Australia

ഓസ്ട്രേലിയയില്‍ കോവിഡ് കാരണം പഠനം മുടങ്ങിയതിനാല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ 93 ശതമാനം പേര്‍ക്കും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍; ഓസ്‌ട്രേലിയന്‍ പഠനമെന്ന സ്വപ്‌നം തകര്‍ന്നത് ഇവരെ ഏറെ ബാധിച്ചു; പഠനത്തിനായി വന്‍ സംഖ്യ ചെലവഴിച്ച കുറ്റബോധവും അലട്ടുന്നു
ഓസ്‌ട്രേലിയ കോവിഡ് ഭീഷണിയാല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി അന്താരാഷ്ട്ര അതിര്‍ത്തികള്‍ അടച്ചതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയിലെ തങ്ങളുടെ നേരിട്ടുള്ള പഠനം മുടങ്ങിയതിനാല്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ കടുത്ത മാനസികാരോഗ്യ പ്രശ്‌നങ്ങളിലായെന്ന ഞെട്ടിപ്പിക്കുന്ന സര്‍വേഫലം പുറത്ത് വന്നു. ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സില്‍ 93 ശതമാനം പേരുടെയും മാനസികാരോഗ്യ നില  താറുമാറായിരിക്കുന്നുവെന്നാണ് കൗണ്‍സില്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റസ് ഓസ്‌ട്രേലിയ (സിഐഎസ്എ) നടത്തിയ പുതിയ സര്‍വേയിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.  ഓസ്‌ട്രേലിയ കോവിഡ് കാരണം അതിര്‍ത്തികള്‍ അടച്ചതിനാല്‍ രാജ്യത്ത ക്യാമ്പസുകളില്‍ പഠിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന്, വിവിവിധ രാജ്യങ്ങളില്‍  കുടുങ്ങിപ്പോയതിനെ തുടര്‍ന്നാണ് ഇവര്‍ മനോവ്യഥയിലായിരിക്കുന്നത്. മാര്‍ച്ചില്‍

More »

വിക്ടോറിയയില്‍ വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ ഒരാഴ്ചത്തെ കര്‍ക്കശ ലോക്ക്ഡൗണ്‍;കാരണം മെല്‍ബണിലെ കൊവിഡ് ക്ലസ്റ്ററില്‍ രോഗികളേറുന്നതിനാല്‍; അഞ്ച് ആവശ്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ; മാസ്‌ക് നിര്‍ബന്ധമാക്കി; സ്റ്റേറ്റില്‍ നിലവില്‍ 34 കേസുകള്‍
വിക്ടോറിയയില്‍ അല്‍പകാലത്തെ ഇടവേളക്ക് ശേഷം വീണ്ടും കോവിഡ് ഭീഷണിയേറുന്നു. തല്‍ഫലമായി വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ ജൂണ്‍ മൂന്ന് അര്‍ധരാത്രി വരെ സ്റ്റേറ്റില്‍ ഒരാഴ്ചക്കാലത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചുവെന്ന് പുതിയ റിപ്പോര്‍ട്ട്. മെല്‍ബണിലെ കോവിഡ് ക്ലസ്റ്ററിലെ രോഗികളുടെ എണ്ണം 26 ആയി പെരുകിയ സാഹചര്യത്തിലാണ് കര്‍ക്കശ ലോക്ക്ഡൗണുമായി സര്‍ക്കാര്‍

More »

നോര്‍ത്തേണ്‍ ടെറിട്ടെറിയിലേക്കുള്ള ട്രെയിനില്‍ നിന്നും 32 മെല്‍ബണ്‍കാരെ യാത്രക്കിടെ ഇറക്കി; കാരണം ഇവര്‍ വിക്ടോറിയയിലെ കോവിഡ് ഭീഷണിയുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിനാല്‍; സൗത്ത് ഓസ്‌ട്രേലിയയിലെ മാര്‍ലയിലേക്ക് തിരിച്ചയച്ച ഇവര്‍ക്ക് ബസ് അനുവദിച്ചു
ദി ഘാന്‍ ട്രെയിനില്‍ കയറി നോര്‍ത്തേണ്‍ ടെറിട്ടെറിയിലേക്ക് പുറപ്പെട്ട 32 യാത്രക്കാരെ ബുധനാഴ്ച സൗത്ത് ഓസ്‌ട്രേലിയയിലെ മാര്‍ലയിലേക്ക് തിരിച്ചയച്ചതായി റിപ്പോര്‍ട്ട്. നോര്‍ത്തേണ്‍ ടെറിട്ടെറി അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശമാണ് മാര്‍ല. തുടര്‍ന്ന് ഇവരോട് ഇവിടെ നിന്നും ബസില്‍ യാത്ര തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു. വിക്ടോറിയയിലെ കോവിഡ് ഭീഷണിയുള്ള പ്രദേശങ്ങള്‍

