Australia

ഓസ്‌ട്രേലിയയില്‍ ആസ്ട്രസെനക്ക വാക്‌സിന്‍ നല്‍കുക ഇനി 60നു മേല്‍ പ്രായമുള്ളവര്‍ക്ക് മാത്രം; 60ല്‍ കുറവുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കും; കാരണം ചെറുപ്പക്കാരില്‍ ഈ വാക്‌സിന്‍ രക്തം കട്ട പിടിപ്പിക്കുന്നതിനാല്‍
ഓസ്ട്രേലിയയില്‍ ആസ്ട്രസെനക്ക വാക്‌സിന്‍ സ്വീകരിച്ചവരും 60 വയസില്‍ താഴെയുള്ളവരുമായവരില്‍ അപൂര്‍വമായി രക്തം കട്ട പിടിക്കുന്ന പ്രതിസന്ധി ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് 60ല്‍ കുറവുള്ളവര്‍ക്ക് ഈ വാക്‌സിന്‍ നല്‍കേണ്ടെന്ന് തീരുമാനമായി. പകരം ഇവര്‍ക്ക് ഫൈസര്‍ വാക്‌സിനാവും നല്‍കുന്നതെന്നാണ് ഹെല്‍ത്ത് മിനിസ്റ്റര്‍ ഗ്രെഗ് ഹണ്ട് സ്ഥിരീകരിച്ചിരിക്കുന്നത്. അസ്ട്രസെനക വാക്‌സിന്‍ കുത്തിവച്ച 52 കാരി രക്തം കട്ടപിടിച്ച് മരിച്ചതിനെത്തുടര്‍ന്നാണ് വാക്സിന്‍ വിതരണത്തില്‍ ഫെഡറല്‍ സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.                           പുതിയ നീക്കമനുസരിച്ച്  40നും 49നും മധ്യേ പ്രായമായവര്‍ക്ക് ഫൈസര്‍ വാക്സിന്‍ നല്‍കാനാണ് ഉത്തരവിട്ടിരിക്കുന്നത്. ആസ്ട്രസെനക്ക വാക്സിന്‍ സ്വീകരിച്ച 52

More »

ഓസ്‌ട്രേലിയയില്‍ അസ്ട്രാസെനക വാക്‌സിന്‍ നല്‍കിയ 12 പേര്‍ക്ക് കൂടി രക്തം കട്ട പിടിക്കല്‍ ബുദ്ധിമുട്ട് സ്ഥിരീകരിച്ച് ടിജിഎ; വാക്‌സിനെടുത്തവരില്‍ ടിടിഎസ് വളരെ അപൂര്‍വ പ്രതിഭാസമെന്ന് ടിജിഎ; രാജ്യത്ത് ഇത്തരത്തിലുള്ള മൊത്തം കേസുകള്‍ 60ലേക്ക് ഉയര്‍ന്നു
ഓസ്‌ട്രേലിയയില്‍ അസ്ട്രാസെനക വാക്‌സിന്‍ നല്‍കിയവരില്‍ നിന്നും രക്തം കട്ട പിടിച്ച കൂടുതല്‍ കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്.  ഇത് സംബന്ധിച്ച സ്ഥിരീകരണം തെറാപ്യൂട്ടിക് റെഗുലേറ്ററി ഏജന്‍സി (ടിജിഎ) യില്‍ നിന്നുമുണ്ടായിട്ടുണ്ട്. ഒരു ഡസനോളം ഇത് സംബന്ധിച്ച പുതിയ കേസുകളാണ് ടിജിഎ നിലവില്‍ അന്വേഷിക്കുന്നത്. അസ്ട്രാസെനക വാക്‌സിന്‍ സ്വീകരിച്ചതിനെ

More »

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ കൊലപാതകം അന്വേഷിക്കാന്‍ കോവിഡ് ക്യൂആര്‍ കോഡ് വസ്തുതകള്‍ ദുരുപയോഗിച്ചുവെന്ന് ആരോപണം; നീക്കത്തിന് തടയിടാന്‍ നിയമവുമായി സ്റ്റേറ്റ് ഗവണ്മെന്റ്; SafeWA ആപ്പില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ചതില്‍ തെറ്റില്ലെന്ന് പോലീസ്
വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയിയയില്‍ മുന്‍ റിബല്‍സ് ബൈക്കി തലവന്‍ നിക്ക് മാര്‍ട്ടിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഉള്‍പ്പെടെ രണ്ട് കേസുകളുടെ അന്വേഷണത്തിന് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ പോലീസ് കോവിഡ് ക്യൂആര്‍ കോഡിലെ വിവരങ്ങള്‍ ഉപയോഗിച്ചത് വന്‍ വിവാദമാകുന്നു. സ്‌റ്റേറ്റിലെ കോവിഡ് കോണ്‍ടാക്ട് ട്രേസിംഗ് കാര്യക്ഷമമാക്കാന്‍ തുടങ്ങിയ SafeWA ആപ്പില്‍ നിന്നാണ്

