UK News

ഹെല്‍ത്ത് സെക്രട്ടറിയും, ആര്‍സിഎന്നും ചര്‍ച്ച ചെയ്യട്ടെ, ഞങ്ങള്‍ സമരം തുടരും! മാര്‍ച്ച് 8ന് ഇംഗ്ലണ്ടില്‍ 32,000 യുണീഷന്‍ എന്‍എച്ച്എസ് ജീവനക്കാരുടെ പണിമുടക്ക്; ഒഴിവാക്കി, ഒതുക്കാമെന്ന് കരുതേണ്ടെന്ന് ഹെല്‍ത്ത് യൂണിയന്‍
 മാര്‍ച്ച് 8ന് അടുത്ത സമരം സംഘടിപ്പിക്കാന്‍ ഹെല്‍ത്ത് യൂണിയന്‍ യുണീഷന്‍. എന്‍എച്ച്എസ് തര്‍ക്കങ്ങള്‍ക്ക് 'കലക്കവെള്ളത്തില്‍' മീന്‍പിടിച്ച് പരിഹാരം കാണാന്‍ കഴിയില്ലെന്ന് യുണീഷന്‍ മുന്നറിയിപ്പ് നല്‍കി. ശമ്പളവര്‍ദ്ധന വിഷയത്തില്‍ ഹെല്‍ത്ത് സെക്രട്ടറി സ്റ്റീവ് ബാര്‍ക്ലേയുമായുള്ള ചര്‍ച്ചയില്‍ റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗിനെ മാത്രം ക്ഷണിച്ചതാണ് യൂണിയന്റെ രോഷത്തിന് ഇടയാക്കുന്നത്.  നഴ്‌സുമാര്‍ക്ക് പുറമെ ആംബുലന്‍സ് ജീവനക്കാരും, പാരാമെഡിക്കുകളും ഉള്‍പ്പെടെ ഇംഗ്ലണ്ടിലെ 32,000-ഓളം എന്‍എച്ച്എസ് ജീവനക്കാരാണ് മാര്‍ച്ച് 8ന് നടക്കുന്ന പണിമുടക്കില്‍ പങ്കെടുക്കുകയെന്ന് യുണീഷന്‍ വ്യക്തമാക്കി.  'അഞ്ച് യൂണിയനുകളില്‍ പെട്ട എന്‍എച്ച്എസ് ജോലിക്കാരാണ് ശമ്പളവും, സ്റ്റാഫിംഗും, രോഗീപരിചരണവും ഉള്‍പ്പെടെ വിഷയങ്ങളില്‍ സമരരംഗത്തുള്ളത്. ഒരു യൂണിയനോട് മാത്രം

More »

യുകെയില്‍ എത്തിയിട്ട് ദിവസങ്ങള്‍ മാത്രം ; ലീഡ്‌സില്‍ മലയാളി വിദ്യാര്‍ത്ഥിനി കാറിടിച്ച് മരിച്ചു ; തിരുവനന്തപുരം സ്വദേശിയായ 25 കാരി ആതിരയുടെ മരണത്തില്‍ വിശ്വസിക്കാനാകാതെ പ്രിയപ്പെട്ടവര്‍
യുകെയിലെ ലീഡ്‌സില്‍ മലയാളി വിദ്യാര്‍ത്ഥിനി കാറിടിച്ച് മരിച്ചു. തിരുവനന്തപുരം തോന്നയ്ക്കല്‍ പട്ടത്തിന്‍കര അനിന്‍കുമാര്‍  ലാലി ദമ്പതികളുടെ മകള്‍ ആതിര അനില്‍ കുമാര്‍ (25) ആണ് മരിച്ചത്. യുകെയില്‍ എത്തിയിട്ട് ദിവസങ്ങള്‍ മാത്രം ആയിട്ടുള്ളപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ലീഡ്‌സിലെ ആംലിക്ക് സമീപം സ്റ്റാനിങ് ലീ റോഡിലെ ബസ് സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുന്നതിനിടെ,

More »

