Australia

വിക്ടോറിയയില്‍ അടച്ച് പൂട്ടല്‍ കാലം തിരിച്ച് വരുന്നുവോ....? കോവിഡ് പെരുപ്പത്തെ തുടര്‍ന്ന് സ്‌റ്റേറ്റില്‍ അഞ്ച് ദിവസത്തെ ലോക്ക്ഡൗണ്‍; കോവിഡ് കാലത്ത് സ്‌റ്റേറ്റിലേര്‍പ്പെടുത്തിയ അഞ്ചാം ലോക്ക്ഡൗണ്‍; അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ
  വിക്ടോറിയയില്‍ വീണ്ടും ലോക്ക്ഡൗണ്‍ കാലം തുടങ്ങിയോ എന്ന ആശങ്ക നിറഞ്ഞ ചോദ്യം ശക്തമയി. സ്‌റ്റേറ്റില്‍ കോവിഡ് പെരുപ്പത്തെ തുടര്‍ന്ന് ഇന്ന് അഥവാ വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ അഞ്ച് ദിവസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണീ ആശങ്കയേറിയിരിക്കുന്നത്. സിഡ്നിയില്‍ നിന്നുള്ള കൊവിഡ്ബാധ കൂടിയതോടെയാണ് വിക്ടോറിയയില്‍ മുന്‍കരുതലായി അഞ്ച് ദിവസത്തെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടാം കോവിഡ് തരംഗം രാജ്യത്ത് ഏറ്റവും രൂക്ഷമായ സ്‌റ്റേറ്റായിരുന്നു വിക്ടോറിയ. അതിന്റെ കെടുതികളില്‍ നിന്നും മോചനം നേടുന്നതിന് മുമ്പാണ് സ്റ്റേറ്റ് വീണ്ടും മഹാമാരിയിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നത്. സിഡ്നിയില്‍ പടരുന്ന ഡെല്‍റ്റ വേരിയന്റ് ആണ് വിക്ടോറിയയിലെ ആശങ്കപടര്‍ത്തിയിരിക്കുന്നത്. സംസ്ഥാനത്ത് 18 പേര്‍ക്കാണ് രോഗബാധ

More »

ഓസ്‌ട്രേലിയ ഇന്ത്യയെ 'ഹൈ-റിസ്‌ക്' രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കണമെന്നും കൂടുതല്‍ യാത്രാ ഇളവുകള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യന്‍ വംശജരുടെ ക്യാമ്പയിന്‍; ഇന്ത്യയോടുള്ള നിലപാട് വിവേചനപരമെന്ന്
  ഇന്ത്യയിലേക്ക് കൂടുതല്‍ യാത്രാ ഇളവുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ വംശജര്‍ കടുത്ത ക്യാമ്പയിന്‍ തുടങ്ങി. അതായത് ഓസ്‌ട്രേലിയ ഇന്ത്യയെ 'ഹൈ-റിസ്‌ക്' രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇന്ത്യയില്‍ അപകടകാരിയായ ഡെല്‍റ്റാ വേരിയന്റ് വ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു ഓസ്‌ട്രേലിയ ഇന്ത്യയെ ഹൈ റിക്‌സ്

More »

ഓസ്ട്രേലിയയില്‍ കൊവിഡ് വാക്സിനേഷന്‍ പ്രോഗ്രാമില്‍ കൈകോര്‍ത്ത് വമ്പന്‍ കമ്പനികളും ; വാക്‌സിനേഷന്‍ ഹബുകളാരംഭിക്കാനും വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കാനും കമ്പനികള്‍ മുന്‍കൈയെടുക്കും; ലക്ഷ്യം വാക്‌സിനേഷന്‍ വിപുലമാക്കല്‍
ഓസ്ട്രേലിയയില്‍ കൊവിഡ് വാക്സിനേഷന്‍ പ്രോഗ്രാം വിപുലവും ജനകീയവുമാക്കാന്‍ സ്‌കോട്ട് മോറിസന്‍ സര്‍ക്കാര്‍ നൂതന മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. പുതിയ ചുവട് വയ്പനുസരിച്ച്  വാക്‌സിനേഷന്‍ പ്രോഗ്രാമില്‍ വന്‍ കിട കമ്പനികളും സഹകരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. രാജ്യമാകമാനം വാക്‌സിനേഷന്‍ ഹബുകള്‍ സ്ഥാപിക്കാനും വാക്‌സിന്‍ സ്വീകരിക്കുന്നവര്‍

More »

