Australia

രാത്രിയിലും സൗരോര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചതായി യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സിലെ ശാസ്ത്രജ്ഞര്‍
രാത്രി സമയത്തും സൗരോര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ കഴിയുന്ന നവീന സാങ്കേതിക വിദ്യ വികസിപ്പിച്ചതായി യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സിലെ ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനവും, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ ഉത്പാദനവുമെല്ലാം സജീവ ചര്‍ച്ചയാകുന്ന സമയത്താണ്, വിപ്ലവകരമായ പുതിയ കണ്ടുപിടിത്തം നടത്തിയതായി യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലയിലെ ശാസ്ത്രസംഘം വ്യക്തമാക്കിയിരിക്കുന്നത്. രാത്രിയിലും സൗരോര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ ലോകത്ത് തന്നെ ആദ്യമായാണ് വികസിപ്പിക്കുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ അസോസിയേറ്റ് പ്രൊഫസര്‍ നെഡ് എകിന്‍സ്‌ഡോക്‌സ് അവകാശപ്പെട്ടു. സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഫോട്ടോവോള്‍ട്ടായിക് ആന്റ് റിന്യൂവബിള്‍ എനര്‍ജി എഞ്ചിനീയറിംഗാണ് രാത്രിയില്‍

More »

ആന്‍ഡ്രൂ സിമണ്ട്‌സിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഡോക്ടറെത്തിയില്ല; അപകടമരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; പരുക്കേറ്റ താരത്തിന് അരികില്‍ നിന്നും മാറാതെ വളര്‍ത്തുനായ്ക്കള്‍
 ശനിയാഴ്ച രാത്രി ക്യൂന്‍സ്‌ലാന്‍ഡില്‍ വെച്ച് നടന്ന അപകടത്തില്‍ കൊല്ലപ്പെട്ട മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍-റൗണ്ടര്‍ ആന്‍ഡ്രൂ സിമണ്ട്‌സിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചില്ല. അപകട മരണത്തെ കുറിച്ച് നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാന്‍ ബാക്കിയുള്ളപ്പോഴും പോസ്റ്റ്‌മോര്‍ട്ടം ആരംഭിക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.  ഒരു ഡോക്ടര്‍

More »

വെള്ളപ്പൊക്കം കൃഷി സ്ഥലങ്ങളെ തകര്‍ക്കുന്നു ; കൃഷി നശിച്ച കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുമ്പോള്‍ നിരസിക്കപ്പെടുന്നു ; ക്വീന്‍സ്ലാന്‍ഡിലെ കാഴ്ച വേദനിപ്പിക്കുന്നതെന്ന് മേയര്‍
വീണ്ടും മഴ ശക്തമായതോടെ ക്വീന്‍സ്ലാന്‍ഡ് ജനത സമ്മര്‍ദ്ദത്തിലാണ്. വെള്ളപ്പൊക്ക അന്തരീക്ഷം താത്കാലികം ശാന്തമായ അവസ്ഥയില്‍ വൃത്തിയാക്കലുകളുടെ തിരക്കിലാണ് ഏവരും. തുടര്‍ച്ചയായുള്ള വെള്ളപ്പൊക്കം ജനജീവിതത്തെ താറുമാറാക്കിയിരിക്കുകയാണ്. മേരി, കോണ്ടമൈന്‍, ബലോണ്‍, തോംസണ്‍, കൂപ്പര്‍ നദികളുടെയും അരുവികളുടെയും വൃഷ്ടിപ്രദേശങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പുളുണ്ട്,

More »