നിക്കോളാ ബുള്ളെയെ കാണാതായ കേസില്‍ കുരുങ്ങി ലങ്കാഷയര്‍ പോലീസ്; കാണാതാകല്‍ കൈകാര്യം ചെയ്ത രീതിയ്ക്ക് പുറമെ സ്വകാര്യ വിവരങ്ങള്‍ പരസ്യമാക്കിയ നടപടിയിലും സേനയ്ക്ക് നേരെ മൂന്നാമത്തെ അന്വേഷണം
 നിക്കോളാ ബുള്ളെ കേസില്‍ ലങ്കാഷയര്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളെ കുറിച്ച് മൂന്നാമത്തെ അന്വേഷണത്തിന് തുടക്കമായി. കാണാതായ രണ്ട് മക്കളുടെ അമ്മയെ കണ്ടെത്താനുള്ള അന്വേഷണത്തെ കുറിച്ചാണ് കോളേജ് ഓഫ് പോലീസിന് സമ്പൂര്‍ണ്ണ സ്വതന്ത്ര റിവ്യൂ പ്രഖ്യാപിച്ചത്.  ബുള്ളെയ്ക്കായുള്ള തെരച്ചിലിന് പുറമെ ജനുവരി 27ന് ഇവരെ കാണാതായതിന് ശേഷം പൊതുജനങ്ങളുമായി നടത്തിയ ആശയവിനിമയങ്ങളും,

More »

ബ്രിട്ടീഷ് പൗരത്വം തിരിച്ചുപിടിക്കാനുള്ള ശ്രമം പരാജയം; ജിഹാദി ഷമീമാ ബീഗത്തിന്റെ അപ്പീല്‍ തള്ളി; ടെലിവിഷന്‍, മാഗസിന്‍ അഭിമുഖങ്ങള്‍ കേസ് ജയിക്കാനായി സംഘടിപ്പിച്ചതെന്ന് കുറ്റപ്പെടുത്തി എംഐ5; നിയമസഹായത്തിന് നികുതിദായകന് ചെലവ് 5 മില്ല്യണ്‍ പൗണ്ട്
 സ്വയം രക്ഷപ്പെടുത്താനുള്ള പിആര്‍ പരിശ്രമങ്ങളാണ് ജിഹാദി ഷമീമാ ബീഗം കഴിഞ്ഞ ഏതാനും നാളുകളായി നടത്തിവരുന്നതെന്ന് കുറ്റപ്പെടുത്തി എംഐ5. ബ്രിട്ടീഷ് പൗരത്വ അപ്പീല്‍ കേസ് പരിഗണിക്കാന്‍ ഇരിക്കവെയാണ് ബീഗം ഈ പരിശ്രമങ്ങള്‍ പിന്നണിയില്‍ സംഘടിപ്പിച്ചത്. എന്നാല്‍ പൗരത്വം റദ്ദാക്കിയ ഗവണ്‍മെന്റ് നടപടി തിരുത്താനുള്ള ജിഹാദി വധുവിന്റെ ശ്രമം കോടതി തടഞ്ഞു.  15-ാം വയസ്സില്‍ ഇസ്ലാമിക്

More »

എനര്‍ജി നിരക്കുകള്‍ ഏപ്രില്‍ മാസത്തില്‍ വര്‍ദ്ധിക്കും; ബില്ലുകള്‍ അടയ്ക്കാന്‍ എല്ലാക്കാലവും സഹായിക്കാന്‍ കഴിയില്ല; പദ്ധതിയില്‍ മാറ്റമില്ലെന്ന് സൂചിപ്പിച്ച് ചാന്‍സലര്‍; ബില്ലുകള്‍ 20% കുതിച്ചുയരും
 എനര്‍ജി നിരക്കുകള്‍ ഏപ്രില്‍ മാസത്തില്‍ മുന്‍പ് പ്രഖ്യാപിച്ചത് പോലെ തന്നെ വര്‍ദ്ധിക്കുമെന്ന് ഏകദേശം ഉറപ്പായി. ബില്ലുകള്‍ അടയ്ക്കാന്‍ എല്ലാക്കാലവും സഹായം നല്‍കാന്‍ കഴിയില്ലെന്ന് ജെറമി ഹണ്ട് സൂചിപ്പിച്ചതോടെയാണ് ഇത്.  അധിക നികുതിയിലൂടെ ലഭിക്കുന്ന ലക്ഷക്കണക്കിന് പൗണ്ട് ഉപയോഗിച്ച് ബില്ലുകള്‍ 20% വര്‍ദ്ധിക്കുന്നത് തടയണമെന്ന ആവശ്യം ചാന്‍സലര്‍ തള്ളിക്കളഞ്ഞു. 'അത്തരമൊരു

