Australia

ഫേസ്ബുക്കില്‍ മക്കള്‍ക്കൊപ്പം ചിരിച്ച് നില്‍ക്കുന്ന ചിത്രം; രണ്ട് ദിവസത്തിന് ശേഷം രണ്ട് മക്കളുടെ ജീവനെടുത്ത ശേഷം ആത്മഹത്യ ചെയ്ത് പിതാവ്; പെര്‍ത്തില്‍ ശ്രീലങ്കന്‍ കുടുംബത്തില്‍ ദുരന്തം
 ഫേസ്ബുക്കില്‍ മക്കള്‍ക്കൊപ്പം ചിരിച്ച് നില്‍ക്കുന്ന പിതാവിന്റെ ചിത്രം കാണുമ്പോള്‍ വരാനിരിക്കുന്ന ദുരന്തം ആരും സ്വപ്‌നത്തില്‍ പോലും ചിന്തിക്കില്ല. രണ്ട് കുട്ടികളെ ചേര്‍ത്തുപിടിച്ച് നില്‍ക്കുന്ന പിതാവ് രണ്ട് ദിവസത്തിന് ശേഷം കുട്ടികളുടെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.  നാല് വയസ്സുള്ള മകളെയും, ആറ് വയസ്സുള്ള മകനെയും കൊലപ്പെടുത്തിയ ശേഷം 40-കാരനായ ഇന്ദിക ഗുണതിലക ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് വിശ്വസിക്കുന്നത്. പെര്‍ത്തിന്റെ പ്രാന്തപ്രദേശമായ ഹണ്ടിംഗ്‌ഡേലിലെ വീട്ടില്‍ വെച്ചാണ് സംഭവങ്ങള്‍ അരങ്ങേറിയത്.  വെള്ളിയാഴ്ച വൈകുന്നേരം അമ്മയെ കാണാന്‍ ഇവര്‍ എത്താതെ വന്നതോടെയാണ് പോലീസില്‍ വിവരം അറിയിച്ചത്. കൊല നടത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്‌തെന്നാണ് കരുതുന്നതെന്ന് ഡബ്യുഎ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ അലന്‍ ആഡംസ്

More »

ലോകത്തിന് ആശങ്കയായ ഒമിക്രോണ്‍ സബ്‌വേരിയന്റ് കേസുകള്‍ വിക്ടോറിയയിലും; ഏതാനും കേസുകള്‍ സ്ഥിരീകരിച്ചെന്ന് കോവിഡ് കമ്മാന്‍ഡര്‍; കേസുകള്‍ കുറയുന്നതിനിടെ വീണ്ടും രോഗവ്യാപന ഭീതി
 ഒമിക്രോണിന്റെ പുതിയ സബ്‌വേരിയന്റുമായി ബന്ധപ്പെട്ട ഏതാനും കേസുകള്‍ വിക്ടോറിയയില്‍ സ്ഥിരീകരിച്ചതായി സ്‌റ്റേറ്റിലെ കോവിഡ് കമ്മാന്‍ഡര്‍ ജെറോണ്‍ വെയ്മര്‍ സ്ഥിരീകരിച്ചു. ബിഎ.2 എന്ന പുതിയ വേരിയന്റ് ഒറിജിനല്‍ ഒമിക്രോണിനേക്കാള്‍ വ്യാപനശേഷിയുള്ളതായാണ് കണ്ടെത്തിയിട്ടുള്ളത്.  യുകെ ഹെല്‍ത്ത് അതോറിറ്റി ഡാറ്റ പ്രകാരം കുടുംബങ്ങള്‍ക്കുള്ളില്‍ സമ്പര്‍ക്കത്തില്‍

More »

ഔട്ട്‌ഡോറില്‍ മാസ്‌ക് നിബന്ധനയുമായി നോര്‍ത്തേണ്‍ ടെറിട്ടറി; കോവിഡ്-19 ആശുപത്രി അഡ്മിഷന്‍ പുതിയ റെക്കോര്‍ഡ് കീഴടക്കി; 828 പുതിയ കൊറോണാവൈറസ് കേസുകള്‍; പുറത്തിറങ്ങാന്‍ ഇന്ന് മുതല്‍ മാസ്‌ക് വേണം
 111 കൊറോണാവൈറസ് രോഗികള്‍ നോര്‍ത്തേണ്‍ ടെറിട്ടറിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതോടെ ജാഗ്രത ഉയര്‍ത്തി സ്റ്റേറ്റ്. 24 മണിക്കൂറിനിടെ 828 പുതിയ കൊറോണാവൈറസ് കേസുകളാണ് ടെറിട്ടറിയില്‍ രേഖപ്പെടുത്തിയത്.  ആശുപത്രിയിലുള്ള രോഗികളില്‍ 10 പേര്‍ മാത്രമാണ് ഓക്‌സിജന്‍ ആവശ്യമായി വന്നതെന്നും, അഞ്ച് പേര്‍ ഇന്റന്‍സീവ് കെയറിലുമാണെന്നും ആരോഗ്യ മന്ത്രി നതാഷ ഫൈല്‍സ് പറഞ്ഞു. പുതിയ

