Australia

പുടിന്റെ അക്രമത്തില്‍ രോഷം, റഷ്യന്‍ നിര്‍മ്മിത മദ്യം ഉപേക്ഷിച്ച് ഓസ്‌ട്രേലിയന്‍ കമ്പനികള്‍; റഷ്യന്‍ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ഓസ്‌ട്രേലിയന്‍ ഉക്രെനിയന്‍ സമൂഹത്തിന്റെ ആവശ്യം അംഗീകരിച്ച് മദ്യ റീട്ടെയിലര്‍മാര്‍
 റഷ്യയെ ഏതെല്ലാം വിധത്തില്‍ ഒറ്റപ്പെടുത്തി ഉക്രെയിനിലെ അക്രമം തടയാമെന്നാണ് വിവിധ രാജ്യങ്ങള്‍ ആലോചിക്കുന്നത്. ഇതിനിടെയാണ് റഷ്യന്‍ നിര്‍മ്മിത മദ്യത്തിന് ഓസ്‌ട്രേലിയയിലെ മദ്യ റീട്ടെയിലര്‍മാര്‍ വിലക്ക് ഏര്‍പ്പെടുത്തി തിരിച്ചടി നല്‍കുന്നത്.  ഓസ്‌ട്രേലിയന്‍ ഉക്രെനിയന്‍ സമൂഹത്തിന്റെ ആവശ്യം ഉയര്‍ന്നതോടെയാണ് ഡാന്‍ മര്‍ഫീസ്, ബിഡബ്യുഎസ് തുടങ്ങിയ പ്രധാന മദ്യ റീട്ടെയിലര്‍മാര്‍ ഷെല്‍ഫുകളില്‍ നിന്നും റഷ്യന്‍ നിര്‍മ്മിത ഉത്പന്നങ്ങള്‍ പിന്‍വലിക്കുന്നത്.  പാരന്റ് കമ്പനിയായ എന്‍ഡേവര്‍ ഗ്രൂപ്പാണ് റഷ്യയില്‍ നിന്നും എത്തുന്ന മദ്യങ്ങള്‍ തങ്ങളുടെ റീട്ടെയില്‍, ഹോട്ടല്‍, ഓണ്‍ലൈന്‍ ബിസിനസ്സുകളില്‍ നിന്നും പിന്‍വലിക്കുന്നത്. മോസ്‌കോയുടെ ഉക്രെയിന്‍ കടന്നുകയറ്റത്തിന്റെ പ്രതികരണമെന്ന നിലയില്‍ ഉക്രെയിന്‍ സമൂഹം നടത്തിയ ഇടപെടലിനെ

More »

ദിവസങ്ങള്‍ക്കിടെ പെയ്തിറങ്ങിയത് ഒരു വര്‍ഷത്തില്‍ പെയ്യേണ്ട മഴ: ക്യൂന്‍സ്‌ലാന്‍ഡില്‍ മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത കാലാവസ്ഥ; സൗത്ത് ഈസ്റ്റ് മേഖലയില്‍ വെള്ളപ്പൊക്കം നാശം വിതയ്ക്കുന്നു
 ക്യൂന്‍സ്‌ലാന്‍ഡിലെ സൗത്ത് ഈസ്റ്റ് മേഖലയില്‍ കനത്ത മഴയില്‍ വെള്ളപ്പൊക്കം നാശം വിതയ്ക്കുന്നത് തുടരുന്നു. ബ്രിസ്‌ബെയിന്‍ നദിയില്‍ വലിയ ക്രെയിന്‍ ഉള്‍പ്പെടെ ഒഴുകിപ്പോയതോടെ ഹൊവാര്‍ഡ് സ്മിത്ത് വാര്‍ഫിലും, നദീതീരത്തെ നടപ്പാതയിലുമുള്ളവരോട് ഒഴിയാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കി.  15,000ലേറെ വീടുകളാണ് വെള്ളത്തില്‍ മുങ്ങിയത്. രണ്ട് പേര്‍ മരണപ്പെട്ടു. നാല് പേരെ

More »

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ആക്ടീവ് കേസുകള്‍ 5000 കടന്നു; അതിര്‍ത്തികള്‍ തുറക്കുമ്പോള്‍ പുതിയ വിലക്കുകള്‍ നടപ്പാക്കും; വ്യാഴാഴ്ച മുതല്‍ 3 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധം
 രണ്ട് വര്‍ഷത്തിലേറെയായി അടച്ചിട്ട അതിര്‍ത്തികള്‍ തുറക്കാനുള്ള ഒരുക്കത്തിലാണ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ. എന്നാല്‍ ഈയാഴ്ച അതിര്‍ത്തി തുറക്കുന്നതിനൊപ്പം സ്റ്റേറ്റില്‍ പുതിയ നിയന്ത്രണങ്ങളും നിലവില്‍ വരും.  വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ ആക്ടീവ് കേസുകളുടെ എണ്ണം 5000 കടന്നതോടെയാണ് നടപടി. അടുത്ത രണ്ടോ, മൂന്നോ ആഴ്ചയ്ക്കുള്ളില്‍ സ്‌റ്റേറ്റ് ഇന്‍ഫെക്ഷന്‍ പീക്കില്‍

