ങുന്നതായി സൂചന. ഇന്ന് തന്നെ വിഷയത്തില്‍ ഒരു അന്തിമതീരുമാനത്തിന് വഴിതെളിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മന്ത്രിമാര്‍ മുന്നോട്ട് വെച്ച ശമ്പള ഓഫറില്‍ യൂണിനുകള്‍ സന്തോഷത്തിലാണെന്നും, മൂന്ന് ദിവസത്തിനുള്ളില്‍ അംഗങ്ങള്‍ക്കിടയില്‍ ആലോചിച്ച് അന്തിമതീരുമാനത്തില്‍ എത്തുമെന്നും മിറര്‍ റിപ്പോര്‍ട്ട്
രണ്ടു വയസ്സു മാത്രമുള്ള ജോനാഥന്‍ ഇനിയില്ലെന്ന് വിശ്വസിക്കാന്‍ പ്രിയപ്പെട്ട ആര്‍ക്കും കഴിഞ്ഞിട്ടില്ല. പനി ബാധിച്ച് ചികിത്സയിലിരിക്കേ ഫെബ്രുവരി 27നാണ് മരണം സംഭവിച്ചത്. നൂറു കണക്കിന് പേര്‍ അവസാനമായി കുഞ്ഞിനെ കാണാനെത്തി യാത്രാമൊഴിയേകി. ഉച്ചയ്ക്ക് രണ്ടു മണിക്ക് സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടന്ന പൊതു ദര്‍ശനത്തിന് ശേഷം വൈകീട്ട് നാലിന് ബോള്‍ട്ടന്‍
ശരാശരി യുകെ ഭവനങ്ങളുടെ പ്രതിമാസ മോര്‍ട്ട്‌ഗേജ് തിരിച്ചടവില്‍ 61 ശതമാനം വര്‍ദ്ധന. പണപ്പെരുപ്പത്തെ നേരിടാന്‍ തയ്യാറാക്കിയ പലിശ നിരക്ക് വര്‍ദ്ധനവുകളാണ് ഭവനഉടമകളെ പ്രതിസന്ധിയിലാക്കുന്നത്. ഒരു സെമി ഡിറ്റാച്ച്ഡ് ഭവനത്തിനുള്ള തിരിച്ചടവ് 2022 ഡിസംബറില്‍ 1262 പൗണ്ടിലെത്തിയെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു വര്‍ഷം മുന്‍പത്തെ കാലയളവില്‍
ബ്രിട്ടനില്‍ മഞ്ഞ് കൊടുങ്കാറ്റ് ആഞ്ഞുവീശുന്നതോടെ ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ 15 ഇഞ്ച് വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത. -15 സെല്‍ഷ്യസ് ആര്‍ട്ടിക് തണുപ്പ് രാജ്യത്തെ പുതച്ചതോടെ രണ്ട് ദിവസത്തെ ശക്തമായ മഞ്ഞുവീഴ്ച മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ബുധനാഴ്ചയിലെ കൊടുംതണുപ്പിന് ശേഷം യാത്രാ തടസ്സങ്ങളും, പവര്‍കട്ടും ഒപ്പം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.