More »

നൊവാക് ജോക്കോവിച്ച് ഓസ്‌ട്രേലിയയില്‍ പ്രവേശിക്കാന്‍ ഹാജരാക്കിയ കോവിഡ് ടെസ്റ്റ് ഫലങ്ങള്‍ വ്യാജമോ? പോസിറ്റീവ്, നെഗറ്റീവ് ടെസ്റ്റുകളുടെ സീരീസില്‍ പൊരുത്തക്കേട്; താരത്തിന് വൈറസ് പിടിപെട്ട തീയതി മറ്റൊന്ന്?
 ടെന്നീസ് സൂപ്പര്‍താരം നൊവാക് ജോക്കോവിച്ച് ഓസ്‌ട്രേലിയയില്‍ കോവിഡ് നിയമലംഘനം നടത്തി നാടുകടത്തപ്പെട്ടിട്ട് ദിവസങ്ങള്‍ തികയുന്നതേയുള്ളൂ. എന്നാല്‍ കോവിഡ് വാക്‌സിന്‍ വിരുദ്ധത വ്യക്തമാക്കിയ താരം ഓസ്‌ട്രേലിയന്‍ ഓപ്പണിനായി രാജ്യത്ത് പ്രവേശിക്കാന്‍ ചില കള്ളക്കളികള്‍ നടത്തിയെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.  ഓസ്‌ട്രേലിയയില്‍ പ്രവേശിക്കാന്‍ ജോക്കോവിച്ച് ഹാജരാക്കിയ

More »

ഒമിക്രോണിന്റെ ബിഎ.2 കോവിഡ് വേരിയന്റ് ഓസ്‌ട്രേലിയ ഉള്‍പ്പെടെ 40 രാജ്യങ്ങളില്‍ എത്തി; ഒറിജിനലിനെ വെല്ലുന്ന വേഗത്തില്‍ പടരുന്നു; ശാസ്ത്രലോകത്തിന് എന്തെല്ലാം അറിയാം ഈ സബ്‌വേരിയന്റിനെ കുറിച്ച്?
 ഒമിക്രോണില്‍ നിന്നും വഴിമാറിയ പുതിയ കൊറോണാവൈറസ് സബ്‌വേരിയന്റ് ഇപ്പോള്‍ ഓസ്‌ട്രേലിയയിലും എത്തിച്ചേര്‍ന്നിട്ടുണ്ട്. സബ്‌വേരിയന്റിനെ ആരോഗ്യ വിദഗ്ധര്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.  'സ്‌റ്റെല്‍ത്ത് വേരിയന്റ്' എന്ന് വിളിപ്പേര് വീണ ബിഎ.2 സബ് വേരിയന്റ് 40-ലേറെ രാജ്യങ്ങളിലാണ് ഇതിനകം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒറിജിനല്‍ ഒമിക്രോണിനെയും മറികടക്കുന്ന വേഗത്തില്‍

More »

ഓസ്‌ട്രേലിയന്‍ പൗരന്‍മാരാകാന്‍ ശ്രമിക്കുന്ന പത്തിലൊന്ന് പേരും രണ്ട് വര്‍ഷത്തിലേറെ തടസ്സങ്ങള്‍ നേരിടുന്നു; ആപ്ലിക്കേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത് അനിശ്ചിതമായി നീളുന്നു; പഴികേട്ട് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ്
 ഓസ്‌ട്രേലിയന്‍ പൗരന്‍മാരാകാന്‍ സ്വപ്‌നം കാണുന്നവര്‍ ആപ്ലിക്കേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷത്തിലേറെ കാത്തിരിക്കുന്നതായി കണക്കുകള്‍. പത്തില്‍ ഒരു വ്യക്തി വീതം രണ്ട് വര്‍ഷമെങ്കിലും കാലതാമസം അനുഭവിക്കുന്നുണ്ടെന്നും വ്യക്തമാകുന്നു.  ബുധനാഴ്ച ഓസ്‌ട്രേലിയയില്‍ നൂറുകണക്കിന് സിറ്റിസണ്‍ഷിപ്പ് ചടങ്ങുകളാണ് നടന്നത്. 16,000ലേറെ പേരാണ് രാജ്യത്ത്

More »

അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ഈസ്റ്ററോടെ ഓസ്‌ട്രേലിയയിലേക്ക് പ്രവേശനം അനുവദിക്കും ; കോവിഡ് ഇളവുകള്‍ക്കിടെ നിര്‍ണ്ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍
അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ ഈസ്റ്ററോടെ ഓസ്‌ട്രേലിയയിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം ശക്തമാകുമ്പോഴും ഇളവുകള്‍ നല്‍കി കോവിഡ് പ്രതിരോധവുമായി മുന്നോട്ട് പോകാനാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.  നീണ്ട കാലത്തെ ലോക്ക്ഡൗണിന് ശേഷം യാത്രാ ഇളവുകള്‍ രാജ്യം അനുവദിച്ചു തുടങ്ങിയത്. ഇതില്‍ തന്നെ വിദേശത്തു നിന്ന്