തെരഞ്ഞെടുപ്പ് അടുത്തിരിക്കേ പുതിയ വാഗ്ദാനവുമായി സ്‌കോട്ട് മൊറിസണ്‍ ; വീട് വാങ്ങാന്‍ സൂപ്പറാന്വേഷന്റെ നാല്‍പ്പതു ശതമാനം ചെലവാക്കാം ; വീടു വില ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്
ആദ്യ വീടു വാങ്ങാന്‍ ശ്രമിക്കുന്നവരെ ആകര്‍ഷിക്കുന്ന പുതിയ വാഗ്ദാനവുമായി പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണ്‍. വീടു വാങ്ങുന്നതിനാവശ്യമായ നിക്ഷേപ തുക കണ്ടെത്താനായി സൂപ്പറാന്വേഷന്‍ ഫണ്ട് ഉപയോഗിക്കാന്‍ അനുവദിക്കും എന്നാണ് പ്രഖ്യാപനം. തന്റെ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍, ആദ്യ വീടു വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് സൂപ്പറാന്വേഷന്‍ നീക്കിയിരിപ്പിന്റെ 40 ശതമാനം

More »

ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ട്‌സ് കാര്‍ അപകടത്തില്‍ മരിച്ചു
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രൂ സൈമണ്ട്‌സ് (46) കാറപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാത്രിയോടെ ക്വീന്‍സ്ലാന്‍ഡിലെ ടൗണ്‍സ്വില്ലെയിലുള്ള വീടിന് സമീപത്ത് വെച്ചാണ് അപകടമുണ്ടാതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓസ്‌ട്രേലിയക്കായി സൈമണ്ട്‌സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും 14 ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. 198 ഏകദിനങ്ങളില്‍ നിന്നായി 5088 റണ്‍സും 133 വിക്കറ്റുകളും

More »

കുടിയേറ്റക്കാരുടെ വരുമാനം കുറഞ്ഞു, താല്‍ക്കാലിക വിസയിലുള്ളവര്‍ക്ക് പി ആര്‍ സാധ്യത കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ട്
ഓസ്‌ട്രേലിയന്‍ തൊഴില്‍രംഗത്തെ കുടിയേറ്റക്കാരുടെ പങ്കാളിത്തത്തെക്കുറിച്ച് മെല്‍ബന്‍ ആസ്ഥാനമായ ഗ്രാറ്റന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുതിയ പഠന റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്.താല്‍ക്കാലിക സ്‌കില്‍ഡ് വിസകളിലെത്തുന്നതില്‍ പകുതി പേരും, സ്റ്റുഡന്റ് വിസകളിലെത്തുന്നതില്‍ അഞ്ചിലൊന്ന് പേരും ഓസ്‌ട്രേലിയന്‍ പെര്‍മനന്റ് റെസിന്റായി മാറിയെന്നാണ് മുന്‍കാല കണക്കുകള്‍

More »

ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കൂ, മെഡികെയറിനും, ജിപിമാര്‍ക്കും 1 ബില്ല്യണ്‍ ഡോളര്‍ തരാം; തെരഞ്ഞെടുപ്പ് വാഗ്ദാനം ആരോഗ്യ രംഗത്തേക്ക് നീട്ടി ലേബര്‍ പാര്‍ട്ടി
 ഓസ്‌ട്രേലിയന്‍ ഫെഡറല്‍ തെരഞ്ഞെടുപ്പ് മെയ് 21ന് നടക്കുമ്പോള്‍ വാഗ്ദാനങ്ങളുടെ പട്ടിക നീട്ടി ലേബര്‍. പുതിയ മെഡികെയര്‍, പ്രൈമറി ഹെല്‍ത്ത് ഫണ്ടിംഗിനായി 1 ബില്ല്യണ്‍ ഡോളര്‍ നല്‍കാമെന്നാണ് പാര്‍ട്ടിയുടെ വാഗ്ദാനം. ഇതിനായി തങ്ങളെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കണമെന്ന് ലേബര്‍ ആവശ്യപ്പെടുന്നു.  അടുത്ത് മൂന്ന് വര്‍ഷത്തേക്ക് മെഡികെയറിനെ ശക്തിപ്പെടുത്താനായി 750 മില്ല്യണ്‍

More »