More »

ന്യൂ സൗത്ത് വെയില്‍സില്‍ വെള്ളപ്പൊക്കം നാശം വിതക്കുന്നു ; ആയിരക്കണക്കിന് പേരെ ഒഴിപ്പിച്ചു ; രൂക്ഷമായ വെള്ളപ്പൊക്കം അനുഭവിച്ച് ലിസ്‌മോര്‍ മേഖല ; ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ മൂന്നു നദികള്‍ കരകവിഞ്ഞതോടെ ജനജീവിതം താറുമാറായി
ക്വീന്‍സ്ലാന്റില്‍ നിന്ന് വടക്കന്‍ ന്യൂ സൗത്ത് വെയില്‍സിലേക്ക് നീങ്ങിയ അതിശക്തമായ മഴ സംസ്ഥാനത്ത് രൂക്ഷമായ നാശം വിതക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.വടക്കന്‍ ന്യൂസൗത്ത് വെയില്‍സിലെ ലിസ്‌മോര്‍ പട്ടണം പൂര്‍ണമായും വെള്ളത്തിനടിയിലായി.15,000ലേറെ പേരെയാണ് ഇവിടെ നിന്ന് ഒഴിപ്പിച്ചിരിക്കുന്നത്. ദിവസങ്ങളായി തുടരുന്ന മഴയില്‍ വില്‍സന്‍ നദി കരകവിഞ്ഞൊഴുകിയതോടെയാണ് ലിസ്‌മോര്‍

More »

യുക്രെയ്‌ന് ആയുധങ്ങള്‍ നല്‍കുമെന്ന് ഓസ്‌ട്രേലിയ ; നാറ്റോ സഖ്യ കക്ഷികളിലൂടെ ആയുധം എത്തിക്കും ; റഷ്യന്‍ ചാനല്‍ സംപ്രേക്ഷണത്തിന് വിലക്കേര്‍പ്പെടുത്തി സ്‌കോട്ട് മൊറിസണ്‍
റഷ്യയുടെ ആക്രമണം കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ യുക്രെയ്‌ന് സഹായവുമായി ഓസ്‌ട്രേലിയയും. യുക്രെയ്‌ന് ആയുധങ്ങള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചു. നാറ്റോ സഖ്യകക്ഷികളിലൂടെ ആയുധം എത്തിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. തങ്ങളുടെ നാറ്റോ സഖ്യകകക്ഷികളിലൂടെ വേണ്ട സഹായമെത്തിക്കുമെന്നും അതാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗം എന്നുമാണ് അദ്ദേഹം

More »

റഷ്യന്‍ പ്രസിഡന്റ് പുടിനും വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ് റോവിനും ഓസ്‌ട്രേലിയ ഉപരോധം ഏര്‍പ്പെടുത്തി ; യുക്രെയ്‌നിലെ അധിനിവേശത്തില്‍ റഷ്യയ്‌ക്കെതിരെ കടുത്ത നിലപാടുകളുമായി ഓസ്‌ട്രേലിയ
യുക്രെയ്‌നില്‍ കടുത്ത യുദ്ധമുറകളാണ് റഷ്യ പയറ്റുന്നത്. റഷ്യന്‍ അധിനിവേശത്തില്‍ അവസാന നിമിഷവും പൊരുതാനുള്ള തീരുമാനത്തിലാണ് യുക്രെയ്ന്‍. ഒരു രീതിയിലും ന്യായീകരിക്കാനാകാത്ത യുദ്ധത്തില്‍ വിവിധ രാജ്യങ്ങള്‍ റഷ്യയ്‌ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചു. ഇപ്പോഴിതാ റഷ്യന്‍ പാര്‍ലമെന്റിലെ 339 അംഗങ്ങള്‍ക്കും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പിടുനും വിദേശകാര്യ മന്ത്രി സെര്‍ഗെയ്

More »

ഓസ്‌ട്രേലിയയ്ക്ക് ദുഃഖ വാര്‍ത്ത! മഴ മാസങ്ങള്‍ നീണ്ടുനില്‍ക്കുമെന്ന് മുന്നറിയിപ്പ്; നദികള്‍ നിറഞ്ഞുകവിഞ്ഞ അവസ്ഥയില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയേറി; ഏപ്രില്‍ വരെ ആശ്വാസം അകലെ
 ഓസ്‌ട്രേലിയയിലെ ഈസ്റ്റ് കോസ്റ്റ് മേഖലകളില്‍ മഴയും, വെള്ളപ്പൊക്കവും തേടിയെത്തിയ വാര്‍ത്തകളാണ് എല്ലായിടത്തുമുള്ളത്. മഴ തോര്‍ന്ന്, വെള്ളം ഇറങ്ങി ആശ്വാസത്തിലേക്ക് കടക്കാമെന്ന പ്രതീക്ഷയും സജീവമാണ്. എന്നാല്‍ ഈ പ്രതീക്ഷ തകര്‍ത്ത് ബ്യൂറോ ഓഫ് മീറ്റിയറോളജി ഓസ്‌ട്രേലിയയ്ക്കായി ഒരു അശുഭ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.  മഴയും, ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷവും

More »

ഓസ്‌ട്രേലിയയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നു ; ക്വീന്‍സ്ലാന്‍ഡിലും ന്യൂസൗത്ത് വെയില്‍സിലും പല സ്ഥലങ്ങളിലും വെള്ളപ്പൊക്കം ; ശനിയാഴ്ച വരെ കനത്ത മഴ തുടരും
ഓസ്‌ട്രേലിയയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ കനത്ത മഴയും ശക്തമായ കാറ്റും ശമനമില്ലാതെ തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിക്കവസാനിച്ച ഇരുപത്തിനാലു മണിക്കൂറില്‍ പലയിടങ്ങളിലും 100 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി. നദികളുടെയും, അരുവികളുടെയും തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചിലയിടങ്ങളില്‍ ആളുകളെ മാറ്റി പാര്‍പ്പിച്ചു.കനത്ത മഴയും

More »

ന്യൂ സൗത്ത് വെയില്‍സില്‍ ഇളവുകള്‍ ; ഇനി മാസ്‌ക് വേണ്ട ; ഷോപ്പുകളിലും ഓഫീസുകളിലും ഉള്‍പ്പെടെ മാസ്‌ക് ഒഴിവാക്കി ; പൊതുഗതാഗത സംവിധാനങ്ങളിലും എയര്‍പോര്‍ട്ടിലും ആശുപത്രികളിലും മാസ്‌ക് ധരിക്കണം
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നടപ്പാക്കുകയാണ് ന്യൂ സൗത്ത് വെയില്‍സ്. മാസ്‌ക് ഇനി ഭൂരിഭാഗം സ്ഥലങ്ങളിലും ആവശ്യമില്ല. ഷോപ്പുകളിലും ഓഫീസുകളിലും ഉള്‍പ്പെടെ മാസ്‌ക് ഒഴിവാക്കി. പൊതുഗതാഗത സംവിധാനങ്ങളിലും വിമാനങ്ങളിലും എയര്‍പോര്‍ട്ടിലും കോവിഡ് പകരാന്‍ സാധ്യതയുള്ള മേഖലയായ ആശുപത്രിയിലും ഏജ്ഡ് കെയര്‍ സെന്ററുകളിലും മാസ്‌ക് വേണം. മ്യൂസിക് ഫെസ്റ്റിവലും പാട്ടും ഡാന്‍സ്

More »

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്

ഒരാഴ്ചയ്ക്കിടെ 2000 പേര്‍ രോഗബാധിതരായി; ന്യൂ സൗത്ത് വെയില്‍സില്‍ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% വര്‍ദ്ധന; കോവിഡ്, ഫ്‌ളൂ ഒപ്പം ശ്വാസകോശ രോഗങ്ങളും

ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചയ്ക്കിടെ 2000-ലേറെ ആളുകള്‍ക്ക് ഫ്‌ളൂ പിടിപെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% അധികമാണ് ഈ കണക്കുകള്‍. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല രോഗം പിടിപെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്‌ളൂ പിടിപെടുന്ന ചെറിയ കുട്ടികളുടെ എണ്ണത്തിലും വലിയ

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി

മേറ്റ്‌സ് വിസ പദ്ധതി നവംബര്‍ ഒന്നിന് തുടങ്ങും ; മൂവായിരത്തോളം ഇന്ത്യന്‍ ബിരുദ ധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അവസരം

ഓസ്‌ട്രേലിയയുടെ മേറ്റ്‌സ് വിസ പദ്ധതി നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. ഫെഡറല്‍ ബജറ്റിലെ പ്രഖ്യാപനം ഇന്ത്യന്‍ യുവാക്കള്‍ക്ക് പ്രതീക്ഷയേകുന്നതാണ്. മൂവായിരത്തോളം ഇന്ത്യന്‍ ബിരുദധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അവസരം നല്‍കുന്നതാണ് പദ്ധതി. മൊബിലിറ്റി അറേഞ്ച്‌മെന്റ് ഫോര്‍

ഓസ്‌ട്രേലിയയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌റ്റേ ബാക്ക് വ്യവസ്ഥകളില്‍ മാറ്റം വരുന്നു ; പ്രായ പരിധി 35 വയസ്സായി ; ഇന്ത്യക്കാര്‍ക്ക് ഗുണകരം

ഓസ്‌ട്രേലിയയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌റ്റേബാക്ക്, പ്രായപരിധി വ്യവസ്ഥകള്‍ ജൂലൈ 1 മുതല്‍ മാറും. ഇന്ത്യക്കാര്‍ക്ക് ഗുണകരമായ വ്യവസ്ഥകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പുതിയ പ്രായ പരിധി 35 വയസ്സാക്കി. ഓസ്‌ട്രേലിയയില്‍ അംഗീകൃത കോഴ്‌സ്