Australia

ഓസ്‌ട്രേലിയയുടെ ഫസ്റ്റ് ലേഡി ഇനി ജോഡി ഹെയ്ഡണ്‍; അവിവാഹിതനായ പ്രധാനമന്ത്രിയുടെ കൂടെയുള്ള ആ സ്ത്രീ വ്യത്യസ്തയാണ്; ജോലി രാജിവെയ്ക്കാനും ഉദ്ദേശമില്ല
 ലോക നേതാക്കളുടെ ഭാര്യമാര്‍, പൊതുവെ ഫസ്റ്റ് ലേഡി എന്ന് യുഎസ് സ്റ്റൈലില്‍ വിളിക്കപ്പെടുന്നവര്‍ക്ക് പൊതുവെ പ്രത്യേകിച്ച് ഔദ്യോഗിക ഡ്യൂട്ടികളൊന്നും ഉണ്ടാകാറില്ല. ഭര്‍ത്താവ് തിരക്കിട്ട രാഷ്ട്രീയ ജീവിതം നയിക്കുമ്പോള്‍ കുട്ടികളുടെയും, കുടുംബത്തിന്റെയും കാര്യം നോക്കുകയും, എപ്പോഴും കൂടെ നടക്കുകയുമാണ് ഫസ്റ്റ് ലേഡീസിന്റെ പൊതുവെയുള്ള പരിപാടി.  എന്നാല്‍ ഓസ്‌ട്രേലിയയുടെ പുതിയ ഫസ്റ്റ് ലേഡി ജോഡി ഹെയ്ഡണ്‍ ഇതില്‍ നിന്നും വ്യത്യസ്തയാകും. പ്രചരണത്തിലും, സത്യപ്രതിജ്ഞയിലുമെല്ലാം ഒപ്പമുണ്ടായെങ്കിലും താന്‍ ചെയ്യുന്ന ജോലി രാജിവെയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഹെയ്ഡണ്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.  2010ല്‍ ജൂലിയാ ഗില്ലാര്‍ഡിന് ശേഷം അവിവാഹിതനായ ആദ്യത്തെ പ്രധാനമന്ത്രിയും, ഓസ്‌ട്രേലിയന്‍ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ അവിവാഹിത പ്രധാനമന്ത്രിയുമാണ്

More »

തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ നരേന്ദ്ര മോദിയുടെ കൂട്ടുകാരന്‍ പൊട്ടി; ഇന്ത്യക്ക് സന്ദേശം അയച്ച് ഓസ്‌ട്രേലിയ; പുതിയ ലേബര്‍ ഗവണ്‍മെന്റ് മുന്‍ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ പിന്തുടരുമോ?
 ഇന്ത്യയുമായുള്ള ഓസ്‌ട്രേലിയയുടെ ബന്ധം കഴിഞ്ഞ ഒരു ദശകത്തിനിടെ ഏറെ മുന്നോട്ട് പോയിരുന്നു. നരേന്ദ്ര മോദി ഗവണ്‍മെന്റുമായി സ്‌കോട്ട് മോറിസന്റെ ഭരണകൂടം ഏറെ അടുപ്പം പുലര്‍ത്തുകയും, നയതന്ത്ര വ്യാപാര ബന്ധങ്ങളില്‍ ഇതിന്റെ ഗുണങ്ങള്‍ ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മോറിസന്റെ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റിന് ഇക്കുറി അടിതെറ്റി.  ലേബറിന്റെ ആന്തണി ആല്‍ബനീസാണ് പുതിയ

More »

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായി ആന്തണി ആല്‍ബനീസ് സത്യപ്രതിജ്ഞ ചെയ്തു; സര്‍ക്കാര്‍ രൂപീകരണത്തിന് മുന്‍പെ ഇന്ത്യ ഉള്‍പ്പെടുന്ന അന്താരാഷ്ട്ര യോഗത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ടോക്യോയില്‍
 ഓസ്‌ട്രേലിയയുടെ പുതിയ നേതാവായി ആന്തണി ആല്‍ബനീസ് സത്യപ്രതിജ്ഞ ചെയ്തു. ഇതിന് പിന്നാലെ അന്താരാഷ്ട്ര യോഗത്തില്‍ പങ്കെടുക്കാന്‍ ആല്‍ബനീസ് ടോക്യോയിലേക്ക് യാത്ര തിരിച്ചു. ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ സ്‌കോട്ട് മോറിസന്റെ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റിനെയാണ് ആല്‍ബനീസിന്റെ ലേബര്‍ പാര്‍ട്ടി തറപറ്റിച്ചത്.  എന്നാല്‍ ആല്‍ബനീസ് ഒരു ഭൂരിപക്ഷ സര്‍ക്കാര്‍ രൂപീകരിക്കുമോ,

