ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കൂ, മെഡികെയറിനും, ജിപിമാര്‍ക്കും 1 ബില്ല്യണ്‍ ഡോളര്‍ തരാം; തെരഞ്ഞെടുപ്പ് വാഗ്ദാനം ആരോഗ്യ രംഗത്തേക്ക് നീട്ടി ലേബര്‍ പാര്‍ട്ടി

ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കൂ, മെഡികെയറിനും, ജിപിമാര്‍ക്കും 1 ബില്ല്യണ്‍ ഡോളര്‍ തരാം; തെരഞ്ഞെടുപ്പ് വാഗ്ദാനം ആരോഗ്യ രംഗത്തേക്ക് നീട്ടി ലേബര്‍ പാര്‍ട്ടി

ഓസ്‌ട്രേലിയന്‍ ഫെഡറല്‍ തെരഞ്ഞെടുപ്പ് മെയ് 21ന് നടക്കുമ്പോള്‍ വാഗ്ദാനങ്ങളുടെ പട്ടിക നീട്ടി ലേബര്‍. പുതിയ മെഡികെയര്‍, പ്രൈമറി ഹെല്‍ത്ത് ഫണ്ടിംഗിനായി 1 ബില്ല്യണ്‍ ഡോളര്‍ നല്‍കാമെന്നാണ് പാര്‍ട്ടിയുടെ വാഗ്ദാനം. ഇതിനായി തങ്ങളെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കണമെന്ന് ലേബര്‍ ആവശ്യപ്പെടുന്നു.


അടുത്ത് മൂന്ന് വര്‍ഷത്തേക്ക് മെഡികെയറിനെ ശക്തിപ്പെടുത്താനായി 750 മില്ല്യണ്‍ ഡോളര്‍ നല്‍കാമെന്നാണ് വാഗ്ദാനം. ഇതുവഴി രോഗികള്‍ക്ക് പ്രവര്‍ത്തനസമയം കഴിഞ്ഞും ജിപിമാരുടെ സേവനം ലഭിക്കാനും, ആശുപത്രികള്‍ക്ക് മേലുള്ള സമ്മര്‍ദം കുറയ്ക്കാനും, സങ്കീര്‍ണ്ണമായ അവസ്ഥകള്‍ കൈകാര്യം ചെയ്യാനും സഹായിക്കുമെന്ന് ലേബര്‍ അവകാശപ്പെടുന്നു.

220 മില്ല്യണ്‍ ഡോളര്‍ ഗ്രാന്റുകളായി നല്‍കാനും പദ്ധതി വിഭാവനം ചെയ്യുന്നു. 50,000 ഡോളര്‍ വരെ നല്‍കി ജിപിമാര്‍ക്ക് ജീവനക്കാരെ പരിശീലിപ്പിക്കാനും, ഐടി ടെലിഹെല്‍ത്ത് സിസ്റ്റം അപ്‌ഗ്രേഡ് ചെയ്യാനും, ഉപകരണങ്ങള്‍ വാങ്ങാനും, വെന്റിലേഷനും, ഇന്‍ഫെക്ഷന്‍ നിയന്ത്രണവും മെച്ചപ്പെടുത്താനും ഈ ഫണ്ട് വിനിയോഗിക്കാം.

മെ.് 21ന് ആന്റണി ആല്‍ബനീസ് വിജയിച്ചാല്‍ ലേബര്‍ ഒരു മെഡികെയര്‍ ടാക്‌സ് ഫോഴ്‌സനും രൂപം നല്‍കുമെന്നാണ് വാഗ്ദാനം. വിവിധ മെഡിക്കല്‍ സംഘങ്ങളെ ഉള്‍പ്പെടുത്തിയാകും ഇത് രൂപീകരിക്കുക.
Other News in this category



4malayalees Recommends