ന്യൂ സൗത്ത് വെയില്‍സില്‍ ഇളവുകള്‍ ; ഇനി മാസ്‌ക് വേണ്ട ; ഷോപ്പുകളിലും ഓഫീസുകളിലും ഉള്‍പ്പെടെ മാസ്‌ക് ഒഴിവാക്കി ; പൊതുഗതാഗത സംവിധാനങ്ങളിലും എയര്‍പോര്‍ട്ടിലും ആശുപത്രികളിലും മാസ്‌ക് ധരിക്കണം

ന്യൂ സൗത്ത് വെയില്‍സില്‍ ഇളവുകള്‍ ; ഇനി മാസ്‌ക് വേണ്ട ; ഷോപ്പുകളിലും ഓഫീസുകളിലും ഉള്‍പ്പെടെ മാസ്‌ക് ഒഴിവാക്കി ; പൊതുഗതാഗത സംവിധാനങ്ങളിലും എയര്‍പോര്‍ട്ടിലും ആശുപത്രികളിലും മാസ്‌ക് ധരിക്കണം
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നടപ്പാക്കുകയാണ് ന്യൂ സൗത്ത് വെയില്‍സ്. മാസ്‌ക് ഇനി ഭൂരിഭാഗം സ്ഥലങ്ങളിലും ആവശ്യമില്ല. ഷോപ്പുകളിലും ഓഫീസുകളിലും ഉള്‍പ്പെടെ മാസ്‌ക് ഒഴിവാക്കി.

പൊതുഗതാഗത സംവിധാനങ്ങളിലും വിമാനങ്ങളിലും എയര്‍പോര്‍ട്ടിലും കോവിഡ് പകരാന്‍ സാധ്യതയുള്ള മേഖലയായ ആശുപത്രിയിലും ഏജ്ഡ് കെയര്‍ സെന്ററുകളിലും മാസ്‌ക് വേണം.

face mask nsw restrictions easing sydney

മ്യൂസിക് ഫെസ്റ്റിവലും പാട്ടും ഡാന്‍സ് പാര്‍ട്ടികളും ഇനി സജീവമാകും. വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ചിരുന്നു. കൂട്ടം കൂടുന്നതിലും മാസ്‌ക് ഉപയോഗത്തിലും ഇളവുകള്‍ ഉണ്ട്.

സുരക്ഷിത അകലം പാലിക്കാത്ത ഇന്‍ഡോര്‍ പരിപാടികളിലും മാസ്‌ക് ധരിക്കണം. ജനങ്ങളെ സ്ഥിരമായി അഭിമുഖീകരിക്കേണ്ടിവരുന്ന ജോലിക്കാരും മാസ്‌ക് ധരിക്കണം.

നൈറ്റ് ക്ലബിലും മ്യൂസിക് ഫെസ്റ്റിവലിലും ഒഴിച്ച് ക്യുആര്‍കോഡ് സംവിധനം ഒഴിവാക്കി.കൂടുതല്‍ ഇളവുകള്‍ നല്‍കുമ്പോഴും ന്യൂസൗത്ത് വെയില്‍സ് കോവിഡ് ഗൗരവമായി ബാധിച്ച സ്ഥലം തന്നെയാണ്. അതിനാല്‍ ഇത്രയും ഇളവുകള്‍ നല്‍കുന്നതില്‍ ആശങ്ക ഉയരുന്നുണ്ട്. എന്നാല്‍ ഇളവുകള്‍ അനിവാര്യമാണെന്നും ഇനിയും അടച്ചുപൂട്ടലുകള്‍ ശരിയല്ലെന്നുമാണ് ന്യൂസൗത്ത് വെയില്‍സ് പ്രീമിയറിന്റെ നിലപാട്.

Other News in this category



4malayalees Recommends