More »

ലൂട്ടന്‍ മലയാളികള്‍ വേദനയോടെ പ്രിയ കെയ്‌ലയ്ക്ക് വിടയേകി ; അപ്രതീക്ഷിത വിയോഗം താങ്ങാനാതാകെ കുടുംബം
ചെറു പ്രായത്തില്‍ കെയ്‌ല വിട്ടുപിരിഞ്ഞപ്പോള്‍ ആ മരണം വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രിയപ്പെട്ടവര്‍. ലൂട്ടന്‍ മലയാളികള്‍ ഹോളി ഗോസ്റ്റ് കാതലിക് ചര്‍ച്ചില്‍ എത്തി കൗമാരക്കാരിയായ കെയ്‌ലയ്ക്ക് വിടയേകി. നൂറു കണക്കിന് പേരാണ് അവസാനമായി കെയ്‌ലയെ കാണാനും കുടുംബത്തിന് ആശ്വാസവുമായി എത്തിയത്. ഒരു പനി മകളുടെ ജീവനെടുത്തെന്ന് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്

More »

ഭവനവിപണിക്ക് 'ഹാപ്പി' ന്യൂഇയറല്ല! ഒരു ദശകത്തിനിടെ ആദ്യമായി പ്രോപ്പര്‍ട്ടി വില്‍പ്പനയില്‍ 'വേഗത കുറഞ്ഞ്' ജനുവരി; വില കുറയാന്‍ കാത്തിരുന്ന് വീട് വാങ്ങലുകാര്‍; ഈ വര്‍ഷം വന്‍തോതില്‍ വില ഇടിയുമെന്ന പ്രതീക്ഷ സത്യമാകുമോ?
 ബ്രിട്ടനിലെ ഭവനവിപണിയില്‍ വില്‍പ്പനകള്‍ മെല്ലെപ്പോക്കില്ലെന്ന് ഔദ്യോഗിക കണക്കുകള്‍. ഈ വര്‍ഷം ഭവനവിലകള്‍ കാര്യമായി താഴുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്ന് കാണാമെന്ന നിലപാടിലാണ് വീട് വാങ്ങാന്‍ ഒരുങ്ങുന്നവരെന്നാണ് കരുതുന്നത്. 2023 ജനുവരിയിലെ പ്രതിമാസ പ്രോപ്പര്‍ട്ടി സെയില്‍സ് കണക്കുകളാണ് എച്ച്എംആര്‍സി പ്രസിദ്ധീകരിച്ചത്.  2022 ജനുവരിയിലെ വില്‍പ്പനയില്‍ നിന്നും 7 ശതമാനം

More »

എന്‍എച്ച്എസ് നഴ്‌സിംഗ് സമരങ്ങള്‍ 'നിര്‍ത്തിവെച്ചു'; ശമ്പളവര്‍ദ്ധന സംബന്ധിച്ച് ചര്‍ച്ചകള്‍ക്ക് തയ്യാറായി മന്ത്രിമാര്‍; എ&ഇ യൂണിറ്റുകളിലും, ക്യാന്‍സര്‍ വാര്‍ഡുകളില്‍ 48 മണിക്കൂര്‍ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചതോടെ നിലപാട് മാറ്റി ഗവണ്‍മെന്റ്
 ഒടുവില്‍ രോഗികള്‍ക്ക് ആശ്വാസമായി ആ വാര്‍ത്തയെത്തി. റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് നടത്താനിരുന്ന 48 മണിക്കൂര്‍ നഴ്‌സിംഗ് സമരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എ&ഇ യൂണിറ്റുകളെയും, ക്യാന്‍സര്‍ വാര്‍ഡുകളെയും ബാധിക്കുമായിരുന്ന ഭീഷണിയാണ് ഇതോടെ താല്‍ക്കാലികമായി അകന്നത്. ശമ്പളവര്‍ദ്ധന സംബന്ധിച്ച് യൂണിയനുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് മന്ത്രിമാര്‍

