Australia

ഓസ്‌ട്രേലിയയില്‍ കോവിഡ് വാക്‌സിനേഷനെടുക്കാന്‍ വിസമ്മതിക്കുന്നവര്‍ പെരുകുന്നു; തങ്ങള്‍ വാക്‌സിനെടുക്കില്ലെന്ന് ഏറ്റവും പുതിയ സര്‍വേയില്‍ പങ്കെടുത്ത 30 ശതമാനം പേര്‍
ഓസ്‌ട്രേലിയയില്‍ കോവിഡ് വാക്‌സിനേഷന്‍ ത്വരിതഗതിയില്‍ പുരോഗതിച്ച് കൊണ്ടിരിക്കുന്നുണ്ടെങ്കിലും വാക്‌സിനേഷനോട് വിയോജിപ്പുള്ള അഥവാ മുഖം തിരിക്കുന്ന കുറച്ച് പേര്‍ രാജ്യത്തുണ്ടെന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നു. അടുത്തിടെ  ദി സിഡ്‌നി മോണിംഗ് ഹെറാള്‍ഡ് കമ്മീഷന്‍ ചെയ്തതും റിസോള്‍വ് സ്ട്രാറ്റജിക് നടത്തിയതുമായ ഒരു സര്‍വേയിലൂടെ ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.  തങ്ങള്‍ കോവിഡ് വാക്‌സിന്‍ എടുക്കില്ലെന്നാണ് ഈ സര്‍വേയില്‍ പങ്കെടുത്ത 30 ശതമാനം പേര്‍ പ്രതികരിച്ചിരിക്കുന്നത്.        നിലവില്‍ രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ കോവിഡ് വാക്‌സിന്‍ തിരക്കിട്ടെടുക്കാന്‍ തങ്ങള്‍ പോവില്ലെന്നാണ് വാക്‌സിന്‍ വിരുദ്ധരായ അഞ്ചിലൊന്ന് പേരും പ്രതികരിച്ചിരിക്കുന്നത്.  അതിര്‍ത്തികള്‍ അടച്ചിരിക്കുന്നതിനാല്‍

More »

ഓസ്‌ട്രേലിയയില്‍ അടുത്ത വാരത്തില്‍ വന്യമായ കാലാവസ്ഥ; രണ്ട് ശൈത്യ വായുപ്രവാഹവും പോളാര്‍ ബ്ലാസ്റ്റും നിലവിലെ പ്രസന്നകാലാവസ്ഥയെ തകിടം മറിയ്ക്കും; തെക്കന്‍ ഭാഗങ്ങളില്‍ ശക്തമായ മഴയും ഊഷ്മാവ് താഴ്ചയും; ഞെട്ടിപ്പിക്കുന്ന കാലാവസ്ഥാ പ്രവചനം
ഓസ്‌ട്രേലിയക്കാര്‍ നിലവില്‍ ഓട്ടം സീസണിന്റെ അവസാനത്തിലെ നീലവാനവും നല്ല വെയിലും മിതമാര്‍ന്ന ചൂടുള്ള ദിവസങ്ങളും ആസ്വദിച്ച് വരുകയാണ്. എന്നാല്‍ വരാനിരിക്കുന്ന ദിവസങ്ങളില്‍ രാജ്യത്തെത്തുന്ന ശീതവായുപ്രവാഹങ്ങള്‍ കാരണം കിഴക്കന്‍ തീരങ്ങളില്‍ അടുത്ത ആഴ്ച വന്യമായ കാലാവസ്ഥക്ക് കാരണമാകുമെന്നാണ് ഫോര്‍കാസ്റ്റര്‍മാര്‍ മുന്നറിയിപ്പേകുന്നത്. ഇതിന് പുറമെ പോളാര്‍ ബ്ലാസ്റ്റ് എന്ന

More »

