Australia

ജോക്കോവിച്ചിന്റെ വരെ വിസ റദ്ദാക്കി; ഓസ്‌ട്രേലിയയില്‍ എത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഈ അവസ്ഥ നേരിടുമോ? നാടുകടത്തല്‍ ഒഴിവാക്കാന്‍ ആ രാജ്യത്തെ കുടിയേറ്റ, കോവിഡ് നിയമങ്ങള്‍ മനസ്സിലാക്കിയിരിക്കണം!
 കോവിഡ്-19 ഒരു പൊതുജനാരോഗ്യ പ്രതിസന്ധിയാണ്. അതിനെ നേരിടാന്‍ ഒരു രാജ്യം നിബന്ധനകള്‍ നടപ്പാക്കുമ്പോള്‍ അത് എല്ലാവര്‍ക്കും ബാധകവുമാണ്. ഓസ്‌ട്രേലിയന്‍ ഇമിഗ്രേഷന്‍, വാക്‌സിനേഷന്‍ നിയമങ്ങള്‍ യാത്രക്ക് മുന്‍പ് പാലിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കുമെന്ന് വാക്‌സിനെടുക്കാത്ത ടെന്നീസ് സൂപ്പര്‍താരം നൊവാക് ജോക്കോവിച്ചിന്റെ അനുഭവം ഉദാഹരണമാണ്.  ഓസ്‌ട്രേലിയന്‍ ഇമിഗ്രേഷനോട് നിയമപോരാട്ടത്തിന് ഇറങ്ങിയ സെര്‍ബിയന്‍ താരത്തിന്റെ വിസ രണ്ട് തവണ റദ്ദാക്കുകയും, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് നാടുകടത്തുകയും ചെയ്തു. 2021 ഡിസംബറിലാണ് രണ്ട് വര്‍ഷത്തോളം ഐസൊലേഷനില്‍ തുടര്‍ന്ന ശേഷം ഓസ്‌ട്രേലിയന്‍ അതിര്‍ത്തി തുറന്നത്.  കഴിഞ്ഞ രണ്ട് മാസത്തിനിടെ 43,000 അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ ക്യാംപസുകളില്‍ മടങ്ങിയെത്തി. ഓസ്‌ട്രേലിയയില്‍

More »

ന്യൂ സൗത്ത് വെയില്‍സില്‍ 46 പേരുടെ കൂടി ജീവനെടുത്ത് കോവിഡ്; 25,168 പുതിയ കേസുകളും; വൈറസ് സമൂഹത്തില്‍ വ്യാപിക്കുന്നതിന്റെ വേഗത കുറയുന്നതായി ചീഫ് ഹെല്‍ത്ത് ഓഫീസര്‍
മഹാമാരിക്കിടെയുള്ള ഏറ്റവും മാരകമായ ദിനത്തില്‍ ന്യൂ സൗത്ത് വെയില്‍സില്‍ 46 പേര്‍ക്ക് കോവിഡ്-19 ബാധിച്ച് ജീവന്‍ നഷ്ടമായി. സമൂഹത്തില്‍ കോവിഡ്-19 വ്യാപനം കുറയുന്നതായി എന്‍എസ്ഡബ്യു ഹെല്‍ത്ത് അധികൃതര്‍ വ്യക്തമാക്കുമ്പോഴാണ് ഇത്.  ആശുപത്രിയില്‍ രോഗം ബാധിച്ച് പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ എണ്ണം 2743ലേക്ക് കുറഞ്ഞു. അത്യാഹിത വിഭാഗത്തിലുള്ള രോഗികളുടെ എണ്ണം 209 ആയും ചുരുങ്ങി. ഇതിന്

More »

അതിര്‍ത്തികള്‍ പുറംലോകത്ത് നിന്നും അനിശ്ചിത കാലത്തേക്ക് അടച്ചുപൂട്ടി വെസ്റ്റേണ്‍ ഓസ്‌ട്രേലിയ; ഫെബ്രുവരി 5ന് തുറക്കാനുള്ള തീരുമാനം ഉപേക്ഷിച്ചു; ഒമിക്രോണ്‍ പ്രതിസന്ധി പദ്ധതിക്ക് പാരയായി!
 ഫെബ്രുവരി 5ന് അതിര്‍ത്തികള്‍ തുറക്കാനുള്ള പദ്ധതി ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ. മഹാമാരി ആരംഭിച്ച് രണ്ട് വര്‍ഷത്തോളമായി പുറംലോകവുമായി ബന്ധമില്ലാതെ കിടക്കുന്ന സ്‌റ്റേറ്റ് തുറക്കാനുള്ള പദ്ധതി ഇതോടെ അനിശ്ചിതമായി നീളുകയാണ്.  അടുത്ത തുറക്കല്‍ തീയതി എന്നാണെന്ന് പ്രഖ്യാപിക്കാത്തതിനാല്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയ വീണ്ടും അനിശ്ചിതാവസ്ഥയിലായി.

