Cinema

സുരേഷ് കുമാറിന്റെ മനസ്സിലുള്ളത് നടപ്പില്‍ വരുത്തിയാല്‍ ആദ്യം വീട്ടിലിരിക്കേണ്ടി വരുന്നത് സ്വന്തം മകള്‍ തന്നെ ആയിരിക്കും ; പ്രതിഫല വിഷയത്തില്‍ സുരേഷ് കുമാറിന്റെ വാക്കുകള്‍ക്ക് മറുപടിയുമായി സോഷ്യല്‍മീഡിയ
അമിത പ്രതിഫലം വാങ്ങുന്നതിന് താരങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം നിര്‍മ്മാതാവ് സുരേഷ് കുമാര്‍ രംഗത്ത് വന്നിരുന്നു. അവരെ ഒഴിവാക്കിക്കൊണ്ടുള്ള സിനിമകളായിരിക്കും ഇനി വരാന്‍ പോവുന്നതെന്ന് സുരേഷ് കുമാര്‍ മുന്നറിയിപ്പ് നല്‍കി. ' ന്യായമായി ചോദിക്കാം. അന്യായമായി ചോദിക്കരുത്. പ്രൊഡ്യൂസര്‍ മരം കുലുക്കിയല്ല പൈസ കൊണ്ടുവരുന്നത്. അതും കൂടെ മനസ്സിലാക്കുക. ഒരു നടനും ഇവിടെ ആവശ്യമുള്ളവരല്ല. കണ്ടന്റാണ് പ്രധാനം. കണ്ടന്റ് നല്ലതാണെങ്കില്‍ സിനിമ ഓടും. അത് ഹിറ്റാവും. വലിയ രീതിയില്‍ കാശ് വാങ്ങിക്കുന്നവര്‍ വീട്ടിലേക്കിരിക്കുന്ന രീതിയിലേക്കായിരിക്കും പോവുന്നത്' ഇത് മുന്നറിയിപ്പും കൂടിയാണ്. പ്രൊഡ്യൂസറുടെ കൂടെ നില്‍ക്കുന്ന ആക്ടറും ഡയരക്ടറും മാത്രമേ ഭാവിയില്‍ രക്ഷപ്പെടൂ. അല്ലെങ്കില്‍ വീട്ടിലിരിക്കാം. വീട്ടിലിരുന്ന് കാര്യങ്ങള്‍ നോക്കുന്ന രീതിയിലേക്ക് ആക്കേണ്ടി വരും.

More »

താന്‍ നേരിടുന്ന ലോകത്തെയല്ല റിമയെ നേരിടുന്നത് ; കൂടെ നില്‍ക്കുക എന്നല്ലാതെ ഒന്നും നമുക്ക് ചെയ്യാനില്ല ; ആഷിക് അബു
താന്‍ നേരിടുന്ന ലോകത്തെയല്ല റിമയെ നേരിടുന്നതെന്ന് സംവിധായകന്‍ ആഷിഖ് അബു. സ്ത്രീയെന്ന നിലയില്‍ അവരുടെ ലോകം വ്യത്യസ്തമാണെന്നും ആഷിഖ് പറഞ്ഞു. അതുകൊണ്ട് തന്നെ കൂടെ നില്‍ക്കുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'റിമ പറയുന്നത് റിമയുടെ വ്യക്തിപരമായ ആശയമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ ജീവിതവും എന്റെ ജീവിതാ അനുഭവം അല്ലലോ റിമയുടേത്. ഞാന്‍ നേരിടുന്ന

More »

മാമുക്കോയയുടെ ആരോഗ്യ നിലയില്‍ പുരോഗതി
കാളികാവില്‍ വെച്ച് ഇന്നലെ രാത്രി ഹൃദയാഘാതമുണ്ടായ നടന്‍ മാമുക്കോയയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആരോഗ്യനില അല്‍പം ഭേദപ്പെട്ടതിന് ശേഷമാണ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും അദ്ദേഹത്തെ മെഡിക്കല്‍ ഐസിയു ആംബുലന്‍സില്‍ പുലര്‍ച്ചെ രണ്ടരയോടെ കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്. ഇന്നലെ രാത്രി വണ്ടൂരിലെ ആശുപത്രിയില്‍ വെച്ച് ബിപിയും

More »

നിങ്ങള്‍ ആങ്കര്‍ ചെയ്യുന്നവര്‍ എന്തിനാടോ ഇങ്ങനെ കള്ളത്തരം പറയുന്നത്? അഭിമുഖത്തിനിടെ ദേഷ്യപ്പെട്ട് സുരാജ്, ട്രോള്‍
അഭിമുഖത്തിനിടെ അവതാരകയോട് ദേഷ്യപ്പെട്ട് സുരാജ് വെഞ്ഞാറമൂട്. നടി പാര്‍വതി ബാബുവുമായുള്ള അഭിമുഖത്തിനിടെയാണ് സുരാജ് ദേഷ്യപ്പെട്ട് സംസാരിച്ചത്. 'മദനോത്സവം' എന്ന സിനിമയുടെ റിലീസിന് ശേഷം നല്‍കിയ അഭിമുഖത്തിലാണ് സുരാജ് സംസാരിച്ചത്. അവതാരക ഇന്‍ട്രൊഡക്ഷന്‍ പറയുന്നതിനിടക്ക് അപ്രതീക്ഷിതമായി പടം കണ്ടോ എന്ന് സുരാജ് ചോദിക്കുകയായിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട് കാണാന്‍

