ഓസ്‌ട്രേലിയയ്ക്ക് ദുഃഖ വാര്‍ത്ത! മഴ മാസങ്ങള്‍ നീണ്ടുനില്‍ക്കുമെന്ന് മുന്നറിയിപ്പ്; നദികള്‍ നിറഞ്ഞുകവിഞ്ഞ അവസ്ഥയില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയേറി; ഏപ്രില്‍ വരെ ആശ്വാസം അകലെ

ഓസ്‌ട്രേലിയയ്ക്ക് ദുഃഖ വാര്‍ത്ത! മഴ മാസങ്ങള്‍ നീണ്ടുനില്‍ക്കുമെന്ന് മുന്നറിയിപ്പ്; നദികള്‍ നിറഞ്ഞുകവിഞ്ഞ അവസ്ഥയില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയേറി; ഏപ്രില്‍ വരെ ആശ്വാസം അകലെ

ഓസ്‌ട്രേലിയയിലെ ഈസ്റ്റ് കോസ്റ്റ് മേഖലകളില്‍ മഴയും, വെള്ളപ്പൊക്കവും തേടിയെത്തിയ വാര്‍ത്തകളാണ് എല്ലായിടത്തുമുള്ളത്. മഴ തോര്‍ന്ന്, വെള്ളം ഇറങ്ങി ആശ്വാസത്തിലേക്ക് കടക്കാമെന്ന പ്രതീക്ഷയും സജീവമാണ്. എന്നാല്‍ ഈ പ്രതീക്ഷ തകര്‍ത്ത് ബ്യൂറോ ഓഫ് മീറ്റിയറോളജി ഓസ്‌ട്രേലിയയ്ക്കായി ഒരു അശുഭ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.


മഴയും, ഈര്‍പ്പം നിറഞ്ഞ അന്തരീക്ഷവും ഓട്ടം സീസണ്‍ മുഴുവനും നീണ്ടുനിന്നേക്കുമെന്നാണ് ബിഒഎം വ്യക്തമാക്കുന്നത്. നദികള്‍ നിറഞ്ഞുകവിഞ്ഞ അവസ്ഥയും, മണ്ണ് നനഞ്ഞും നില്‍ക്കുന്നതിനാല്‍ വെള്ളപ്പൊക്കം രൂപപ്പെടാനുള്ള സാധ്യത ഏറെ കൂടുതലാണെന്നാണ് മുന്നറിയിപ്പ്.

ഭൂരിഭാഗം പ്രദേശങ്ങളിലും പതിവിലേറെ നനഞ്ഞ കാലാവസ്ഥയാകും അനുഭവപ്പെടുകയെന്ന് ബ്യൂറോ വ്യക്തമാക്കി. 2022ല്‍ സമ്മര്‍ വെള്ളപ്പൊക്കം നേരിടുന്ന ഈസ്‌റ്റേണ്‍, സെന്‍ഡ്രല്‍ ഓസ്‌ട്രേലിയയും ഇതില്‍ ഉള്‍പ്പെടും, ബിഒഎം മീറ്റിയോറോളജിസ്റ്റ് ഡീന്‍ നാരോമോര്‍ പറഞ്ഞു.

കഴിഞ്ഞ ഏതാനും മാസങ്ങളായി നിലനില്‍ക്കുന്ന എല്‍ നിനോ പ്രതിഭാസം തന്നെയാണ് കാലാവസ്ഥ ഈ അവസ്ഥയിലാക്കുന്നത്. ഇതോടെ മാര്‍ച്ചിലും, ചിലപ്പോള്‍ ഏപ്രില്‍ വരെയും കനത്ത മഴ നീണ്ടുനില്‍ക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കി.

നൂറ് വര്‍ഷത്തിനിടെ ഒരിക്കല്‍ മാത്രം സംഭവിക്കുന്നതെന്ന് വിശേഷിപ്പിക്കപ്പെട്ട 2021ലെ ഈസ്റ്റ് കോസ്റ്റിലെ വെള്ളപ്പൊക്കത്തില്‍ മൂന്ന് പേരാണ് മരിച്ചത്. മാര്‍ച്ച് മധ്യത്തോടെ ലാ നിനാ ക്ഷയിച്ചപ്പോഴാണ് ഇത് സംഭവിച്ചത്.

അതേസമയം വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ ഉരുകുന്ന ചൂടില്‍ ഒഴുകുകയാണ്. 40 സെല്‍ഷ്യസിന് മുകളിലാണ് ദിവസങ്ങളായി ഇവിടെ താപനില. ഓണ്‍സ്ലോവില്‍ 50.7 സെല്‍ഷ്യസും രേഖപ്പെടുത്തി.
Other News in this category



4malayalees Recommends