More »

ഓസ്‌ട്രേലിയയില്‍ ഏറ്റവും ചുരുങ്ങിയ വേതനം പ്രതിവാരം 772.60 ഡോളറാക്കി ഉയര്‍ത്തി; ഏറ്റവും കുറഞ്ഞ വരുമാനക്കാര്‍ക്ക് പ്രതിവാരം 18.80 ഡോളര്‍ അധികമായി ശമ്പളം ലഭിക്കും;വ്യോമയാനം, ഫിറ്റ്‌നെസ് , ടൂറിസം റീട്ടെയില്‍ മേഖലകളിലുള്ളവര്‍ക്ക് പ്രയോജനം ലഭിക്കും
ഓസ്‌ട്രേലിയയില്‍ തൊഴിലെടുത്ത് ജീവിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇത് പ്രകാരം രാജ്യത്തെ ഏറ്റവും ചുരുങ്ങിയ വേതനം പ്രതിവാരം 772.60 ഡോളറായി വര്‍ധിപ്പിച്ചു. ഇത് പ്രകാരം  രാജ്യത്ത്   ഏറ്റവും കുറവ് വരുമാനം  ലഭിക്കുന്നവര്‍ക്ക് പ്രതിവാരം 18.80 ഡോളര്‍ അധികമായി ശമ്പളം ലഭിക്കുമെന്ന് റിപ്പോര്‍ട്ട്.  2.3 മില്യണ്‍ തൊഴിലാളികള്‍ക്ക് പുതിയ നീക്കത്തിന്റെ ആനുകൂല്യം

More »

ഓസ്‌ട്രേലിയയിലേക്ക് തിരിച്ച് വരുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ വേവലാതിയില്‍; ഇനിയും തീരുമാനമായില്ലെങ്കില്‍ ഓസ്‌ട്രേലിയ ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിലേക്ക് പഠിക്കാന്‍ പോകുമെന്ന് വിദേശ വിദ്യാര്‍ത്ഥികള്‍
 കോവിഡ് തുടങ്ങിയത് മുതല്‍ ഓസ്‌ട്രേലിയ അന്താരാഷ്ട്ര അതിര്‍ത്തികള്‍ അടച്ചിരിക്കുന്നതിനാല്‍ രാജ്യത്ത് പഠിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ ഇവിടേക്ക് തിരിച്ച് വരാന്‍ സാധിക്കാതെ കടുത്ത പ്രതിസന്ധിയിലായ ദുരവസ്ഥ തുടരുകയാണ്. വന്‍ തുക ഫീസായി ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികളില്‍ അടച്ച് കോഴ്‌സിന് ചേര്‍ന്നവര്‍ കോവിഡിന്റെ തുടക്കത്തില്‍ നിര്‍ബന്ധിതമായി ഓസ്‌ട്രേലിയ

More »

മെല്‍ബണില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ വെട്ടിക്കുറയ്ക്കുന്നു; വിക്ടോറിയയുടെ ഗ്രാമപ്രദേശങ്ങളിലും കൂടുതല്‍ ഇളവുകള്‍; കാരണം സ്റ്റേറ്റിലെ കോവിഡ് ബാധയില്‍ നേരിയ കുറവ് പ്രകടമായതിനാല്‍; പുതിയ ആനുകൂല്യങ്ങള്‍ വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍
കോവിഡ് ബാധയില്‍ ചെറിയ കുറവുണ്ടായതിനെ തുടര്‍ന്ന് വിക്ടോറിയ സ്‌റ്റേറ്റില്‍ കൂടുതല്‍ കോവിഡ് ഇളവുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് പ്രകാരം മെല്‍ബണിലും സ്റ്റേറ്റിന്റെ ഉള്‍പ്രദേശങ്ങളിലും വ്യാഴാഴ്ച അര്‍ധരാത്രി മുതലായിരിക്കും ഇളവുകള്‍ ലഭിക്കുന്നത്. ഇത് പ്രകാരം മെല്‍ബണില്‍ രണ്ടാഴ്ചയിലേറെയായി നിലനിന്നിരുന്ന കൊവിഡ് നിയന്ത്രണങ്ങളിലാണ് അയവ് വരാന്‍

