സൂം മീറ്റിംഗില്‍ 'കണ്ണുരുട്ടി', കസേരയില്‍ മുന്നോട്ടും, പിന്നോട്ടും പോയി; ജോലിക്കാരനെ പുറത്താക്കി കമ്പനി; നിയമവിരുദ്ധമായ പുറത്താക്കലിനെതിരെ പോരാട്ടവുമായി 50-കാരന്‍

സൂം മീറ്റിംഗില്‍ 'കണ്ണുരുട്ടി', കസേരയില്‍ മുന്നോട്ടും, പിന്നോട്ടും പോയി; ജോലിക്കാരനെ പുറത്താക്കി കമ്പനി; നിയമവിരുദ്ധമായ പുറത്താക്കലിനെതിരെ പോരാട്ടവുമായി 50-കാരന്‍

സഹജീവനക്കാര്‍ക്കൊപ്പമുള്ള സൂം മീറ്റിംഗിനിടെ കണ്ണുരുട്ടി കാണിച്ചെന്ന് ആരോപിച്ച് ജോലിക്കാരനെ പുറത്താക്കി. ട്രാന്‍സ്‌പോര്‍ട്ട് ആക്‌സിഡന്റ് കമ്മീഷനിലെ ജോലിയില്‍ നിന്നാണ് 50-കാരന്‍ മാത്യൂ മോറിസിയ്ക്ക് ജോലി പോയത്. എന്നാല്‍ ഈ പുറത്താക്കല്‍ നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ഇദ്ദേഹം ഫെയര്‍ വര്‍ക്ക് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.


14 വര്‍ഷക്കാലം ടിഎസിയ്‌ക്കൊപ്പം ജോലി ചെയ്ത് വരികയായിരുന്ന മോറിസുമായുള്ള കരാര്‍ കഴിഞ്ഞ വര്‍ഷം ജൂണിലാണ് കമ്പനി പെട്ടെന്ന് പിന്‍വലിച്ചത്. ന്യായമില്ലാത്തതാണ് പുറത്താക്കലെന്ന് മോറിസി ആരോപിക്കുന്നുണ്ടെങ്കിലും കാരണമുണ്ടെന്നാണ് ടിഎസിയുടെ വാദം.

സൂം മീറ്റിംഗിനിടെ മോറിസി കണ്ണുരുട്ടി കാണിച്ചെന്നും, കസേരയില്‍ മുന്നോട്ടും പിന്നോട്ടും നീങ്ങിയെന്നും കമ്പനി ആരോപിക്കുന്നു. ടീം മീറ്റിംഗിനിടെ രോഷം നിയന്ത്രിക്കാനായിരുന്നു ഇത്. എന്തായാലും കേസില്‍ ഫെയര്‍ വര്‍ക്ക് കമ്മീഷണര്‍ സോഫി മിറാബെല്ലാ മോറിസിയ്ക്ക് അനുകൂലമായി വിധിയെഴുതി.

പുറത്താക്കല്‍ ശരിയായ രീതിയില്‍ ആയിരുന്നില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ജോലി തിരികെ നല്‍കാന്‍ ഉത്തരവിടുന്നതിന് മുന്‍പ് മറ്റെന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ എഴുതി നല്‍കാനാണ് കമ്മീഷന്‍ ടിഎസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Other News in this category



4malayalees Recommends