More »

കമ്മിക്കുഞ്ഞുങ്ങള്‍ ഞാന്‍ തോറ്റതിനെ ആഘോഷിക്കുന്നു, വാഴക്കുല മോഷ്ടിച്ചതോ അയല്‍വീട്ടിലെ വനിതാ സഖാവിന്റെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയതിനോ അല്ല എന്റെ ക്രൂശീകരണം: ജോയ് മാത്യു
ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍  ജോയ് മാത്യുവും ബാലചന്ദ്രന്‍ ചുള്ളിക്കാടും തമ്മില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. ഇതില്‍ ജോയ് മാത്യു തോറ്റതോടെ  വലിയ ആഘോഷമാണ് സോഷ്യല്‍ മീഡിയയില്‍ നടന്നത്. ഇപ്പോഴിതാ ഇതിനെ പരിഹസിച്ചു കൊണ്ട് ജോയ് മാത്യു രംഗത്തു വന്നിരിക്കുകയാണ് എതിരാളി ശക്തനും പ്രതിഭാധനനും ദീര്‍ഘകാല സുഹൃത്തും ആയിരുന്നിട്ടും ഞാന്‍

More »

'നല്ല മനുഷ്യരുടെ ഒപ്പം ദൈവം ഉണ്ടാവും', തിരിച്ചുവരവിന്റെ പാതയില്‍ ബാല; വീഡിയോയുമായി എലിസബത്ത്
കരള്‍മാറ്റ ശസ്ത്രക്രിയക്ക് ശേഷം തിരിച്ചുവരവിന്റെ പാതയില്‍ നടന്‍ ബാല. സുഖം പ്രാപിച്ച് വരുന്ന ബാലയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വീഡിയോയാണ് ഭാര്യ എലിസബത്ത് പങ്കുവെച്ചിരിക്കുന്നത്. എലിസബത്ത് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോ ശ്രദ്ധ നേടുകയാണ്. നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. 'നല്ല മനുഷ്യരുടെ ഒപ്പം ദൈവം എന്നും ഉണ്ടാവും', 'വര്‍ഷങ്ങള്‍ക്ക്

More »

അത് എനിക്ക് വലിയ വിഷയമായില്ല; പൃഥ്വിരാജുമായുള്ള ലിപ് ലോക്ക് രംഗത്തെക്കുറിച്ച് നടി
ആടുജീവിതത്തിന്റെ ട്രെയിലര്‍ പുറത്ത് വന്ന ശേഷം പൃഥ്വിരാജുമായുള്ള അമല പോളിന്റെ ലിപ് ലോക്ക് ഏറെ വൈറലായിരുന്നു. മലയാള സിനിമയില്‍ ഇത്തരം ലിപ് ലോക്ക് സീനുകള്‍ വളരെ വിരളമായി മാത്രമെ കാണാറുള്ളുവെന്നത് കൊണ്ട് തന്നെ ആടുജീവിതത്തിലെ അമലപൃഥ്വിരാജ് രംഗം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. സിനിമയില്‍ പൃഥ്വിരാജിന്റെ ഭാര്യ വേഷമാണ് അമല പോള്‍ ചെയ്യുന്നത്. ഇപ്പോഴിതാ പൃഥ്വരാജിനൊപ്പമുള്ള ഇന്റിമേറ്റ്

More »

ഉറപ്പുണ്ടെങ്കില്‍ ഞാന്‍ പ്രതികരിക്കും, മോശം പെരുമാറ്റമുണ്ടാവുമ്പോള്‍ താന്‍ സ്തംഭിച്ച് പോവാറുണ്ട് ; അനാര്‍ക്കലി
മോശം പെരുമാറ്റമുണ്ടാവുമ്പോള്‍ താന്‍ സ്തംഭിച്ച് പോവാറുണ്ടെന്ന് അനാര്‍ക്കലി മരിക്കാര്‍. മോശം അനുഭവം ഉണ്ടായിട്ടുംപൊതു സ്ഥലങ്ങളില്‍ പ്രതികരിച്ചിരുന്നില്ലെന്ന് അനാര്‍ക്കലി പറയുന്നു.പ്രൊമോഷന്‍ സമയത്ത് അവര്‍ പ്രതികരിച്ച പോലെ എനിക്ക് റിയാക്ട് ചെയ്യാന്‍ പറ്റില്ല' പൊതുസ്ഥലങ്ങളില്‍ വെച്ച് അങ്ങനെ ഉണ്ടാവുമ്പോള്‍ അറിയാതെ പറ്റിയതാണോ എന്ന് തോന്നും. ബസിലൊക്കെ ഇങ്ങനെ

More »