More »

ലൂട്ടനില്‍ കുഴഞ്ഞു വീണു മരിച്ച കയല ജേക്കബിന്റെ സംസ്‌കാരം ഇന്ന് ; ഹോളി ഗോസ്റ്റ് കാതലിക് പള്ളിയില്‍ പൊതു ദര്‍ശനം
യുകെ മലയാളികളെ ഞെട്ടിച്ചു കൊണ്ടായിരുന്നു കയലയുടെ മരണം. പനി പിടിപെട്ട് ഒടുവില്‍ കുഴഞ്ഞു വീണു മരിച്ച ബെഡ്‌ഫോഡ് ഷെയറിലെ ലൂട്ടന്‍ ഡണ്‍സ്റ്റബിള്‍ സെന്ററില്‍ വിവിയന്‍ ജേക്കബിന്റെ മകള്‍ കയല ജേക്കബിന്റെ (16) സംസ്‌കാരം ഇന്ന് നടത്തും. ലൂട്ടന്‍ ഹോളി ഗോസ്റ്റ് കാതലിക് പള്ളിയില്‍ ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ പൊതു ദര്‍ശനവും തുടര്‍ന്ന് 4.15ന് ലൂട്ടന്‍ വാലി സെമിത്തേരിയില്‍ സംസ്‌കാരം, പനിയെ

More »

തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നില്‍ ജനരോഷം ; പൊതു തെരഞ്ഞെടുപ്പില്‍ ജനപ്രീതി വീണ്ടെടുക്കാന്‍ ടാക്‌സ് ഇളവ് വേണം ; ഋഷി സുനകിന് മേല്‍ സമ്മര്‍ദ്ദമേറുന്നു

കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ പരാജയം ജനങ്ങളുടെ രോഷത്തിന്റെ മുന്നറിയിപ്പാണ്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് സുരക്ഷിതമാക്കാനെന്ന പേരില്‍ കൊണ്ടുവന്ന ടാക്‌സ് വര്‍ധന പലപ്പോഴും സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ഇപ്പോഴിതാ കൗണ്‍സില്‍

പലിശ നിരക്കുകള്‍ കുറയാന്‍ സമ്മര്‍ വരെ കാത്തിരിക്കേണ്ടി വരും; ജീവിതച്ചെലവ് പ്രതിസന്ധി അയയുന്നതിന്റെ സൂചനകള്‍ അന്വേഷിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് ചെലവുകള്‍ ഉയര്‍ന്ന നിലയില്‍ തന്നെ തുടരുമെന്ന് മുന്നറിയിപ്പ്

വ്യാഴാഴ്ചയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി പലിശ നിരക്കുകള്‍ സംബന്ധിച്ച പുതിയ പ്രഖ്യാപനം നടത്താന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഈ പ്രഖ്യാപനത്തില്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകള്‍ തീരെ കുറവാണെന്നാണ് മുന്നറിയിപ്പ് പുറത്തുവരുന്നത്. ജീവിതച്ചെലവ്

ലീഡ്‌സില്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് വിജയിച്ച കൗണ്‍സിലര്‍ 'അല്ലാഹു അക്ബര്‍' മുഴക്കി; വിജയം സമര്‍പ്പിച്ചത് ഗാസയിലെ ജനങ്ങള്‍ക്ക്; 40-ലേറെ സീറ്റുകളില്‍ ലേബറിനെ പരാജയപ്പെടുത്തിയത് മിഡില്‍ ഈസ്റ്റ് സംഘര്‍ഷം മുന്‍നിര്‍ത്തി; മുന്നറിയിപ്പുമായി ടോറികള്‍