More »

ക്വീന്‍സ്ലാന്‍ഡും സൗത്ത് ഓസ്‌ട്രേലിയയും ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ അടുത്താഴ്ച മുതല്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കും ; സ്‌കൂളുകള്‍ തുറക്കുക നാഷണല്‍ ക്യാബിനറ്റ് അംഗീകരിച്ച മാര്‍ഗ്ഗ രേഖയുടെ അടിസ്ഥാനത്തില്‍
കോവിഡ് പ്രതിസന്ധി ഉയര്‍ന്നിരിക്കുമ്പോഴും സ്‌കൂള്‍ തുറക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോവുകയാണ് ഓസ്‌ട്രേലിയന്‍ സംസ്ഥാനങ്ങള്‍. സ്‌കൂള്‍ തുറക്കുന്നത് നീട്ടി വക്കണമെന്ന് അധ്യാപക സംഘടനകളും രക്ഷിതാക്കളും ആവശ്യപ്പെട്ടെങ്കിലും മുന്നോട്ട് പോകുകയാണ് അധികൃതര്‍. ക്വീന്‍സ്ലാന്‍ഡും സൗത്ത് ഓസ്‌ട്രേലിയയും മാത്രമാണ് സ്‌കൂള്‍ തുറക്കല്‍ നീട്ടിവച്ചത്. പ്രതിരോധ നടപടികളുമായി

More »

സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ മൂന്ന് ഡോസായി പുതുക്കി നിശ്ചയിക്കും? പച്ചക്കൊടി വീശുമെന്ന പ്രതീക്ഷയില്‍ വിക്ടോറിയന്‍ പ്രീമിയര്‍; ദേശീയ ക്യാബിനറ്റ് തീരുമാനം വന്നാല്‍ ഓസ്‌ട്രേലിയയില്‍ വാക്‌സിനേഷന്‍ രീതി മാറും
 സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ എന്നാല്‍ രണ്ട് ഡോസ് കോവിഡ്-19 വാക്‌സിന്‍ എന്നായിരുന്നു ഇതുവരെ അര്‍ത്ഥം. എന്നാല്‍ ഒമിക്രോണ്‍ വേരിയന്റ് പൊട്ടിപ്പുറപ്പെട്ടതോടെ രണ്ട് ഡോസിലും കാര്യങ്ങള്‍ നില്‍ക്കില്ലെന്ന സ്ഥിതി വന്നതോടെയാണ് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തീരുമാനിച്ചതോടെ. ഇതോടെ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ എന്നതിന് അര്‍ത്ഥം മൂന്ന് ഡോസായി തീരുമാനിക്കാനാണ് ആവശ്യം

More »

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്

ഒരാഴ്ചയ്ക്കിടെ 2000 പേര്‍ രോഗബാധിതരായി; ന്യൂ സൗത്ത് വെയില്‍സില്‍ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% വര്‍ദ്ധന; കോവിഡ്, ഫ്‌ളൂ ഒപ്പം ശ്വാസകോശ രോഗങ്ങളും

ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചയ്ക്കിടെ 2000-ലേറെ ആളുകള്‍ക്ക് ഫ്‌ളൂ പിടിപെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% അധികമാണ് ഈ കണക്കുകള്‍. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല രോഗം പിടിപെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്‌ളൂ പിടിപെടുന്ന ചെറിയ കുട്ടികളുടെ എണ്ണത്തിലും വലിയ

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി

മേറ്റ്‌സ് വിസ പദ്ധതി നവംബര്‍ ഒന്നിന് തുടങ്ങും ; മൂവായിരത്തോളം ഇന്ത്യന്‍ ബിരുദ ധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അവസരം

ഓസ്‌ട്രേലിയയുടെ മേറ്റ്‌സ് വിസ പദ്ധതി നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. ഫെഡറല്‍ ബജറ്റിലെ പ്രഖ്യാപനം ഇന്ത്യന്‍ യുവാക്കള്‍ക്ക് പ്രതീക്ഷയേകുന്നതാണ്. മൂവായിരത്തോളം ഇന്ത്യന്‍ ബിരുദധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അവസരം നല്‍കുന്നതാണ് പദ്ധതി. മൊബിലിറ്റി അറേഞ്ച്‌മെന്റ് ഫോര്‍

ഓസ്‌ട്രേലിയയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌റ്റേ ബാക്ക് വ്യവസ്ഥകളില്‍ മാറ്റം വരുന്നു ; പ്രായ പരിധി 35 വയസ്സായി ; ഇന്ത്യക്കാര്‍ക്ക് ഗുണകരം

ഓസ്‌ട്രേലിയയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌റ്റേബാക്ക്, പ്രായപരിധി വ്യവസ്ഥകള്‍ ജൂലൈ 1 മുതല്‍ മാറും. ഇന്ത്യക്കാര്‍ക്ക് ഗുണകരമായ വ്യവസ്ഥകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പുതിയ പ്രായ പരിധി 35 വയസ്സാക്കി. ഓസ്‌ട്രേലിയയില്‍ അംഗീകൃത കോഴ്‌സ്