നവവധുവിന്റെ ബ്രൈഡ്‌സ്‌മെയ്ഡിനെ ലൈംഗികമായി അക്രമിക്കാന്‍ ശ്രമം; വിവാഹത്തിന് രണ്ട് ദിവസം മുന്‍പ് നടന്ന ക്രൂരതയ്ക്ക് വരന്‍ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി

നവവധുവിന്റെ ബ്രൈഡ്‌സ്‌മെയ്ഡിനെ ലൈംഗികമായി അക്രമിക്കാന്‍ ശ്രമം; വിവാഹത്തിന് രണ്ട് ദിവസം മുന്‍പ് നടന്ന ക്രൂരതയ്ക്ക് വരന്‍ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി

വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കവെ നവവധുവിന്റെ ബ്രൈഡ്‌സ്‌മെയ്ഡിലൊരാളെ ലൈംഗികമായി അക്രമിക്കാന്‍ ശ്രമിച്ച വരന്‍ കുടുങ്ങി. വിവാഹം നടക്കാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കവെയാണ് വധുവിന്റെ സംഘത്തിലെ യുവതി വരന്‍ ലൈംഗികാതിക്രമത്തിന് വിധേയമാക്കാന്‍ നോക്കിയത്.


സംഭവത്തില്‍ വരന്‍ ഡാനിയേല്‍ കാര്‍ണി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 2019ല്‍ വിവാഹ ആഘോഷങ്ങള്‍ക്കിടെയായിരുന്നു അനാവശ്യമായി യുവതിയെ ലൈംഗികതയ്ക്കായി ഉപയോഗിക്കാന്‍ ശ്രമിച്ചത്.

ഏഴ് പുരുഷന്‍മാരും, അഞ്ച് സ്ത്രീകളും അടങ്ങുന്ന ജൂറിയാണ് ഒന്‍പത് മണിക്കൂര്‍ നേരം ചര്‍ച്ച ചെയ്ത് പ്രതിയെ കുറ്റക്കാരനായി വിധിച്ചത്. ലൈംഗിക അതിക്രമത്തിന് ശ്രമിച്ചതിന് പുറമെ മോശം രീതിയില്‍ അതിക്രമം, സാധാരണ മര്‍ദ്ദനം എന്നിവയ്ക്കും കുറ്റക്കാരനായി വിധിച്ചു.

ബലാത്സംഗ കുറ്റം മാത്രമാണ് കോടതി ഒഴിവാക്കിയത്. വധുവിന്റെ വിവാഹ സംഘത്തിലെ യുവതി മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലാണെന്ന് പ്രതിയുടെ ഭാഗം ആരോപിച്ചിരുന്നു.

എന്നാല്‍ യുവതിക്ക് ബോധമുണ്ടായിരുന്നുവെന്നും, അക്രമത്തിനിടെ ബോധം നഷ്ടമായതാണെന്നും വാദി ഭാഗം വ്യക്തമാക്കി. നവവധു വരനെ അക്രമത്തിനിടെ പിടികൂടിയെങ്കിലും വിവാഹം നടന്നു. ഇതിന് ശേഷമാണ് യുവതി പരാതി നല്‍കിയത്.
Other News in this category



4malayalees Recommends