സിഡ്‌നിയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച് വരുന്നതിനാല്‍ ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ചേക്കും; എന്‍എസ്ഡബ്ല്യൂവില്‍ ഇന്ന് സ്ഥിരീകരിച്ചത് 44 പുതിയ കേസുകള്‍; ഇതില്‍ 27 പേര്‍ സമൂഹവുമായി ഇടപഴകിയതിനാല്‍ വരും നാളുകളില്‍ കൂടുതല്‍ രോഗികളുണ്ടാകുമെന്ന് മുന്നറിയിപ്പ്
സിഡ്‌നിയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഇവിടുത്തെ ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിച്ചേക്കുമെന്ന മുന്നറിയിപ്പ് ശക്തമായി.  സിഡ്‌നിയിലെ കോവിഡ് ബാധയില്‍ വ്യാപകമായ കുറവുണ്ടാകാത്ത സാഹചര്യമുണ്ടായാല്‍ ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിക്കേണ്ടി വരുമെന്നാണ് എന്‍എസ്ഡബ്ല്യൂ പ്രീമിയറായ ഗ്ലാഡിസ് ബെറെജിക്ലിയാന്‍ മുന്നറിയിപ്പേകിയിരിക്കുന്നത്.  ഇന്ന്

More »

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ലീവ് കുമിഞ്ഞ് കൂടുന്നു; നാട്ടിലേക്ക് പോകാനോ ഓസ്‌ട്രേലിയയില്‍ ചുറ്റാനോ കോവിഡ് കാരണം സാധിക്കുന്നില്ല; അധികമാകുന്ന ലീവിനെ പലവിധത്തില്‍ പ്രയോജനപ്പെടുത്താനൊരുങ്ങി ഓസ്‌ട്രേലിയന്‍ മല്ലൂസ്...!
ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് കോവിഡ് കാരണം നാട്ടിലേക്ക് വരാന്‍ സാധിക്കാത്തതിനാല്‍ അവരുടെ ലീവ് കുന്ന് കൂടിക്കിടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രതിവര്‍ഷം ലീവ് സ്വരുക്കൂട്ടി വച്ച് കേരളത്തിലേക്ക് അവധിക്ക് വരുന്നത് മിക്ക മലയാളികളുടെയും ശീലമാണ്. എന്നാല്‍ കോവിഡ് കാരണം ഓസ്‌ട്രേലിയ അന്താരാഷ്ട്ര യാത്രകള്‍ നിരോധിച്ചതും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് ബ ാധ  മൂലം

More »

ഗ്രെയ്റ്റര്‍ സിഡ്‌നി മേഖലയില്‍ ലോക്ക്ഡൗണിനാല്‍ പണിയില്ലാതായവര്‍ക്ക് ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്ന് സാമ്പത്തിക പിന്തുണ; 500 ഡോളര്‍ ധനസഹായത്തിനായി അര്‍ഹതപ്പെട്ടവര്‍ക്ക് അപേക്ഷിക്കാം; ഒരാഴ്ച കഴിഞ്ഞും നീളുന്ന ലോക്ക്ഡൗണിനാല്‍ തൊഴിലില്ലാതായവരേറെ
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ മാതൃകാപരമായ പ്രവര്‍ത്തനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ സര്‍ക്കാര്‍ . ഇത് പ്രകാരം ഗ്രെയ്റ്റര്‍ സിഡ്‌നി മേഖലയില്‍ ലോക്ക്ഡൗണ്‍ മൂലം തൊഴില്‍ നഷ്ടമായവര്‍ക്ക് ഫെഡറല്‍ സര്‍ക്കാര്‍ 500 ഡോളര്‍ ധനസഹായം നല്‍കും. അര്‍ഹരായവര്‍ക്ക് ഇതിനായി അപേക്ഷ സമര്‍പ്പിക്കാമെന്നാണ് റിപ്പോര്‍ട്ട്.എന്‍എസ്ഡബ്ല്യൂവില്‍  കൊവിഡ് ബാധ

More »

ഓസ്‌ട്രേലിയയില്‍ ഫൈസര്‍ വാക്‌സിന്‍ ജിപി ക്ലിനിക്കുകളിലൂടെ പ്രദാനം ചെയ്യാന്‍ നീക്കം; ഇതിനായി 500 ജിപി ക്ലിനിക്കുകളെ തുടക്കത്തില്‍ സജ്ജമാക്കും ; ലക്ഷ്യം 40നും 59നും ഇടയില്‍ പ്രായമുള്ളവരില്‍ കൂടുതല്‍ വാക്‌സിനെത്തിക്കല്‍
ഓസ്‌ട്രേലിയയില്‍ ഫൈസര്‍ വാക്‌സിന്‍ ജിപി ക്ലിനിക്കുകളില്‍ നിന്ന് സ്വീകരിക്കാന്‍ സാധിക്കുമെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഇതിനായി 500 ക്ലിനിക്കുകളാണ് സജ്ജമാക്കിയിരിക്കുന്നത്.രാജ്യത്ത് കോവിഡ് പ്രതിരോധം കൂടുതല്‍ ശക്തമാക്കാനായിട്ടാണ് കൂടുതല്‍ ജിപി ക്ലിനിക്കുകളില്‍ കൂടി വാക്‌സിന്‍ വിതരണം നടത്താനുള്ള നിര്‍ണായകമായ

