റഷ്യന്‍ പ്രസിഡന്റ് പുടിനും വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ് റോവിനും ഓസ്‌ട്രേലിയ ഉപരോധം ഏര്‍പ്പെടുത്തി ; യുക്രെയ്‌നിലെ അധിനിവേശത്തില്‍ റഷ്യയ്‌ക്കെതിരെ കടുത്ത നിലപാടുകളുമായി ഓസ്‌ട്രേലിയ

റഷ്യന്‍ പ്രസിഡന്റ് പുടിനും വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ് റോവിനും ഓസ്‌ട്രേലിയ ഉപരോധം ഏര്‍പ്പെടുത്തി ; യുക്രെയ്‌നിലെ അധിനിവേശത്തില്‍ റഷ്യയ്‌ക്കെതിരെ കടുത്ത നിലപാടുകളുമായി ഓസ്‌ട്രേലിയ
യുക്രെയ്‌നില്‍ കടുത്ത യുദ്ധമുറകളാണ് റഷ്യ പയറ്റുന്നത്. റഷ്യന്‍ അധിനിവേശത്തില്‍ അവസാന നിമിഷവും പൊരുതാനുള്ള തീരുമാനത്തിലാണ് യുക്രെയ്ന്‍. ഒരു രീതിയിലും ന്യായീകരിക്കാനാകാത്ത യുദ്ധത്തില്‍ വിവിധ രാജ്യങ്ങള്‍ റഷ്യയ്‌ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചു.

ഇപ്പോഴിതാ റഷ്യന്‍ പാര്‍ലമെന്റിലെ 339 അംഗങ്ങള്‍ക്കും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പിടുനും വിദേശകാര്യ മന്ത്രി സെര്‍ഗെയ് ലാവ്‌റോവിനും ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ധനികരും രാഷ്ട്രീയപരമായി പുടിനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരുമായ എട്ടോളം പേര്‍ക്ക് കൂടി ഓസ്‌ട്രേലിയ ഉപരോധം ഏര്‍പ്പെടുത്തി.

റഷ്യയെ യുദ്ധത്തിന് പിന്തുണക്കുന്ന ബെലാറുസിയന്‍ ഗവണ്‍മെന്റിനേതിരെയും ഉപരോധം കൊണ്ടുവരുമെന്ന് ഓസ്‌ട്രേലിയന്‍ ഫോറിന്‍ മിനിസ്റ്റര്‍ മറൈസ് പേയ്‌നെ വ്യക്തമാക്കി.

സമാനതകളില്ലാത്ത സാഹചര്യമാണിത്. ഈ ഉപരോധം അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.യുക്രെയ്‌ന് മേല്‍ ഗൂഢ ലക്ഷ്യത്തോടെയുള്ള അധിനിവേശമാണ് റഷ്യ നടത്തുന്നത്. റഷ്യയുടെ പ്രവൃത്തിയെ ഓസ്‌ട്രേലിയ അപലപിച്ചു. യുക്രെയ്‌ന്റെ പരമാധികാരം സംരക്ഷിക്കപ്പെടേണ്ടതാണ്. ലോകത്തെ മുഴുവന്‍ മുള്‍മുനയിലാക്കിയിരിക്കുകയാണ് റഷ്യന്‍ യുദ്ധ തീരുമാനമെന്നും ഓസ്‌ട്രേലിയ വ്യക്തമാക്കി. നേരത്തെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും പുടിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

Other News in this category



4malayalees Recommends