സിഡ്‌നിയില്‍ ഭീകര വിരുദ്ധ സേനയുടെ റെയ്ഡ് ; കൗമാരക്കാരായ ഏഴുപേര്‍ അറസ്റ്റില്‍

സിഡ്‌നിയില്‍ ഭീകര വിരുദ്ധ സേനയുടെ റെയ്ഡ് ; കൗമാരക്കാരായ ഏഴുപേര്‍ അറസ്റ്റില്‍
സിഡ്‌നിയില്‍ ഭീകര വിരുദ്ധ സേനയുടെ റെയ്ഡ് വിവിധയിടങ്ങളില്‍ പുരോഗമിക്കുകയാണ്. ബിഷപ്പിന് കുത്തേറ്റതുമായി ബന്ധപ്പെട്ടാണ് ഭീകര വിരുദ്ധ സേന അന്വേഷണം വ്യാപകമാക്കിയിരിക്കുന്നത്

വെസ്റ്റേണ്‍ സിഡ്‌നിയില്‍ നടന്ന റെയ്ഡുകള്‍ മേജര്‍ ഓപ്പറേഷനുകളായിരുന്നുവെന്ന് ഫെഡറല്‍ പൊലീസ് സ്ഥിരീകരിച്ചു

റെയ്ഡിന്റെ ഭാഗമായി നിരവധി വാറന്റുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും സംശയിക്കുന്നതില്‍ ഭൂരിഭാഗവും 18 വയസ്സിന് താഴെയുള്ളവരാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു

പൊതു സുരക്ഷയ്ക്ക് നിലവില്‍ ഭീഷണിയില്ലെന്നും ഇന്നു നടന്ന റെയ്ഡുകള്‍ക്ക് നേരിട്ട് ഭീകരാക്രമണവുമായി ബന്ധമില്ലെന്നും പൊലീസ് പറയുന്നു

കഴിഞ്ഞ രണ്ട് ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസ് അതീവ ജാഗ്രതയിലാണ്.

Other News in this category



4malayalees Recommends