ഓസ്‌ട്രേലിയ വാക്‌സിന്‍ പാസ്‌പോര്‍ട്ടുകള്‍ ഏര്‍പ്പെടുത്താനൊരുങ്ങുന്നു; ലക്ഷ്യം കോവിഡ് വാക്‌സിനെടുത്തവര്‍ മാത്രം രാജ്യത്തെത്തുമെന്നുറപ്പാക്കല്‍; കോവിഡ് പ്രതിരോധത്തിനുള്ള സ്മാര്‍ട്ട് നീക്കം
ഓസ്‌ട്രേലിയ വാക്‌സിന്‍ പാസ്‌പോര്‍ട്ടുകള്‍ ഏര്‍പ്പെടുത്തുന്നതിന്റെ സാധ്യതകള്‍ തിരക്കുന്നുവെന്ന് റിപ്പോര്‍ട്ട്.  ലോകമെമ്പാടുമുള്ള മിക്ക രാജ്യങ്ങളും ഇത്തരം പാസ്‌പോര്‍ട്ടുകള്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്ന വേളയിലാണ് ഈ പാത പിന്തുടരാന്‍ ഓസ്‌ട്രേലിയയും ഒരുങ്ങുന്നത്. രാജ്യത്തേക്ക് വരുന്ന വിദേശികള്‍ കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളുമെടുത്തുവെന്ന്

More »

ഓസ്‌ട്രേലിയയില്‍ തുടര്‍ച്ചയായ ആറാം മാസവും തൊഴിലില്ലായ്മാ നിരക്കില്‍ ഇടിവ്; ഏറ്റവും പുതിയ ഇടിവ് അഞ്ചര ശതമാനം; ഇത്രയും കുറഞ്ഞ തൊഴിലില്ലായ്മാ നിരക്ക് ഏഴു വര്‍ഷത്തിനിടെ ആദ്യമായി; വ്യാഴവട്ടത്തിനിടെ ചെറുപ്പക്കാരിലെ തൊഴിലില്ലായ്മ ആദ്യമായി താഴ്ച
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ഓസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥ കരകയറുന്നതിന്റെ പ്രതിഫലനമെന്നോണം രാജ്യത്തെ തൊഴിലില്ലായ്മാ നിരക്കില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. തുടര്‍ച്ചയായി ആറാം മാസമാണ് തൊഴിലില്ലായ്മയില്‍ ഇടിവുണ്ടായിരിക്കുന്നത്. ഓസ്ട്രേലിയന്‍ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം

More »

ഒരു സിഡ്നിക്കാരന്‍ കൂടി ഇന്ത്യയില്‍ കോവിഡിന് കീഴടങ്ങി; സുനില്‍ ഖന്നയ്ക്ക് ജീവന്‍ നഷ്ടമായത് ഡല്‍ഹിയിലുള്ള മാതാപിതാക്കളെ ശുശ്രൂഷിക്കാനെത്തിയപ്പോള്‍; കൊവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിക്കുന്ന മൂന്നാമത്തെ ഓസ്ട്രേലിയക്കാരന്‍
ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് തരംഗം രൂക്ഷമാകുന്ന ഇന്ത്യയില്‍ മഹാമാരി ബാധിച്ച് ഒരു ഓസ്‌ട്രേലിയക്കാരന്‍ കൂടി മരണത്തിന് കീഴടങ്ങി. ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള 51കാരനായ സുനില്‍ ഖന്നയ്ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. ഡല്‍ഹിയിലുള്ള മാതാപിതാക്കളെ ശുശ്രൂഷിക്കാനാണ് സുനില്‍ ഇന്ത്യയിലെത്തിയിരുന്നത്. കോവിഡ് സുനിലിന്റെ ജീവന്‍ കവര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ സുനിലിന്റെ

More »

എന്‍എസ്ഡബ്ല്യൂവിലെ പൊതു സ്‌കൂളുകളില്‍ സിഖുകാരുടെ കൃപാണിന് വിലക്ക്; ലെറ്റ് വുഡ് പബ്ലിക്ക് സ്‌കൂളിലെ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റതിനെ തുടര്‍ന്നുള്ള കടുത്ത നീക്കം; വിശ്വാസത്തിനെതിരായ വെല്ലുവിളിയെന്നാരോപിച്ച് സിഖ് കൂട്ടായ്മകളുടെ പ്രതിഷേധം ശക്തം
സിഖ് മതവിശ്വാസപ്രകാരം സദാസമയവും കൂടെ കൊണ്ട് നടക്കേണ്ടുന്ന കൃപാണിന് അഥവാ ചെറിയ കഠാര എന്‍എസ്ഡബ്ല്യൂവിലെ പൊതു സ്‌കൂളുകളില്‍ നിരോധനം ഏര്‍പ്പെടുത്തിയ അധികൃതരുടെ നടപടി കടുത്ത വിമര്‍ശനമുയര്‍ത്തുന്നു. തങ്ങളുടെ വിശ്വാസത്തെ ചവിട്ടിയരച്ച് കൊണ്ടുള്ള നടപടിക്കെതിരെ വിവിധ സിഖ് സംഘടനകള്‍ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ആയുധങ്ങള്‍ വിദ്യാലയങ്ങളിലേക്ക് കൊണ്ടു പോകുന്നതിന്