More »

ഓസ്‌ട്രേലിയയിലേക്ക് പറക്കുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കോവിഡ്-19 ടെസ്റ്റിംഗ് നിയമങ്ങളില്‍ ഇളവ്; സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയ യാത്രക്കാര്‍ക്ക് രാജ്യത്ത് പ്രവേശനം എളുപ്പമാക്കുന്നു; ഇനി പിസിആര്‍ ടെസ്റ്റിന് പകരം ആന്റിജന്‍ ടെസ്റ്റ്
 സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയ ശേഷം ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ചുരുങ്ങിയ ചെലവില്‍, അനായാസം രാജ്യത്ത് പ്രവേശിക്കാന്‍ വഴിയൊരുക്കി ഗവണ്‍മെന്റ്. ഈ വീക്കെന്‍ഡ് മുതല്‍ യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂറിനകം റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തിയാല്‍ മതിയാകും. പിസിആര്‍ ടെസ്റ്റിന് പകരമാണിത്.  'പിസിആര്‍ ടെസ്റ്റ് തന്നെയാണ് ഗോള്‍ഡ്

More »

ഓസ്‌ട്രേലിയയുടെ നിയന്ത്രണങ്ങള്‍ ബ്രിഡ്ജിംഗ് വിസക്കാരെ കുഴപ്പത്തിലാക്കുന്നു; ഈ വിസയിലുള്ളവര്‍ക്ക് അതിര്‍ത്തി നിയന്ത്രണങ്ങള്‍ തുടരുന്നത് സ്‌കില്‍ഡ് കുടിയേറ്റക്കാര്‍ക്കും, ഗ്രാജുവേറ്റ്‌സിനും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു
 ബ്രിഡ്ജിംഗ് വിസയുള്ളവര്‍ക്ക് അതിര്‍ത്തി നിയന്ത്രണങ്ങള്‍ തുടരുന്നത് സ്‌കില്‍ഡ് കുടിയേറ്റക്കാര്‍ക്കും, ഗ്രാജുവേറ്റ്‌സിനും തലവേദന സൃഷ്ടിക്കുന്നു. ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് പുലര്‍ത്തുന്ന വിവേചനപരമായ ഈ നിലപാടിന് എതിരെ വിമര്‍ശനം ഉയരുകയാണ്. കടുത്ത ലേബര്‍ ക്ഷാമം നേരിടുമ്പോള്‍ ഈ നിലപാട് തുടരുന്നത് ജോലിക്കാരെ ആട്ടിപ്പായിക്കുമെന്ന് ഇവര്‍ മുന്നറിയിപ്പ്

More »

ജോക്കോവിച്ച് ആള് കൊള്ളാം! ഓസ്‌ട്രേലിയയിലേക്ക് വരുന്നതിന് മുന്‍പ് ഡാനിഷ് ബയോടെക് കമ്പനിയില്‍ ഭൂരിപക്ഷം ഓഹരി വാങ്ങി; കുത്തിവെയ്പ്പില്ലാതെ കോവിഡ് പ്രതിരോധം സൃഷ്ടിക്കുന്ന മരുന്ന് കമ്പനി സ്വന്തമാക്കി ടെന്നീസ് താരം
 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് കളിക്കാന്‍ കൊറോണാവൈറസിന് എതിരായ വാക്‌സിനെടുക്കാതെ എത്തിയ നൊവാന്‍ ജോക്കോവിച്ചിനെ ഓസ്‌ട്രേലിയ നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് വിസ റദ്ദാക്കി തിരിച്ചയയച്ചത്. എന്നാല്‍ ടെന്നീസ് സൂപ്പര്‍താരം ഇതിലും വലിയ കളികള്‍ വാക്‌സിനെടുക്കാതിരിക്കാനായി നടത്തിയിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.  കോവിഡ്-19ന് എതിരായ വാക്‌സിന്‍

More »