More »

പുതിയ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ആന്തണി ആല്‍ബനീസിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി മോദി
പുതിയ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ആന്തണി ആല്‍ബനീസിനെ അഭിനന്ദിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശനിയാഴ്ച, സമൂഹ മാധ്യമമായ ട്വിറ്ററിലാണ് നരേന്ദ്ര മോദി ആശംസകള്‍ കുറിച്ചത്. 'ഓസ്‌ട്രേലിയയിലെ ലേബര്‍ പാര്‍ട്ടിയുടെ വിജയത്തില്‍ പാര്‍ലമെന്റ് അംഗമായ ആന്തണി ആല്‍ബനീസിനെ അഭിനന്ദിക്കുന്നു. ഇന്‍ഡോ പസഫിക് മേഖലയിലെ സംയുക്ത താല്‍പര്യങ്ങളുള്‍പ്പെടെ,

More »

അടിവസ്ത്രം അണിഞ്ഞ് വോട്ട് ചെയ്യാനെത്തി നൂറുകണക്കിന് വോട്ടര്‍മാര്‍; ഓസ്‌ട്രേലിയയിലെ വോട്ടര്‍മാരുടെ ഫാഷന്‍ കണ്ട് മൂക്കത്ത് വിരല്‍വെച്ച് സോഷ്യല്‍ മീഡിയ; ഇതിന് പിന്നിലെ രഹസ്യം ഇതാണ്!
 ഓസ്‌ട്രേലിയയില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുകയാണ്. ജനങ്ങള്‍ വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തില്‍ എത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഇവരില്‍ നല്ലൊരു ശതമാനം ആളുകള്‍ വോട്ട് ചെയ്യാന്‍ എത്തുന്നത് അടിവസ്ത്രത്തിലാണ്. ഓസ്‌ട്രേലിയയിലെ പോളിംഗ് ബൂത്തില്‍ നിന്നുള്ള കാഴ്ച കണ്ട് സോഷ്യല്‍ മീഡിയയും അമ്പരക്കുകയാണ്.  എന്താണ് ഈ വേഷത്തില്‍ ആളുകള്‍ പോളിംഗ് ബൂത്തിലെത്തുന്നത്. സ്പീഡോ

More »

ഓസ്‌ട്രേലിയന്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; പുതിയ സര്‍ക്കാരിനെയും, പ്രധാനമന്ത്രിയെയും തെരഞ്ഞെടുക്കാന്‍ വോട്ടര്‍മാര്‍ ബൂത്തിലേക്ക്; ലേബര്‍, കണ്‍സര്‍വേറ്റീവ് ബലാബലത്തില്‍ വിടവ് കുറയുന്നു?
 2022 പൊതുതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ഓസ്‌ട്രേലിയയിലെ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തുന്നു. ശനിയാഴ്ച നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോള്‍ ഭരണ, പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മിലുള്ള അന്തരം ഏറെ കുറഞ്ഞ നിലയിലാണ്.  തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉടനീളം മേല്‍ക്കൈ നേടിയ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയാണ് അഭിപ്രായസര്‍വ്വെകളില്‍ മുന്നില്‍. എന്നാല്‍

More »

ഇന്ത്യന്‍ വംശജര്‍ ആരെ തുണക്കും ; തെരഞ്ഞെടുപ്പ് അടുത്തിരിക്കേ വലിയ വാഗ്ദാനങ്ങളുമായി ലിബറല്‍ ലേബര്‍ പാര്‍ട്ടികള്‍ രംഗത്ത്
തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഇന്ത്യന്‍ വംശജര്‍ ആരെ തുണക്കുമെന്നത് ചര്‍ച്ചയാകുകയാണ്. ക്വാഡ് സഖ്യം, വാണിജ്യ കരാര്‍ തുടങ്ങിയവ വഴി ഓസ്‌ട്രേലിയക്ക് ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കി കഴിഞ്ഞു. കുടിയേറ്റം, വിസ പ്രോസസ്സിംഗ്, പേരന്റ് വിസ, തൊഴില്‍ ലഭ്യത തുടങ്ങിയവയൊക്കെയാണ് ഇന്ത്യന്‍ സമൂഹത്തിന്റെ പ്രശ്‌നങ്ങളായി വിലയിരുത്തപ്പെടുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ

