യുക്രെയ്‌ന് ആയുധങ്ങള്‍ നല്‍കുമെന്ന് ഓസ്‌ട്രേലിയ ; നാറ്റോ സഖ്യ കക്ഷികളിലൂടെ ആയുധം എത്തിക്കും ; റഷ്യന്‍ ചാനല്‍ സംപ്രേക്ഷണത്തിന് വിലക്കേര്‍പ്പെടുത്തി സ്‌കോട്ട് മൊറിസണ്‍

യുക്രെയ്‌ന് ആയുധങ്ങള്‍ നല്‍കുമെന്ന് ഓസ്‌ട്രേലിയ ; നാറ്റോ സഖ്യ കക്ഷികളിലൂടെ ആയുധം എത്തിക്കും ; റഷ്യന്‍ ചാനല്‍ സംപ്രേക്ഷണത്തിന് വിലക്കേര്‍പ്പെടുത്തി സ്‌കോട്ട് മൊറിസണ്‍
റഷ്യയുടെ ആക്രമണം കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ യുക്രെയ്‌ന് സഹായവുമായി ഓസ്‌ട്രേലിയയും. യുക്രെയ്‌ന് ആയുധങ്ങള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചു. നാറ്റോ സഖ്യകക്ഷികളിലൂടെ ആയുധം എത്തിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.

തങ്ങളുടെ നാറ്റോ സഖ്യകകക്ഷികളിലൂടെ വേണ്ട സഹായമെത്തിക്കുമെന്നും അതാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗം എന്നുമാണ് അദ്ദേഹം പറഞ്ഞത്.

അതേ സമയം ഓസ്‌ട്രേലിയയില്‍ റഷ്യന്‍ ചാനലായ റഷ്യ ടുഡെ ടിവിയുടെ സംപ്രേഷണത്തിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.

റഷ്യയുടെ അധിനിവേശത്തെ ചെറുത്ത് നില്‍ക്കാന്‍ യുക്രെയ്‌ന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കുമെന്ന് ഫ്രാന്‍സ്, ജര്‍മനി എന്നിവയടക്കമുള്ള രാജ്യങ്ങളും അറിയിച്ചു. ഉപരിതല മിസൈലുകളും, ആന്റിടാങ്ക് ആയുധങ്ങളും നല്‍കുമെന്ന് ജര്‍മ്മനിയും 1,000 ആന്റിടാങ്ക് ആയുധങ്ങളും 500 'സ്റ്റിംഗര്‍' ഉപരിതല മിസൈലുകളും ഉക്രൈന് നല്‍കുമെന്ന് ബെര്‍ലിനും അറിയിച്ചു.

നേരത്തെ റഷ്യയ്ക്ക് എതിരായി ഉണ്ടായിരുന്ന സ്വിഫ്റ്റ് ഉപരോധത്തിനും ജര്‍മനി പിന്തുണ നല്‍കിയിരുന്നു. യുക്രൈന്‍ സൈന്യത്തിന് 2,000 മെഷീന്‍ ഗണ്ണുകളും 3,800 ടണ്‍ ഇന്ധനവും നല്‍കുമെന്ന് ബെല്‍ജിയവും അറിയിച്ചു. ഉക്രൈന് സൈനിക സഹായമായി 350 മില്യണ്‍ ഡോളര്‍ കൂടി അമേരിക്ക അനുവദിച്ചു.

Other News in this category



4malayalees Recommends