More »

ഓസ്‌ട്രേലിയയിലെ കോവിഡ് 19 വാക്‌സിന്‍ വിതരണത്തില്‍ പുതിയ റെക്കോര്‍ഡ്; 24 മണിക്കൂറിനുള്ളില്‍ ഒരുലക്ഷത്തിനടുത്ത് ആളുകള്‍ വാക്‌സിനെടുത്തു; വാക്‌സിനേഷന്‍ പുരോഗതിക്കുന്നത് പ്രതീക്ഷച്ചതിനേക്കാള്‍ വേഗത്തില്‍; ഇതുവരെ 3.28 മില്യണ്‍ പേര്‍ കുത്തിവയ്‌പെടുത്തു
ഓസ്‌ട്രേലിയയിലെ കോവിഡ് 19 വാക്‌സിന്‍ വിതരണത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന പുരോഗതി എടുത്ത് കാട്ടി ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് രംഗത്തെത്തി.  ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ വാക്‌സിന്‍ ലഭിച്ചത് 95,000ത്തിലധികം പേര്‍ക്കാണെന്നും ഈ റെക്കോര്‍ഡില്‍ രാജ്യത്തിന്റെ കോവിഡ് അതിജീവന പ്രതീക്ഷയേറുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

More »

മെല്‍ബണില്‍ ഫെഡറല്‍ പൊലീസ് ചമഞ്ഞ് യുവതിയില്‍ നിന്നും 15,000 ഡോളര്‍ തട്ടിയെടുത്തു; ഇന്ത്യന്‍ വംശജനാണെന്ന് സംശയവുമായി പോലീസ് അന്വേഷണം തിരുതകൃതി; യുവതിയെ കുരുക്കിയത് നികുതി കുടിശ്ശികയുണ്ടെന്ന് ഭീഷണിപ്പെടുത്തി
ഓസ്‌ട്രേലിയയിലെ മലയാളികള്‍ അടങ്ങുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ പേര് ചീത്തയാക്കുന്ന ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തു. ഇത് പ്രകാരം മെല്‍ബണില്‍ ഫെഡറല്‍ പോലീസ് ചമഞ്ഞ് യുവതിയുടെ കൈയില്‍ നിന്നും 15,000 ഡോളര്‍ തട്ടിയെടുത്ത തട്ടിപ്പിന് പിന്നില്‍ ഇന്ത്യന്‍ വംശജനാണെന്നാണ് സംശയമുയര്‍ന്നിരിക്കുന്നത്. ഇയാളെ പിടികൂടാന്‍ പോലീസ് അന്വേഷണം തിരുതകൃതിയാണ്. യുവതി വന്‍ തുക നികുതി

More »

ക്വീന്‍സ്ലാന്റില്‍ ദയാവധം നിയമാനുസൃതമാക്കുന്നു; ഇതിനായുള്ള ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും;വിവാദ നിയമം നടപ്പിലാക്കുന്നത് കര്‍ക്കശമായ ഒട്ടേറെ വ്യവസ്ഥകളോടെ;രോഗബാധിതരായി നരകിക്കുന്നവര്‍ക്ക് ആശ്വാസമെന്ന് ബില്ലിനെ അനുകൂലിക്കുന്നവര്‍
ഓസ്‌ട്രേലിയയിലെ മറ്റൊരു സ്‌റ്റേറ്റില്‍ കൂടി ദയാവധം നിയമവിധേയമാക്കാനുള്ള നീക്കം സജീവമായി. ക്വീന്‍സ്ലാന്‍ഡാണ് ഏറ്റവും പുതുതായി ഇതിനൊരുങ്ങുന്നത്. ഇത് പ്രകാരം  സ്റ്റേറ്റില്‍ ദയാവധം നിയമാനുസൃതമാക്കുന്നതിനായുള്ള  ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് പ്രീമിയറായ അനസ്താഷ്യ പാലാഷേ പറയുന്നത്. ഈ വിവാദ നിയമം നടപ്പിലാക്കുന്നത് കര്‍ക്കശമായ ഒട്ടേറെ

More »

സിഡ്‌നി ആക്രമണം ; പാക് സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ മരിച്ചത് ജോലിയുടെ ആദ്യ ദിവസം

സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കിസ്ഥാന്‍ സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ ഫറാസ് താഹിറിന്റെ സംസ്‌കാരം നടത്തി. സിഡ്‌നിയിലെ ബൈത്തൂര്‍ ഹുദാ പള്ളിയ്ക്ക് പുറത്ത് ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഫറാസ് താഹില്‍ ഒരു ഹീറോ ആയി മരിച്ചു എന്ന്

മൈഗ്രേഷന്‍ 'ഹോട്ട്‌സ്‌പോട്ടുകളില്‍' ഹൗസിംഗ് മേഖല ഞെരുക്കത്തില്‍; വാടക വര്‍ദ്ധന ഇരട്ട അക്കത്തില്‍; വിദേശത്ത് നിന്നുമുള്ള റെക്കോര്‍ഡ് ഒഴുക്ക് തിരിച്ചടിയായി

കഴിഞ്ഞ വര്‍ഷം കുടിയേറ്റക്കാര്‍ ഏറ്റവും കൂടുതലായി വന്നുചേര്‍ന്ന ഇടങ്ങളിലാണ് ഏറ്റവും വലിയ വാടക വര്‍ദ്ധന രേഖപ്പെടുത്തിയതെന്ന് കണക്കുകള്‍. ഓസ്‌ട്രേലിയയിലെ കുടിയേറ്റക്കാരുടെ ഹോട്ട് സ്‌പോട്ടുകളായി കരുതുന്ന മേഖലകളിലാണ് വാടക കുതിച്ചുയര്‍ന്നത്. ചില ഭാഗങ്ങളില്‍ 30% വരെ വര്‍ദ്ധന

സിഡ്‌നി മാളിലെ ആക്രമി എന്ന പേരില്‍ തെറ്റായി ചിത്രീകരിച്ച 20 കാരനുമായി ധാരണയിലെത്തി ചാനല്‍ 7

സിഡ്‌നിയിലെ ബോണ്ടി മാളിലെ ആക്രമി എന്ന പേരില്‍ തെറ്റായി യുവാവിന്റെ ചിത്രം പ്രചരിപ്പിച്ചത് വിവാദമായിരുന്നു. സംഭവത്തില്‍ 20 കാരനോട് മാപ്പ് ചോദിച്ച് ചാനല്‍ 7. ബെന്‍ കോഹന്‍ എന്ന യുവാവിന്റെ പേരും ചിത്രങ്ങളുമാണ് ചാനല്‍ നല്‍കിയിരുന്നത്. നിരവധി സോഷ്യല്‍മീഡിയ ഹാന്‍ഡിലുകള്‍ യുവാവിന്റെ

എലോണ്‍ മസ്‌കുമായുള്ള സര്‍ക്കാര്‍ പോരാട്ടത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം ; സര്‍ക്കാരിന് മറ്റുരാജ്യങ്ങളുടെ വിദേശകാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് പ്രതിപക്ഷത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍

സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ മേധാവി ഇലോണ്‍ മസ്‌കുമായുള്ള നിയമ പോരാട്ടത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്ത്. മുമ്പ് സ്വീകരിച്ചിരുന്ന നിലപാടിന് വ്യത്യസ്തമായ നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. സിഡ്‌നി പള്ളിയിലെ

സിഡ്‌നി ആക്രമണം ; സര്‍ക്കാരിന്റെയും പൊലീസിന്റെയും പ്രസ്താവനകള്‍ ഇസ്ലാമോഫോമിയ വളര്‍ത്താന്‍ കാരണമായെന്ന് ഇമാംസ് കൗണ്‍സില്‍

സിഡ്‌നിയില്‍ ഭീകരാക്രമണം നടന്ന പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയയില്‍ വിവിധ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സിഡ്‌നി ആക്രമണം ഇസ്ലാമോഫോബിയയ്ക്ക് കാരണമായിരിക്കുകയാണ്. സര്‍ക്കാരിന്റെയും പൊലീസിന്റെയും പല പ്രസ്താവനകളും സമൂഹത്തില്‍ മുസ്ലീം സമുദായത്തിനെതിരെ

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്നു ; നിയമം പരിഷ്‌കരിക്കാന്‍ ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിയമവും ജാമ്യ വ്യവസ്ഥകളും പുനപരിശോധിക്കാനൊരുങ്ങി ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍. ന്യൂ സൗത്ത് വെയില്‍സില്‍ 28 കാരി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിയമ പരിഷ്‌കരണത്തിനൊരുങ്ങുന്നത് ഗാര്‍ഹിക