More »

ഓസ്‌ട്രേലിയയിലെ വിവിധ നഗരങ്ങളില്‍ ഭവന വിലകള്‍ കുറഞ്ഞു തുടങ്ങി; പലിശ നിരക്ക് ഉയരാന്‍ തുടങ്ങിയതോടെ പ്രതീക്ഷിച്ച വീഴ്ച
 ഓസ്‌ട്രേലിയയിലെ രണ്ട് തലസ്ഥാന നഗരങ്ങളില്‍ പ്രോപ്പര്‍ട്ടി വിലകള്‍ കുറയാന്‍ തുടങ്ങി. പലിശ നിരക്ക് വര്‍ദ്ധന തിരിച്ചടിയായതോടെ ഈ ഇടിവ് പ്രതീക്ഷിച്ചതാണ്.  ഫെബ്രുവരി 1 മുതല്‍ ഏപ്രില്‍ 30 വരെയുള്ള മൂന്ന് മാസത്തില്‍ പെര്‍ത്തിലെ ഭവന വിലകള്‍ 1.8 ശതമാനം താഴ്ന്നു. ആര്‍ബിഎയുടെ പലിശ നിരക്ക് വര്‍ദ്ധനവിന് മുന്‍പായിരുന്നു ഈ മാറ്റം. ഡാര്‍വിനില്‍ വിലകള്‍ 2.1 ശതമാനവും

More »

ഇന്ത്യന്‍ വോട്ടുകളില്‍ കണ്ണുവച്ച് നേതാക്കള്‍ ; ലിബറലും ലേബറും ഇന്ത്യക്കാരില്‍ പ്രതീക്ഷവയ്ക്കുന്നു ; വന്‍ വാഗ്ദാനങ്ങളുമായി നേതാക്കള്‍
ഇന്ത്യയില്‍ ജനിച്ച ഏകദേശം 7,10,000 പേരാണ് ഓസ്‌ട്രേലിയയിലുള്ളത്. ജനസംഖ്യയുടെ 2.8 ശതമാനമാണ് ഇത്. ഇതില്‍ നല്ലൊരു ഭാഗം പേരും ഓസ്‌ട്രേലിയന്‍ പൗരത്വമെടുത്തവരാണ്. അതായത്, ഓസ്‌ട്രേലിയന്‍ തെരഞ്ഞെടുപ്പില്‍ വോട്ടുള്ളവര്‍.  2011ല്‍ ഇന്ത്യയില്‍ ജനിച്ച ഓസ്‌ട്രേലിയക്കാരുടെ എണ്ണം 3,73,000 ആയിരുന്നെങ്കില്‍ 2021ഓടെ ഇവരുടെ എണ്ണം 7,10,000ത്തിലേക്കുയര്‍ന്നു. സമീപ വര്‍ഷങ്ങളില്‍ ഓസ്‌ട്രേലിയന്‍ പൗരത്വം

More »

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ചരിത്രമായി മാറുന്നു; മുന്‍ പള്ളികള്‍ വീടുകളാക്കി മാറ്റുന്നു; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളില്ലാതെ വരുന്നതോടെ ആരാധനാലയങ്ങള്‍ വില്‍പ്പനയ്ക്ക്

വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്. ഇതോടെയാണ് പള്ളികള്‍

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്

ഒരാഴ്ചയ്ക്കിടെ 2000 പേര്‍ രോഗബാധിതരായി; ന്യൂ സൗത്ത് വെയില്‍സില്‍ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% വര്‍ദ്ധന; കോവിഡ്, ഫ്‌ളൂ ഒപ്പം ശ്വാസകോശ രോഗങ്ങളും

ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചയ്ക്കിടെ 2000-ലേറെ ആളുകള്‍ക്ക് ഫ്‌ളൂ പിടിപെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% അധികമാണ് ഈ കണക്കുകള്‍. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല രോഗം പിടിപെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്‌ളൂ പിടിപെടുന്ന ചെറിയ കുട്ടികളുടെ എണ്ണത്തിലും വലിയ

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി