രാജസിംഹാസനത്തിലേക്ക് കാത്തുനില്‍ക്കുന്നവരുടെ പട്ടിക അപ്‌ഡേറ്റ് ചെയ്ത് കൊട്ടാരം; ആര്‍ച്ചിയും, ലിലിയും രാജകുമാരനും, രാജകുമാരിയുമായി പട്ടികയില്‍; ഹാരിയും, മെഗാനും ചാള്‍സ് രാജാവിന്റെ കിരീടധാരണത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷ

രാജസിംഹാസനത്തിലേക്ക് കാത്തുനില്‍ക്കുന്നവരുടെ പട്ടിക അപ്‌ഡേറ്റ് ചെയ്ത് കൊട്ടാരം; ആര്‍ച്ചിയും, ലിലിയും രാജകുമാരനും, രാജകുമാരിയുമായി പട്ടികയില്‍; ഹാരിയും, മെഗാനും ചാള്‍സ് രാജാവിന്റെ കിരീടധാരണത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷ

ചാള്‍സ് രാജാവിന്റെ കിരീടധാരണത്തില്‍ ഹാരി രാജകുമാരനും, ഭാര്യ മെഗാന്‍ മാര്‍ക്കിളും പങ്കെടുക്കാന്‍ വഴിയൊരുക്കി ബക്കിംഗ്ഹാം കൊട്ടാരം. ഇവരുടെ മക്കളായ ആര്‍ച്ചിയും, ലിലിബെറ്റും രാജകുമാരനും, രാജകുമാരിയുമാണെന്ന് കൊട്ടാരം സ്ഥിരീകരിച്ചതോടെയാണ് ദമ്പതികള്‍ ചടങ്ങിലേക്ക് എത്തിച്ചേരാനുള്ള സാധ്യത തെളിഞ്ഞത്.


ബക്കിംഗ്ഹാം കൊട്ടാരം സസെക്‌സ് ദമ്പതികളുടെ വരവിനായി ഒരുക്കം തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മേയ് 6ന് നടക്കുന്ന ചടങ്ങുകളിലേക്ക് ഹാരിയും, മെഗാനും എത്തുമെന്ന നിലയിലാണ് ലോജിസ്റ്റിക്‌സിന്റെ ഉത്തരവാദിത്വമുള്ള ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നതെന്ന് ശ്രോതസ്സുകള്‍ വ്യക്തമാക്കി.

എന്നാല്‍ ചാള്‍സ് രാജാവിന്റെ ക്ഷണം ദമ്പതികള്‍ ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ല. രാജകുടുംബത്തിന്റെ ഔദ്യോഗിക സ്ഥാനങ്ങള്‍ ഒഴിഞ്ഞ ശേഷം ഹാരിയും, മെഗാനും നടത്തിയ തുറന്നുപറച്ചിലുകള്‍ കൊട്ടാരത്തില്‍ വലിയ അലയടികളാണ് സൃഷ്ടിച്ചത്. ഹാരിയുടെ പുസ്തകം പുറത്തുവന്നതിന് പിന്നാലെ ഇവരെ യുകെയിലെ വസതിയില്‍ നിന്നും പുറത്താക്കുകയും ചെയ്താണ് രാജാവ് പകരംവീട്ടിയത്.

സസെക്‌സ് ദമ്പതികളുടെ മകള്‍ 'ലിലിബെറ്റ് ഡയാന രാജകുമാരിയുടെ' മാമോദീസ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ വിവരം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ബക്കിംഗ്ഹാം കൊട്ടാരം ഹാരി, മെഗാന്‍ ദമ്പതികളുടെ ആഗ്രഹം പൂര്‍ത്തീകരിച്ചത്. ആര്‍ച്ചി രാജകുമാരനായും, ലിലിബെറ്റ് രാജകുമാരിയെന്നും സ്ഥാനപ്പേരുകള്‍ ചേര്‍ത്ത് ഇരുവരെയും സിംഹാസനത്തിലേക്ക് കാത്തിരിക്കുന്നവരുടെ പട്ടികയില്‍ ഇടംനല്‍കിയാണ് ബക്കിംഗ്ഹാം കൊട്ടാരം പ്രതികരിച്ചത്.
Other News in this category



4malayalees Recommends