More »

ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് കേസുകളേറുന്നു; പുതുതായി 24 രോഗികള്‍ കൂടി; ഏഴ് കേസുകളുടെ ഉറവിടം വ്യക്തമല്ല;ബോണ്ടായ് ക്ലസ്റ്ററില്‍ രോഗബാധിതരുടെ എണ്ണം 175
ന്യൂ സൗത്ത് വെയില്‍സില്‍ കോവിഡ് കേസുകളേറുന്നുവെന്ന ഞെട്ടിപ്പിക്കുന്ന പുതിയ കണക്കുകള്‍ പുറത്ത് വന്നു. ഇത് പ്രകാരം സ്റ്റേറ്റില്‍ പുതുതായി 24 രോഗികള്‍ കൂടി. ഏഴ് കേസുകളുടെ ഉറവിടം വ്യക്തമല്ല. ബോണ്ടായ് ക്ലസ്റ്ററില്‍ രോഗബാധിതരുടെ എണ്ണം 175 ആയിത്തീര്‍ന്നു.പുതിയ 24 കേസുകളില്‍  പകുതി പേരും രോഗബാധിതരായിരുന്നപ്പോള്‍ സമൂഹത്തില്‍ ഉണ്ടായിരുന്നതായി പ്രീമിയര്‍ ഗ്ലാഡിസ് ബെറജ്കളിയന്‍

More »

ഓസ്‌ട്രേലിയയില്‍ അധികാരത്തോടെയുള്ള നിയന്ത്രണം ക്രിമിനല്‍ കുറ്റമാക്കണമെന്ന ശുപാര്‍ശയുമായി എന്‍എസ്ഡബ്ല്യൂ പാര്‍ലമെന്ററി അന്വേഷണ കമ്മിറ്റി;നിലവില്‍ അധികാരത്തോടെയുള്ള നിയന്ത്രണം ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍
ഓസ്‌ട്രേലിയയില്‍ പങ്കാളിയെ അധികാരത്തോടെയുള്ള നിയന്ത്രിക്കുന്നത് അഥവാ  കര്‍സീവ് കണ്‍ട്രോള്‍ ക്രിമിനല്‍ കുറ്റമാക്കണമെന്ന ശുപാര്‍ശയുമായി എന്‍എസ്ഡബ്ല്യൂ പാര്‍ലമെന്ററി അന്വേഷണ കമ്മിറ്റി രംഗത്തെത്തി. നിലവില്‍ അധികാരത്തോടെയുള്ള നിയന്ത്രണം ഗാര്‍ഹിക പീഡനത്തിന്റെ പരിധിയിലാണ് വരുന്നത്. പങ്കാളിയുടെ ചിലവുകള്‍ നിയന്ത്രിക്കുക, നീക്കങ്ങള്‍ നിരീക്ഷിക്കുക തുടങ്ങിയവയെല്ലാം

More »

സ്‌കൂളില്‍ വിദ്യാര്‍ത്ഥി കത്തിയുമായി എത്തി; പിടിച്ചുവാങ്ങാന്‍ ശ്രമിച്ച ജീവനക്കാരന് പരുക്കേറ്റു; സിഡ്‌നി സ്‌കൂള്‍ ലോക്ക്ഡൗണില്‍

സ്‌കൂളില്‍ വിദ്യാര്‍ത്ഥി കത്തിയുമായി എത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സിഡ്‌നി വെസ്റ്റിലെ സ്‌കൂള്‍ ലോക്ക്ഡൗണിലായി. സെന്റ് മേരീസിലെ ഷിഫ്‌ളി കോളേജിലേക്കാണ് എന്‍എസ്ഡബ്യു പോലീസും, എന്‍എസ്ഡബ്യു ആംബുസലന്‍സുകളും വിവരമറിഞ്ഞ് എത്തിയത്. സ്‌കൂളില്‍ വിദ്യാര്‍ത്ഥി കത്തി