More »

ന്യൂ സൗത്ത് വെയില്‍സില്‍ പ്രാദേശിക പകര്‍ച്ചയാല്‍ വീണ്ടും ഒരു കോവിഡ് കേസ് കൂടി; ഉറവിടമറിയാത്ത കേസിനെക്കുറിച്ച് ആശങ്കയേറുന്നു; പുതിയ രോഗി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ജീവനക്കാരെ കൊണ്ടു പോകുന്ന വണ്ടിയുടെ സാരഥി
ന്യൂ സൗത്ത് വെയില്‍സില്‍ ദിവസങ്ങള്‍ക്ക് ശേഷം പ്രാദേശിക പകര്‍ച്ചയിലൂടെ പുതിയ കോവിഡ് കേസ് സ്ഥിരീകരിച്ചത് കടുത്ത ആശങ്കക്ക് വഴിയൊരുക്കുന്നു. സിഡ്‌നിയിലാണ് പുതിയ രോഗിയെ കണ്ടെത്തിയിരിക്കുന്നത്.  പുതിയ രോഗി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ജീവനക്കാരെ കൊണ്ടു പോകുന്ന വണ്ടിയുടെ ഡ്രൈവറാണെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഈ കേസിന്റെ ഉറവിടമറിയില്ലെന്നതും

More »

ഓസ്‌ട്രേലിയയില്‍ വയോജനങ്ങള്‍ക്ക് കോവിഡ് 19 വാക്‌സിന്‍ വീടുകളിലെത്തിച്ച് നല്‍കാന്‍ ജിപിമാര്‍ക്ക് അനുവാദം;ക്ലിനിക്കുകളിലെത്തി വാക്‌സിനെടുക്കാനാകാത്തവര്‍ക്കുള്ള പ്രത്യേക സഹായം; ഇതിനായി ജിപിമാര്‍ക്ക് ഫീസ് നല്‍കണം
ഓസ്‌ട്രേലിയയില്‍ വയോജനങ്ങള്‍ക്ക് കോവിഡ് 19 വാക്‌സിന്‍ വീടുകളിലെത്തിച്ച് നല്‍കാന്‍ ജിപിമാര്‍ക്ക് അനുവാദം നല്‍കിയെന്ന് റിപ്പോര്‍ട്ട്. ക്ലിനിക്കുകളില്‍ നേരിട്ട് പോയി വാക്‌സിനെടുക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായിരിക്കും ഇത്തരത്തില്‍ വീടുകളിലെത്തി വാക്‌സിന്‍ നല്‍കുന്നത്. വീടുകള്‍, ഡിസ്എബിലിറ്റി കെയറുകള്‍, ഏയ്ജ്ഡ് കെയറുകള്‍,  എന്നിവിടങ്ങളിലായിരിക്കും ഇത്

More »

ഓസ്‌ട്രേലിയയില്‍ നാടുകടത്തല്‍ ഭീഷണിയിലുള്ള തമിഴ് കുടുംബത്തിന് ക്രിസ്ത്മസ് ഐലന്റിലെ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ നിന്ന് മോചനം; ഇവര്‍ക്ക് പെര്‍ത്തില്‍ താല്‍ക്കാലികമായി ജീവിക്കാം; സ്ഥിരമായി ജീവിക്കാനുള്ള അനുവാദമല്ലെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍
ഓസ്‌ട്രേലിയയില്‍ നാടുകടത്തല്‍ ഭീഷണിയിലുള്ള തമിഴ് കുടുംബത്തിന് താല്‍ക്കാലികമായി ആശ്വസിക്കാം. ഇവരെ ക്രിസ്ത്മസ് ഐലന്റിലെ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ നിന്ന് മോചിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രതീക്ഷക്ക് വഴിയൊരുങ്ങിയിരിക്കുന്നത്. തുടര്‍ന്ന് ഇവര്‍ക്ക് പെര്‍ത്തില്‍ താല്‍ക്കാലികമായി ജീവിക്കാമെന്നും എന്നാല്‍ സ്ഥിരമായി ജീവിക്കാനുള്ള അനുവാദമല്ല ഇതെന്നും വ്യക്തമാക്കി

More »

സിഡ്‌നി ആക്രമണം ; പാക് സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ മരിച്ചത് ജോലിയുടെ ആദ്യ ദിവസം

സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കിസ്ഥാന്‍ സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ ഫറാസ് താഹിറിന്റെ സംസ്‌കാരം നടത്തി. സിഡ്‌നിയിലെ ബൈത്തൂര്‍ ഹുദാ പള്ളിയ്ക്ക് പുറത്ത് ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഫറാസ് താഹില്‍ ഒരു ഹീറോ ആയി മരിച്ചു എന്ന്

മൈഗ്രേഷന്‍ 'ഹോട്ട്‌സ്‌പോട്ടുകളില്‍' ഹൗസിംഗ് മേഖല ഞെരുക്കത്തില്‍; വാടക വര്‍ദ്ധന ഇരട്ട അക്കത്തില്‍; വിദേശത്ത് നിന്നുമുള്ള റെക്കോര്‍ഡ് ഒഴുക്ക് തിരിച്ചടിയായി

കഴിഞ്ഞ വര്‍ഷം കുടിയേറ്റക്കാര്‍ ഏറ്റവും കൂടുതലായി വന്നുചേര്‍ന്ന ഇടങ്ങളിലാണ് ഏറ്റവും വലിയ വാടക വര്‍ദ്ധന രേഖപ്പെടുത്തിയതെന്ന് കണക്കുകള്‍. ഓസ്‌ട്രേലിയയിലെ കുടിയേറ്റക്കാരുടെ ഹോട്ട് സ്‌പോട്ടുകളായി കരുതുന്ന മേഖലകളിലാണ് വാടക കുതിച്ചുയര്‍ന്നത്. ചില ഭാഗങ്ങളില്‍ 30% വരെ വര്‍ദ്ധന

സിഡ്‌നി മാളിലെ ആക്രമി എന്ന പേരില്‍ തെറ്റായി ചിത്രീകരിച്ച 20 കാരനുമായി ധാരണയിലെത്തി ചാനല്‍ 7

സിഡ്‌നിയിലെ ബോണ്ടി മാളിലെ ആക്രമി എന്ന പേരില്‍ തെറ്റായി യുവാവിന്റെ ചിത്രം പ്രചരിപ്പിച്ചത് വിവാദമായിരുന്നു. സംഭവത്തില്‍ 20 കാരനോട് മാപ്പ് ചോദിച്ച് ചാനല്‍ 7. ബെന്‍ കോഹന്‍ എന്ന യുവാവിന്റെ പേരും ചിത്രങ്ങളുമാണ് ചാനല്‍ നല്‍കിയിരുന്നത്. നിരവധി സോഷ്യല്‍മീഡിയ ഹാന്‍ഡിലുകള്‍ യുവാവിന്റെ

എലോണ്‍ മസ്‌കുമായുള്ള സര്‍ക്കാര്‍ പോരാട്ടത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം ; സര്‍ക്കാരിന് മറ്റുരാജ്യങ്ങളുടെ വിദേശകാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് പ്രതിപക്ഷത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍

സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ മേധാവി ഇലോണ്‍ മസ്‌കുമായുള്ള നിയമ പോരാട്ടത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്ത്. മുമ്പ് സ്വീകരിച്ചിരുന്ന നിലപാടിന് വ്യത്യസ്തമായ നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. സിഡ്‌നി പള്ളിയിലെ

സിഡ്‌നി ആക്രമണം ; സര്‍ക്കാരിന്റെയും പൊലീസിന്റെയും പ്രസ്താവനകള്‍ ഇസ്ലാമോഫോമിയ വളര്‍ത്താന്‍ കാരണമായെന്ന് ഇമാംസ് കൗണ്‍സില്‍

സിഡ്‌നിയില്‍ ഭീകരാക്രമണം നടന്ന പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയയില്‍ വിവിധ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സിഡ്‌നി ആക്രമണം ഇസ്ലാമോഫോബിയയ്ക്ക് കാരണമായിരിക്കുകയാണ്. സര്‍ക്കാരിന്റെയും പൊലീസിന്റെയും പല പ്രസ്താവനകളും സമൂഹത്തില്‍ മുസ്ലീം സമുദായത്തിനെതിരെ

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്നു ; നിയമം പരിഷ്‌കരിക്കാന്‍ ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിയമവും ജാമ്യ വ്യവസ്ഥകളും പുനപരിശോധിക്കാനൊരുങ്ങി ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍. ന്യൂ സൗത്ത് വെയില്‍സില്‍ 28 കാരി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിയമ പരിഷ്‌കരണത്തിനൊരുങ്ങുന്നത് ഗാര്‍ഹിക