More »

ഓസ്‌ട്രേലിയയില്‍ അസ്ട്രാസെനക വാക്‌സിന്‍ സ്വീകരിച്ചവരില്‍ രക്തം കട്ട പിടിക്കുന്ന കേസുകള്‍ തുടരുന്നു; പുതുതായി വിഷമാവസ്ഥയുണ്ടായത് ഒമ്പത് പേര്‍ക്ക്; ആറ് പേരുടേത് ടിടിഎസ് ആണെന്ന് സ്ഥിരീകരിച്ചു; അന്വേഷണം തുടര്‍ന്ന് ടിജിഎ
 ഓസ്‌ട്രേലിയയില്‍ അസ്ട്രാസെനക വാക്‌സിന്‍ സ്വീകരിച്ചവരില്‍ രക്തം കട്ട പിടിച്ചുവെന്ന സംശയിക്കുന്ന കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്തുവെന്ന് സ്ഥിരീകരിച്ച് ദി തെറാപ്യൂട്ടിക് ഗുഡ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (ടിജിഎ) രംഗത്തെത്തി. ഇത്തരം സംഭവങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്നും ടിജിഎ വ്യക്തമാക്കുന്നു.നിലവില്‍ ഇത്തരം ഒമ്പത് കേസുകള്‍ കൂടിയാണ് രാജ്യത്ത്

More »

കെയ്ന്‍സില്‍ നിന്നും റെഡ്ക്ലിഫിലേക്കുള്ള വിമാനത്തിന്റെ പൈലറ്റ് വിമാനം പറത്തുന്നതിനിടെ ഉറങ്ങിപ്പോയെന്ന് സ്ഥിരീകരിച്ച് എടിഎസ്ബി; കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടന്ന സംഭവത്തില്‍ 40 മിനുറ്റ് നേരം പൈലറ്റ് ഉറങ്ങിക്കൊണ്ട് കോക്ക്പിറ്റില്‍
ക്വീന്‍സ്ലാന്‍ഡിലെ കെയ്ന്‍സില്‍ നിന്നും ക്വീന്‍സ്ലാന്റിലെ ബ്രിസ്ബേന്‍ മെട്രോപൊളിറ്റന്‍ പ്രദേശത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള മൊറേട്ടന്‍ ബേ മേഖലയിലെ റെഡ്ക്ലിഫിലേക്കുള്ള വിമാനത്തിലെ പൈലറ്റ് വിമാനം പറത്തുന്നതിനിടെ 40 മിനുറ്റ് നേരം ക്ഷീണം കാരണം ഉറങ്ങിപ്പോയെന്നതേ സ്ഥിരീകരിച്ച് ഓസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബ്യൂറോ (എടിഎസ്ബി) അന്വേഷണം രംഗത്തെത്തി. 

More »

എന്‍എസ്ഡബ്ല്യൂ പരിഭാഷകര്‍ക്കായി ഏര്‍പ്പെടുത്തിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 26 ഭാഷകളില്‍ മലയാളവും; അര്‍ഹത നേടുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പോടെ പരിഭാഷകരാകാന്‍ അവസരം; ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് മലയാളത്തിന് മാത്രം അപൂര്‍വ അവസരം
ഓസ്‌ട്രേലിയന്‍ സ്‌റ്റേറ്റായ എന്‍എസ്ഡബ്ല്യൂ പരിഭാഷകര്‍ക്കായി  ഏര്‍പ്പെടുത്തിയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 26 ഭാഷകളില്‍ മലയാളവും സ്ഥാനം പിടിച്ചു. ഇതില്‍  അര്‍ഹത നേടുന്നവര്‍ക്ക് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെ പരിഭാഷകരാകാന്‍ അവസരം ലഭിക്കും. ഇത്തരത്തില്‍  ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് മലയാളത്തിന് മാത്രമാണ് ഈ  അപൂര്‍വ അവസരം ലഭിച്ചിരിക്കുന്നതെന്ന

More »