'പ്രേക്ഷകരെ ഒരിക്കലും നിര്‍ബന്ധിച്ച് തിയേറ്ററിലേക്ക് കൊണ്ടുവരാനാകില്ല'; ടൊവിനോ തോമസ്
പ്രേക്ഷകരെ ഒരിക്കലും നിര്‍ബന്ധിച്ച് തിയേറ്ററിലേക്ക് കൊണ്ടുവരാനാകില്ലെന്ന് നടന്‍ ടൊവിനോ തോമസ്. താന്‍ അഭിനയിച്ച സിനിമയാണെന്ന് പറഞ്ഞ് തിയേറ്ററില്‍ വന്ന് കാണാന്‍ ആളുകളോട് വാശിപിടിക്കാന്‍ കഴിയില്ലെന്നും പ്രേക്ഷകരെ പിടിച്ചിരുത്താന്‍ കഴിയണമെന്നും നടന്‍ പറഞ്ഞു. ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യങ്ങള്‍ പറഞ്ഞത്. 'പ്രേക്ഷകരെ ഒരിക്കലും നിര്‍ബന്ധിച്ച്

More »

അമിതാഭ് ബച്ചന് ശേഷം അതേ ബഹുമാനം ലഭിക്കുന്നത് എനിക്കാണ് ; കങ്കണ

ബോളിവുഡില്‍ അമിതാഭ് ബച്ചന് ലഭിക്കുന്നതിന് തുല്യമായ സ്‌നേഹവും ആദരവുമാണ് തനിക്കും ലഭിക്കുന്നതെന്ന അവകാശവാദവുമായി നടി കങ്കണ റണാവത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കവെയാണ് കങ്കണ ഇത് പറഞ്ഞത്. ഹിമാചല്‍ പ്രദേശിലെ മണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ്

എടാ മോനെ, രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് മൃണാള്‍ ഠാക്കൂറും

രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് നടി മൃണാള്‍ ഠാക്കൂറും. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ 'ആവേശം' സിനിമ കണ്ട ശേഷമുള്ള ആവേശം പങ്കുവച്ചത്. സീത രാമം പോലുള്ള ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ മൃണാല്‍. സാമന്ത, നയന്‍താര എന്നിവര്‍ക്ക് പിന്നാലെ ആവേശത്തെ

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയുളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായകനാണ് വിജയ് യേശുദാസ്. മലയാളത്തിന് പുറമെ അന്യ ഭാഷകളിലും മികച്ച ഗാനങ്ങളാണ് വിജയ് യേശുദാസ് ആലപിച്ചിട്ടുള്ളത്. ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ച് സംസാരിക്കുകയാണ് വിജയ് യേശുദാസ്. തുടക്ക കാലത്ത് ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേ ഉള്ളോ എന്ന തരത്തില്‍

പാര്‍വതിയെ നായികയാക്കി ചെയ്യാനിരുന്ന സിനിമാണ് 'മെക് റാണി', ക്വീനിന്റെ ട്രെയിലര്‍ കണ്ടതോടെയാണ് ഉപേക്ഷിച്ചത്.. മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല: തിരക്കഥാകൃത്ത്

കോപ്പിയടി വിവാദത്തില്‍ പെട്ടിരിക്കുകയാണ് 'മലയാളി ഫ്രം ഇന്ത്യ' എന്ന ചിത്രവും സംവിധായകന്‍ ഡിജോ ജോസ് ആന്റണിയും. മലയാളി അടക്കം ഡിജോ സംവിധാനം ചെയ്ത മൂന്ന് സിനിമകളും കോപ്പിയടിയാണെന്ന ചര്‍ച്ചകളാണ് ഉയര്‍ന്നിരിക്കുന്നത്. മലയാളി ഫ്രം ഇന്ത്യയ്‌ക്കെതിരെ തിരക്കഥാകൃത്ത് നിഷാദ് കോയ

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും ചിലര്‍ എങ്ങനെ പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി ; ഭാര്യ ആശയ്‌ക്കെതിരായ പരിഹാസത്തിന് മറുപടിയുമായി മനോജ് കെ ജയന്‍

ഗായകന്‍ കെ ജി ജയന്റെ മരണവാര്‍ത്ത ഏവരും വേദനയോടെയാണ് അറിഞ്ഞത്. അച്ഛന്റെ ഓര്‍മ്മകളെ വീണ്ടും ഓര്‍ത്തുകൊണ്ട് മനോജ് കെ ജയന്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാണ്. അച്ഛന്റെ വേര്‍പാടിന് ശേഷം താന്‍ തിരിച്ചറിഞ്ഞ ശൂന്യതയെ കുറിച്ചും അദ്ദേഹത്തിന് ഇക്കാലയളവില്‍ സാധിച്ചെടുത്ത

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

കോവിഡ് 19 വാക്‌സിന്‍ എടുത്ത ശേഷമാണ് തനിക്ക് ഹൃദയാഘാതം വന്നതെന്ന് നടന്‍ ശ്രേയസ് തല്‍പഡെ. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു നടന് ഹൃദയാഘാതം സംഭവിച്ചത്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി. എന്നാല്‍ ഇത് തന്നെയാണോ ഹൃദയാഘാതത്തിന് കാരണമായത് എന്നതില്‍