ലേബര്‍ ഗവണ്‍മെന്റ് ശമ്പളം വെട്ടിക്കുറയ്ക്കുന്നു; സമരത്തിന് ഇറങ്ങാന്‍ തയ്യാറായി വിക്ടോറിയയിലെ നഴ്‌സുമാരും, മിഡ്‌വൈഫുമാരും

വിക്ടോറിയയിലെ ലേബര്‍ ഗവണ്‍മെന്റ് സാമ്പത്തിക നിയന്ത്രണത്തിനായി ശ്രമിക്കുമ്പോള്‍ പ്രധാനമായും കത്തിവെയ്ക്കുന്നത് പബ്ലിക് സെക്ടര്‍ മേഖലകളിലെ ജോലിക്കാര്‍ക്കാണ്. ഈ ഭീഷണി തങ്ങളുടെ ശമ്പളങ്ങളെ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞ നഴ്‌സുമാരും, മിഡ്‌വൈഫുമാരും അടുത്ത നാല് വര്‍ഷം നേരിടാന്‍

പ്രമുഖ ടൂറിസ്റ്റ് കേന്ദ്രത്തില്‍ ടൂറിസ്റ്റിന് നേരെ ലൈംഗിക അതിക്രമം; 10 വയസ്സുള്ള ആണ്‍കുട്ടി അറസ്റ്റില്‍; കുട്ടിക്കൂട്ടം അക്രമം കാണിച്ചത് പട്ടാപ്പകല്‍

ഓസ്‌ട്രേലിയയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ കെയിന്‍സില്‍ പട്ടാപ്പകല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ 24 വയസ്സുള്ള ഇറ്റാലിയന്‍ ടൂറിസ്റ്റിനെ അക്രമിച്ചു. സംഭവത്തില്‍ 10 വയസ്സുള്ള ആണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് പോലീസ് അറസ്റ്റ് ചെയ്തു. കെയിന്‍സ് സിറ്റി സെന്ററില്‍ തന്റെ

ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട കേസ് ; ഹരിയാന സ്വദേശികളായ സഹോദരങ്ങള്‍ ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍

ഇന്ത്യക്കാരനായ എം ടെക് വിദ്യാര്‍ത്ഥി നവജീത് സന്തുവിനെ കുത്തിക്കൊന്ന കേസില്‍ ഹരിയാന സ്വദേശികളായ സഹോദരങ്ങള്‍ ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍. അഭിജിത് ഗാര്‍ട്ടന്‍, റോബിന്‍ ഗാര്‍ട്ടന്‍ എന്നിവരാണ് കഴിഞ്ഞ ദിവസം ന്യൂ സൗത്ത് വെയില്‍സ് ഗുല്‍ബേണില്‍ അറസ്റ്റിലായത്. വിക്ടോറിയ പൊലീസാണ്

രക്തം ദാനം ചെയ്യാനെത്തി, ക്യാന്‍സര്‍ സ്ഥിരീകരിച്ചു; ഞെട്ടിപ്പോയെന്ന് എന്‍എസ്ഡബ്യു എംപി; കൂടുതല്‍ പേരോട് പരിശോധന നടത്താന്‍ ആഹ്വാനം

രക്തം ദാനം ചെയ്യുന്നതിന്റെ ഭാഗമായുള്ള പരിശോധനയില്‍ ഞെട്ടിക്കുന്ന 'ബവല്‍ ക്യാന്‍സര്‍' സ്ഥിരീകരണം നടത്തി എന്‍എസ്ഡബ്യു എംപി. ലിബറല്‍ എംപി മാറ്റ് ക്രോസാണ് സ്‌റ്റേറ്റ് പാര്‍ലമെന്റില്‍ താന്‍ ചികിത്സയ്ക്കായി ഇടവേള എടുക്കുന്നതായി പ്രഖ്യാപിച്ചത്. 'ഓരോ വര്‍ഷവും

പലിശ നിരക്ക് കൂട്ടിയില്ല, പക്ഷെ മുന്നറിയിപ്പുണ്ട്! പണപ്പെരുപ്പം കൂടുന്ന സാഹചര്യങ്ങള്‍ നിരീക്ഷിച്ച് ആര്‍ബിഎ; ഗവര്‍ണര്‍ നല്‍കുന്ന സൂചനകളുടെ ലക്ഷ്യമെന്ത്?

പലിശ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ തീരുമാനിച്ചിരിക്കുന്നു. എന്നാല്‍ ഇക്കാര്യം പ്രഖ്യാപിച്ച ഗവര്‍ണര്‍ മിഷേല്‍ ബുള്ളോക്ക് ഭാവിയില്‍ ഈ നീക്കം ആവശ്യമായി വന്നാല്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. നിലവിലെ