എന്‍എസ്ഡബ്ല്യൂവില്‍ പുതിയ കോവിഡ് മുന്നറിയിപ്പ് ശക്തം; കാരണം വിക്ടോറിയയിലെ സ്‌പോര്‍ടിംഗ് ഇവന്റില്‍ കോവിഡ് ബാധിതന്‍ പങ്കെടുത്തത്; ഈ ഇവന്റില്‍ പങ്കെടുത്ത എന്‍എസ്ഡബ്ല്യൂവിലെ ടൂലെബക് ക്ലബിലുളളവര്‍ ഐസൊലേഷനില്‍ പോകാന്‍ മുന്നറിയിപ്പ്
എന്‍എസ്ഡബ്ല്യൂവില്‍ പുതിയ കോവിഡ് മുന്നറിയിപ്പ് ശക്തമായി. വിക്ടോറിയയിലെ രോഗബാധയുമായി ബന്ധപ്പെട്ടാണീ മുന്നറിയിപ്പ്. വിക്ടോറിയയില്‍ വളരുന്ന വൈറസ് ക്ലസ്റ്ററുമായി ബന്ധപ്പെട്ട് എന്‍എസ്ഡബ്ല്യൂ സ്‌പോര്‍ട്ടിംഗ് ക്ലബിനാണ് എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത് അടിയന്തിര മുന്നറിയിപ്പേകിയിരിക്കുന്നത്. എന്‍എസ്ഡബ്ല്യൂവിലെ പടിഞ്ഞാറന്‍ റിവെറിനെ  റീജിയണിലെ ടൂലെബകിലാണീ ക്ലബ് സ്ഥിതി

More »

പെര്‍ത്തിലെ ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ മലയാളി പെണ്‍കുട്ടി മരിച്ച സംഭവം;ജീവനക്കാരെ ബലിയാടാക്കരുതെന്ന് ആവശ്യപ്പെട്ട് ആശുപത്രിക്ക് മുന്നില്‍ റാലി; ഏഴുവയസുകാരിക്ക് ചികിത്സ ലഭിക്കാതെ പോയതിന് ഉത്തരവാദി ഗവണ്‍മെന്റെന്ന് വിമര്‍ശനം
മലയാളി പെണ്‍കുട്ടിയും ഏഴ് വയസുകാരിയുമായ ഐശ്വര്യ പെര്‍ത്തിലെ ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ  മരിച്ച സംഭവം പുതിയ വഴിത്തിരിവിലേക്ക്.  സംഭവത്തില്‍ ആശുപത്രി ജീവനക്കാരെ ബലിയാടുകളാക്കരുതെന്നും മറിച്ച്  പെണ്‍കുട്ടിയുടെ മരണത്തിന് ഉത്തരവാദി സര്‍ക്കാരാണെന്നുമാണ് വിവധ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ പങ്കെടുത്ത  ജീവനക്കാര്‍ ആരോപിച്ചിരിക്കുന്നത്. ഓസ്ട്രേലിയന്‍

More »

വിക്ടോറിയയുമായുള്ള ട്രാവല്‍ ബബിള്‍ 72 മണിക്കൂര്‍ നേരത്തേക്ക് മരവിപ്പിച്ച് ന്യൂസിലാന്‍ഡ്; യാത്രാ നിരോധനം നിലവില്‍ വന്നത് ചൊവ്വാഴ്ച വൈകുന്നേരം മുതല്‍; മെല്‍ബണില്‍ കോവിഡ് കേസുകള്‍ പെരുകിയതിനെ തുടര്‍ന്നുള്ള മുന്‍കരുതല്‍
വിക്ടോറിയയുമായുള്ള ട്രാന്‍സ്-ടാസ്മാന്‍  ബബിള്‍ അറേഞ്ച്‌മെന്റ് 72 മണിക്കൂര്‍ നേരത്തേക്ക് മരവിപ്പിച്ച് ന്യൂസിലാന്‍ഡ് രംഗത്തെത്തി. ചൊവ്വാഴ്ച വൈകുന്നേരം മുതലാണീ യാത്രാ നിരോധനം നിലവില്‍ വന്നിരിക്കുന്നത്. മെല്‍ബണില്‍ പുതിയ കോവിഡ് കേസുകള്‍ പെരുകുന്ന സാഹചര്യത്തിലാണ് ഈ കടുത്ത നടപടി സ്വീകരിക്കാന്‍ ന്യൂസിലാന്‍ഡ് നിര്‍ബന്ധിതമായിരിക്കുന്നത്.  മെല്‍ബണിലെ ക്ലസ്റ്റര്‍ അഞ്ച്

More »

സിഡ്‌നിയിലെ കത്തിയാക്രമണം ; വീഡിയോ നീക്കം ചെയ്യണമെന്ന കേസില്‍ എക്‌സിന് ആശ്വാസം

ഓര്‍ത്തഡോക്‌സ് ബിഷപ് മാര്‍ മാരി ഇമ്മാനുവലിനെ കത്തികൊണ്ട് ആക്രമിക്കുന്ന വീഡിയോ എക്‌സില്‍ നിന്ന് നീക്കം ചെയ്യണമെന്ന താല്‍ക്കാലിക ഉത്തരവ് പിന്‍വലിച്ച് കോടതി. വിലക്ക് നീട്ടണമെന്ന ഓസ്‌ട്രേലിയന്‍ അധികൃതരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. തീരുമാനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍

