ന്യൂ സൗത്ത് വെയില്‍സില്‍ വെള്ളപ്പൊക്കം നാശം വിതക്കുന്നു ; ആയിരക്കണക്കിന് പേരെ ഒഴിപ്പിച്ചു ; രൂക്ഷമായ വെള്ളപ്പൊക്കം അനുഭവിച്ച് ലിസ്‌മോര്‍ മേഖല ; ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ മൂന്നു നദികള്‍ കരകവിഞ്ഞതോടെ ജനജീവിതം താറുമാറായി

ന്യൂ സൗത്ത് വെയില്‍സില്‍ വെള്ളപ്പൊക്കം നാശം വിതക്കുന്നു ; ആയിരക്കണക്കിന് പേരെ ഒഴിപ്പിച്ചു ; രൂക്ഷമായ വെള്ളപ്പൊക്കം അനുഭവിച്ച് ലിസ്‌മോര്‍ മേഖല ; ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ മൂന്നു നദികള്‍ കരകവിഞ്ഞതോടെ ജനജീവിതം താറുമാറായി
ക്വീന്‍സ്ലാന്റില്‍ നിന്ന് വടക്കന്‍ ന്യൂ സൗത്ത് വെയില്‍സിലേക്ക് നീങ്ങിയ അതിശക്തമായ മഴ സംസ്ഥാനത്ത് രൂക്ഷമായ നാശം വിതക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.വടക്കന്‍ ന്യൂസൗത്ത് വെയില്‍സിലെ ലിസ്‌മോര്‍ പട്ടണം പൂര്‍ണമായും വെള്ളത്തിനടിയിലായി.15,000ലേറെ പേരെയാണ് ഇവിടെ നിന്ന് ഒഴിപ്പിച്ചിരിക്കുന്നത്. ദിവസങ്ങളായി തുടരുന്ന മഴയില്‍ വില്‍സന്‍ നദി കരകവിഞ്ഞൊഴുകിയതോടെയാണ് ലിസ്‌മോര്‍ വെള്ളത്തിനടിയിലായത്.

അതിവേഗം ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ നിരവധി പേര്‍ക്ക് വീടു വിട്ടുപോകാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം.ഒട്ടേറെ പേര്‍ വീടുകളുടെ മേല്‍ക്കൂരയില്‍ അഭയം പ്രാപിച്ചതായാണ് എമര്‍ജന്‍സി വിഭാഗം അറിയിച്ചത്. മേല്‍ക്കൂര വരെ വെള്ളം പൊങ്ങിയതോടെ പ്രായമേറിയ ദമ്പതികള്‍ അവിടെ കുടുങ്ങിയിട്ടുമുണ്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായവും തേടിയിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ സേനയ്ക്കും അഗ്‌നിശമന സേനയ്ക്കുമൊപ്പമാണ് സൈന്യവും രക്ഷാ പ്രവര്‍ത്തനത്തിലുള്ളത്


ഇനിയും കൂടുതല്‍ പേമാരിയും ഇടിമിന്നലും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.ട്വീഡ് നദിയിലും വെള്ളപ്പൊക്കമുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ക്ലേരന്‍സ് നദിയിലും വെള്ളം പൊങ്ങിയിട്ടുണ്ട്. ലിസ്‌മോറിന്റെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണിത്.1954ലും 1974ലുമാണ് ഇതിന് മുമ്പ് വലിയ വെള്ളപ്പൊക്കമുണ്ടായത്.1954ലെ 12.27 മീറ്റര്‍ എന്നതാണ് വില്‍സന്‍ നദിയിലെ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന ജലനിരപ്പ്. എന്നാല്‍, ഇപ്പോള്‍ 14.20 മീറ്റര്‍ വരെ വെള്ളം ഉയരാം എന്നാണ് മുന്നറിയിപ്പ്.

NSW flooding Lismore northern rivers

സമാനതകളില്ലാത്ത സാഹചര്യത്തിലൂടെയാണ് പട്ടണം കടന്നുപോകുന്നതെന്ന് ലിസ്‌മോര്‍ മേയര്‍ സ്റ്റീവ് ക്രൈഗ് അറിയിച്ചു. 200 മില്ലീമീറ്റര്‍ മഴ കൂടി തിങ്കളാഴ്ച ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ലിസ്‌മോറില്‍ നിന്ന് 20 കിലോമീറ്റര്‍ വടക്കായുള്ള റോക്കി ക്രീക്ക് ഡാം മേഖലയില്‍ നിന്നും ജനങ്ങളെ ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വെള്ളപ്പൊക്കത്തില്‍ നിരവധി പേരെ കാണാതായെന്നും റിപ്പോര്‍ട്ടുകളുണ്ട്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

Other News in this category



4malayalees Recommends