ലോക്കല്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം 'അല്ലാഹു അക്ബര്‍' മുഴക്കി ഗ്രീന്‍ പാര്‍ട്ടി കൗണ്‍സിലര്‍. ലീഡ്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷമാണ് 42-കാരനായ മോതിന്‍ അലി ഈ മുദ്രാവാക്യം ഉയര്‍ത്തിയത്. തന്റെ വിജയം നാട്ടിലെ വോട്ടര്‍മാര്‍ക്ക് സമര്‍പ്പിക്കുന്നതിന് പകരം ഗാസയിലെ

യുകെയില്‍ മലയാളി യുവതി കുഴഞ്ഞുവീണു മരിച്ചു ; ഹൃദയാഘാതമെന്ന് സൂചന ; 25 കാരിയുടെ മരണ വാര്‍ത്തയില്‍ ഞെട്ടലോടെ സുഹൃത്തുക്കള്‍

തീര്‍ത്തും അപ്രതീക്ഷിതമായ ഒരു മരണം, അതും 25ാം വയസില്‍. യുകെയിലെ ഡെര്‍ബിക്ക് അടുത്ത് യുവതി വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു. ബര്‍ട്ടന്‍ ഓണ്‍ ട്രെന്റിലെ ജോര്‍ജ് വറീത്, റോസിലി ജോര്‍ജ് ദമ്പതികളുടെ മകള്‍ ജെറീന ജോര്‍ജ് (25) ആണ് വിടപറഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് മരണം

മുന്‍ പ്രധാനമന്ത്രിയാണെന്ന് പള്ളീല്‍ പോയി പറഞ്ഞാല്‍ മതി! ഫോട്ടോ ഐഡി ഇല്ലാതെ വോട്ട് ചെയ്യാനെത്തിയ ബോറിസ് ജോണ്‍സനെ തടഞ്ഞ് ഗ്രാമവാസികള്‍; താന്‍ കൊണ്ടുവന്ന നിയമം നടപ്പാക്കിയവര്‍ക്ക് നന്ദി പറഞ്ഞ് ബോറിസ്

ഫോട്ടോ ഐഡി ഇല്ലാതെ പോളിംഗ് സ്‌റ്റേഷനില്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ച മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ഗ്രാമവാസികള്‍ തടഞ്ഞിരുന്നു. ഈ ഗ്രാമീണര്‍ക്ക് ഇപ്പോള്‍ അഭിവാദ്യം അര്‍പ്പിച്ചിരിക്കുകയാണ് ബോറിസ്. ഇദ്ദേഹം അധികാരത്തില്‍ ഉള്ളപ്പോള്‍ നടപ്പാക്കിയ നിയമം തെറ്റിക്കാന്‍

തലസ്ഥാനത്ത് സാദിഖ് ഖാന്റെ മൂന്നാം വിജയത്തില്‍ പ്രധാനമായത് മുസ്ലീം വോട്ടര്‍മാര്‍; ഗാസ വിഷയത്തില്‍ ലേബറിനോടുള്ള എതിര്‍പ്പ് മറന്ന് 'വോട്ട് ബാങ്ക്'; മറ്റിടങ്ങളില്‍ കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടി അല്‍പ്പം വിയര്‍ത്തതും ഇസ്രയേലിനെ എതിര്‍ക്കാത്തതിനാല്‍

ബ്രിട്ടനിലും വോട്ട് ബാങ്ക് രാഷ്ട്രീയം സജീവമാകുന്നതിന്റെ സൂചനകള്‍ നല്‍കി മേയര്‍ തെരഞ്ഞെടുപ്പ്. ലണ്ടനില്‍ മേയര്‍ പദവിയില്‍ സാദിഖ് ഖാനെ നിലനിര്‍ത്തുന്നതിലേക്ക് നയിച്ചത് ഈ വോട്ട് ബാങ്ക് തന്നെയാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. ഗാസയിലെ യുദ്ധത്തിന്റെ പേരില്‍ പാര്‍ട്ടിയോട് അകന്ന് നിന്ന