2030ഓടെ 1.2 ദശലക്ഷം പുതിയ വീടുകള്‍ നിര്‍മ്മിക്കുമെന്ന വാഗ്ദാനം ; ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്താന്‍ ഫെഡറല്‍ സര്‍ക്കാര്‍

2030ഓടെ 1.2 ദശലക്ഷം പുതിയ വീടുകള്‍ നിര്‍മ്മിക്കുമെന്ന വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാര്‍. അടുത്ത ആഴ്ചത്തെ ഫെഡറല്‍ ബജറ്റില്‍ പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നതിന് ഫെഡറല്‍ ഗവണ്‍മെന്റ് കോടിക്കണക്കിന് ഡോളര്‍ വകയിരുത്തിയേക്കും. ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്ന് രക്ഷപെടുന്ന

പലസ്തീന് യുഎന്നില്‍ അംഗീകാരം ; കൂടുതല്‍ അവകാശങ്ങളും പദവികളും ലഭിക്കുന്നതിന് പിന്തുണയേകി ഓസ്‌ട്രേലിയയും

പലസ്തീന് രാഷ്ട്രീയ പദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതു സഭയില്‍ അംഗീകാരം ലഭിച്ചു. പൊതു സഭയിലെ വോട്ടെടുപ്പില്‍ 143 രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു. അമേരിക്കയും ഇസ്രയേലും ഉള്‍പ്പെടെ ഒമ്പത് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. 25 രാജ്യങ്ങള്‍

ഗുരുതരമായ ജിയോമാഗ്നറ്റിക് കൊടുങ്കാറ്റ് ഭൂമിയിലേക്ക്; മുന്നറിയിപ്പ് നല്‍കി മീറ്റിയോറോളജി ബ്യൂറോ; വൈദ്യുതി ബന്ധം തകരാറിലാകും, സാറ്റലൈറ്റ് സേവനങ്ങളെയും ബാധിക്കാം

വെള്ളിയാഴ്ച രാത്രി 8 മണിയോടെ ഭൂമിയിലേക്ക് ഗുരുതരമായ ജിയോമാഗ്നറ്റിക് കൊടുങ്കാറ്റ് വരുമെന്ന് മുന്നറിയിപ്പ് നല്‍കി മീറ്റിയോറോളജി ബ്യൂറോ. വൈദ്യുതി ബന്ധം തടസ്സപ്പെടുന്നതിന് പുറമെ സാറ്റലൈറ്റ് സേവനങ്ങളെയും ബാധിക്കും. പവര്‍ ഗ്രിഡ് പോലുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍, അവശ്യ സര്‍വ്വീസുകള്‍

പുതിയ കുടിയേറ്റ നിയമവുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ ; ഇറാനില്‍ നിന്ന് ബോട്ടില്‍ ഓസ്‌ട്രേലിയയിലെത്തി ഇമിഗ്രേഷന്‍ തടങ്കലില്‍ നിയമ പോരാട്ടം നടത്തിയയാള്‍ക്ക് കോടതിയില്‍ തിരിച്ചടി

പുതിയ കുടിയേറ്റ നിയമവുമായി മുന്നോട്ട് പോകാന്‍ ഫെഡറല്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായി പ്രതിപക്ഷ സഹായം തേടി. എഎസ്എഫ് 17 എന്ന പേരില്‍ അറിയപ്പെടുന്ന ഇറാനിയന്‍ വ്യക്തിയുടെ ഹര്‍ജിയില്‍ സര്‍ക്കാരിന് അനുകൂലമായി വിധി വന്നതിന് പിന്നാലെയാണ് നിയമ നിര്‍മ്മാണവുമായി മുന്നോട്ടുപോകാനുള്ള

ഓസ്‌ട്രേലിയ സ്റ്റുഡന്റ് വീസ ; ബാങ്ക് നിക്ഷേപം 16.28 ലക്ഷം വേണം ; ഏഴു മാസത്തിനിടെ ഇതു രണ്ടാം വര്‍ധന ; നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ്‌സ് വീസ ലഭിക്കാനുള്ള ബാങ്ക് നിക്ഷേപ തുകയില്‍ വര്‍ധന. രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ ഇനി മുതല്‍ 29710 ഓസ്‌ട്രേലിയന്‍ ഡോളര്‍ (ഏകദേശം 16.28 ലക്ഷം രൂപ) ബാങ്ക് നിക്ഷേപത്തിന്റെ രേഖകള്‍ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം, ഇന്നു മുതലാണ് നിയമം പ്രാബല്യത്തില്‍