ന്യൂ സൗത്ത് വെയില്‍സില്‍ സ്ഥിതി ഗുരുതരമായി തുടരുന്നു ; 30825 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു ; 25 പേര്‍ കൂടി മരിച്ചു ; കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതോടെ ആശുപത്രി മേഖല സമ്മര്‍ദ്ദത്തില്‍
ന്യൂസൗത്ത് വെയില്‍സില്‍ കോവിഡ് കേസുകള്‍ ഉയരുകയാണ്. 30285 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 212 പേര്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുണ്ട്. 17647 പേര്‍ പിസിആര്‍ ടെസ്റ്റിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 13178 പേര്‍ റാപ്പിഡ് ടെസ്റ്റ് നടത്തിയാണ് കോവിഡ് ബാധയെന്ന് കണ്ടെത്തിയത്. കോവിഡ് കേസുകള്‍ ദിനം പ്രതിവര്‍ദ്ധിച്ചിരിക്കേ കുട്ടികളെ സ്‌കൂളിലേക്ക് അയക്കാന്‍ മാതാപിതാക്കളും

More »

സ്‌കൂള്‍ തുറക്കല്‍ ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തം ; കോവിഡ് കേസുകള്‍ ഉയരുന്നതോടെ പുതിയ തീരുമാനങ്ങളുമായി നാഷണല്‍ ക്യാബിനറ്റ്
കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ സ്‌കൂളുകളുടെ പ്രവര്‍ത്തനം ഉള്‍പ്പെടെ കാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ തീരുമാനമെടുക്കാമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മൊറിസണ്‍. നാഷണല്‍ ക്യാബിനറ്റ് മീറ്റിങ്ങലാണ് തീരുമാനം. അധ്യാപകരും മാതാപിതാക്കളും കുട്ടികളെ സ്‌കൂളില്‍ പറഞ്ഞയക്കുന്നതില്‍ ആശങ്കയിലാണ്. 21.6 ശതമാനം ഓസ്‌ട്രേലിയയിലെ 5നും 11നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ ആദ്യഡോസ് വാക്‌സിന്‍

More »

അതിര്‍ത്തികള്‍ തുറന്നിട്ട് ഓസ്‌ട്രേലിയ; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വന്‍ ഡിമാന്‍ഡ്; ഡിസംബര്‍ 1 മുതല്‍ രാജ്യത്ത് പ്രവേശിച്ചത് 43000-ലേറെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍; വിദ്യാഭ്യാസ വിപണിയില്‍ തിരിച്ചുവരവ്
 കഴിഞ്ഞ രണ്ട് വര്‍ഷത്തോളം കൊറോണാവൈറസ് നിയന്ത്രണത്തിനായി അതിര്‍ത്തികള്‍ അടച്ചതോടെ അന്താരാഷ്ട്ര ഉന്നത വിദ്യഭ്യാസ വിപണിയില്‍ ഓസ്‌ട്രേലിയയുടെ സ്ഥിതി മോശമായിരുന്നു. എന്നാല്‍ നവംബറില്‍ അതിര്‍ത്തികള്‍ തുറക്കാന്‍ തീരുമാനിച്ചതോടെ രാജ്യം ഈ വിഷയത്തില്‍ തിരിച്ചുവരവ് നടത്തുന്നുവെന്നാണ് ആപ്ലിക്കേഷന്‍ ഡാറ്റ വ്യക്തമാക്കുന്നത്.  2021 ഡിസംബര്‍ 1 മുതല്‍ 43,000ലേറെ അന്താരാഷ്ട്ര

More »

ഗാര്‍ഹിക പീഡനം മൂലം ഈ വര്‍ഷം നഷ്ടമായത് ജീവനുകള്‍ ; റോയല്‍ കമ്മീഷന്‍ അന്വേഷണം വേണമെന്ന് ആവശ്യം

ഗാര്‍ഹിക പീഡനം മൂലം ജീവന്‍ നഷ്ടമാകുന്നവരുടെ എണ്ണം കൂടുകയാണ് . സംഭവത്തില്‍ റോയല്‍ കമ്മീഷന്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയരുകയാണ് . എന്നാല്‍ ഇതിന്റെ ആവശ്യമില്ലെന്നും സംഭവത്തില്‍ നടപ്പില്‍ വരുത്തേണ്ട മാറ്റങ്ങള്‍ അറിയാമെന്നും അതു നടപ്പാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിഷയം

ന്യൂകാസില്‍ ബൂലാറൂവില്‍ പത്തുവയസ്സുകാരി കുത്തേറ്റു മരിച്ചു ; 17 കാരി അറസ്റ്റില്‍

ന്യൂകാസില്‍ ബൂലാറൂവില്‍ പത്തുവയസ്സുകാരി കുത്തേറ്റു മരിച്ചു.തിങ്കളാഴ്ച വൈകീട്ട് നാലു മണിക്കു മുമ്പാണ് വീട്ടില്‍ നിന്ന് എമര്‍ജന്‍സി സര്‍വീസിലേക്ക് കാള്‍ എത്തിയത്. പെണ്‍കുട്ടിക്ക് ഒന്നിലധികം തവണ കുത്തേറ്റതായി പോലീസ് പറഞ്ഞു. പാരാമെഡിക്കല്‍ വിഭാഗം ചികിത്സ നല്‍കിയെങ്കിലും

വാംപയര്‍ ഫേഷ്യലിലൂടെ എച്ച്.ഐ.വി പടര്‍ന്നു, ബ്യൂട്ടി സ്പായുടെ പ്രവര്‍ത്തനത്തില്‍ അന്വേഷണം

പാര്‍ട്ടികളില്‍ തിളങ്ങാനും യൗവനം നിലനിര്‍ത്താനുമൊക്കെ ഉപയോഗിക്കുന്ന വാംപയര്‍ ഫേഷ്യല്‍ വന്‍ ദുരന്തമായി മാറിയ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരികയാണ്. അമേരിക്കയില്‍ ന്യൂമെക്‌സിക്കോയില്‍ പ്രവ!ര്‍ത്തിച്ചിരുന്ന ഒരു സ്പായില്‍ നിന്ന് ഈ ഫേഷ്യല്‍ ചെയ്ത

വിലക്കയറ്റം രാജ്യത്തെ ഒരുകോടിയിലധികം പേരെ ബാധിച്ചതായി റിപ്പോര്‍ട്ട് ; വാടക നല്‍കാനോ മോര്‍ട്ട്‌ഗേജ് അടക്കാനോ കഴിയാതെ ജനങ്ങള്‍ ; പലരും സാമ്പത്തികമായി കടുത്ത പ്രതിസന്ധിയില്‍

വിലക്കയറ്റം രാജ്യത്തെ ഒരു കോടിയിലധികം പേരെ ബാധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഓസ്‌ട്രേലിയയില്‍ പലര്‍ക്കും വാടക നല്‍കാനോ മോര്‍ട്ട്‌ഗേജ് അടക്കാനോ ബില്ലുകള്‍ അടക്കാനോ സാധിക്കാതെ വരുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം പലരും ജീവിത ശൈലി തന്നെ മാറ്റേണ്ടിവന്നു. സാമ്പത്തിക താരതമ്യ

സിഡ്‌നി ആക്രമണം ; പാക് സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ മരിച്ചത് ജോലിയുടെ ആദ്യ ദിവസം

സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കിസ്ഥാന്‍ സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ ഫറാസ് താഹിറിന്റെ സംസ്‌കാരം നടത്തി. സിഡ്‌നിയിലെ ബൈത്തൂര്‍ ഹുദാ പള്ളിയ്ക്ക് പുറത്ത് ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഫറാസ് താഹില്‍ ഒരു ഹീറോ ആയി മരിച്ചു എന്ന്

മൈഗ്രേഷന്‍ 'ഹോട്ട്‌സ്‌പോട്ടുകളില്‍' ഹൗസിംഗ് മേഖല ഞെരുക്കത്തില്‍; വാടക വര്‍ദ്ധന ഇരട്ട അക്കത്തില്‍; വിദേശത്ത് നിന്നുമുള്ള റെക്കോര്‍ഡ് ഒഴുക്ക് തിരിച്ചടിയായി

കഴിഞ്ഞ വര്‍ഷം കുടിയേറ്റക്കാര്‍ ഏറ്റവും കൂടുതലായി വന്നുചേര്‍ന്ന ഇടങ്ങളിലാണ് ഏറ്റവും വലിയ വാടക വര്‍ദ്ധന രേഖപ്പെടുത്തിയതെന്ന് കണക്കുകള്‍. ഓസ്‌ട്രേലിയയിലെ കുടിയേറ്റക്കാരുടെ ഹോട്ട് സ്‌പോട്ടുകളായി കരുതുന്ന മേഖലകളിലാണ് വാടക കുതിച്ചുയര്‍ന്നത്. ചില ഭാഗങ്ങളില്‍ 30% വരെ വര്‍ദ്ധന