നവവധുവിന്റെ ബ്രൈഡ്‌സ്‌മെയ്ഡിനെ ലൈംഗികമായി അക്രമിക്കാന്‍ ശ്രമം; വിവാഹത്തിന് രണ്ട് ദിവസം മുന്‍പ് നടന്ന ക്രൂരതയ്ക്ക് വരന്‍ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി
 വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കവെ നവവധുവിന്റെ ബ്രൈഡ്‌സ്‌മെയ്ഡിലൊരാളെ ലൈംഗികമായി അക്രമിക്കാന്‍ ശ്രമിച്ച വരന്‍ കുടുങ്ങി. വിവാഹം നടക്കാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കവെയാണ് വധുവിന്റെ സംഘത്തിലെ യുവതി വരന്‍ ലൈംഗികാതിക്രമത്തിന് വിധേയമാക്കാന്‍ നോക്കിയത്.  സംഭവത്തില്‍ വരന്‍ ഡാനിയേല്‍ കാര്‍ണി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 2019ല്‍ വിവാഹ

More »

സൂം മീറ്റിംഗില്‍ 'കണ്ണുരുട്ടി', കസേരയില്‍ മുന്നോട്ടും, പിന്നോട്ടും പോയി; ജോലിക്കാരനെ പുറത്താക്കി കമ്പനി; നിയമവിരുദ്ധമായ പുറത്താക്കലിനെതിരെ പോരാട്ടവുമായി 50-കാരന്‍
 സഹജീവനക്കാര്‍ക്കൊപ്പമുള്ള സൂം മീറ്റിംഗിനിടെ കണ്ണുരുട്ടി കാണിച്ചെന്ന് ആരോപിച്ച് ജോലിക്കാരനെ പുറത്താക്കി. ട്രാന്‍സ്‌പോര്‍ട്ട് ആക്‌സിഡന്റ് കമ്മീഷനിലെ ജോലിയില്‍ നിന്നാണ് 50-കാരന്‍ മാത്യൂ മോറിസിയ്ക്ക് ജോലി പോയത്. എന്നാല്‍ ഈ പുറത്താക്കല്‍ നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ഇദ്ദേഹം ഫെയര്‍ വര്‍ക്ക് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.  14 വര്‍ഷക്കാലം ടിഎസിയ്‌ക്കൊപ്പം ജോലി ചെയ്ത്

More »

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു ; പ്രതിപക്ഷം

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് പീറ്റര്‍ഡറ്റന്‍. ആറ് ഓസ്‌ട്രേലിയന്‍ ക്യാമ്പസുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്.

അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ 925 മില്യണിന്റെ പാക്കേജ് ; കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്ന് സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ പ്രഖ്യാപിച്ച 925 മില്യണിന്റെ പാക്കേജ് പ്രശ്‌നപരിഹാരത്തിന്റെ ഒരു ഭാഗം മാത്രമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. കൂടുതല്‍ സഹായങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍ നല്‍കുന്നത്

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയും ; അശ്ലീല ഉള്ളടക്കങ്ങള്‍ക്ക് പ്രായ പരിധി കൊണ്ടുവരുമെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയാനുള്ള സര്‍ക്കാര്‍ നീക്കം അഭിപ്രായ സ്വാതന്ത്രത്തെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് .സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാന്‍ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയെന്ന് റിപ്പോര്‍ട്ട്

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയുണ്ടായതായി റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്ട്രലിയയില്‍ പ്രായമായ ദമ്പതികളെ ആക്രമിച്ചതിനും കൊള്ളയടിച്ചതിനും അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്.2023 ജൂണ്‍ വരെയുള്ള കണക്കു പ്രകാരം മുന്‍ പങ്കാളികളാലോ ഇപ്പോഴുള്ള പങ്കാളികളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ്. 1989 മുതലുള്ള കണക്കുകള്‍

സെന്‍സസ് ചോദ്യാവലി വിശ്വാസത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് ; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ

രാജ്യത്തെ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുന്ന ഓസ്‌ട്രേലിയന്‍ സെന്‍സസ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും പെര്‍ത്ത് ആര്‍ച്ച് ബിഷപ്പുമായ തിമോത്തി കോസ്റ്റലോ. രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ മത