Canada

ക്യുബെക്കിലെത്തുന്ന പുതിയ കുടിയേറ്റക്കാരെ പിന്തുണക്കുന്നതിനായി പുതിയ പഴ്‌സണലൈസ്ഡ് ഇന്റഗ്രേഷന്‍ പ്രോഗ്രാം; ലക്ഷ്യം ഇവരെ ഇവിടുത്തെ സമൂഹവുമായി എളുപ്പം കൂട്ടിയിണക്കല്‍; ഓരോ കുടിയേറ്റക്കാരനും ഒരു ഇമിഗ്രേഷന്‍ അസിസ്റ്റന്റ് ഓഫീസറുടെ സേവനം
പുതുതായി എത്തുന്ന കുടിയേറ്റക്കാര്‍ക്ക് പുതിയ പഴ്‌സണലൈസ്ഡ് ഇന്റഗ്രേഷന്‍ പ്രോഗ്രാം നടപ്പിലാക്കാന്‍ ക്യൂബെക്ക് ഒരുങ്ങുന്നു.  ഇത് പ്രകാരം ഈ പ്രവിശ്യയിലേക്ക് വരാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇവിടെ എത്തുന്നതിന് മുമ്പ് തന്നെ  ഇതിനായുള്ള പിന്തുണ ലഭിക്കുന്നതായിരിക്കും.  ക്യൂബെക്കിലെ പുതിയ ഇന്റഗ്രേഷന്‍ സര്‍വീസുകളുടെ ഭാഗമായിട്ടാണ് പുതിയ പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്.  ഇത് പ്രകാരം കുടിയേറ്റക്കാര്‍ ഓരോരുത്തര്‍ക്കും ഒരു ഇമിഗ്രേഷന്‍ അസിസ്റ്റന്റ് ഓഫീസറുടെ സേവനം  ലഭ്യമാക്കുന്നതായിരിക്കും.   ഇതിനെ തുടര്‍ന്ന് ഓരോ കേസുകളും പടിപടിയായുള്ള പ്രക്രിയകളിലൂടെ പരിഹരിക്കുമെന്നാണ് ക്യുബെക്ക് ഉറപ്പേകുന്നത്.  ക്യൂബെക്കിലെ മിനിസ്റ്റര്‍ ഓഫ് ഇമിഗ്രേഷന്‍ ഡൈവേഴ്‌സിറ്റി ആന്‍ഡ് ഇന്‍ക്ലൂഷനായ സൈമണ്‍ ജോലിന്‍ ബാരെറ്റ് പുതിയ പാര്‍കൗര്‍സ് ഡാ

More »

കാനഡയില്‍ മരണപ്പെട്ട ഇന്ത്യന്‍ വംശജന്റെ മൃതദേഹം നാട്ടിലെത്താന്‍ സാധിക്കാതെ നിസഹായരായി കുടുംബം; പട്യാല സ്വദേശി മരണപ്പെട്ടത് ഒന്റാരിയോ പ്രവിശ്യയില്‍
കാനഡയില്‍ മരണപ്പെട്ട തന്റെ മകന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിക്കാതെ തകര്‍ന്നിരിക്കുകയാണ് ഒരു ഇന്ത്യന്‍ കുടുംബം. പട്യാലയിലെ രഞ്ജിത് നഗര്‍ ഏരിയ സ്വദേശിയായ ഹര്‍മന്‍ദീപ് സിംഗ് എന്ന് 23കാരന്റെ കുടുംബമാണ് നിസ്സഹായാവസ്ഥയില്‍ കഴിയുന്നത്. ജൂലൈ 28ന് ഒന്റാരിയോ പ്രവിശ്യയില്‍ ന്യൂ ഹാംബെര്‍ഗ് ടൗണിലെ നിത് നദിയിലാണ് ഹര്‍മന്‍ദീപ് സിംഗിന്റെ മൃതദേഹം കണ്ടെത്തിയത്. ഹര്‍മന്‍ദീപ്

More »

വിസയുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ കൂടുന്നു; കാനഡയില്‍ ഇന്ത്യക്കാരുടെ വിസിറ്റിംഗ് വിസ അപേക്ഷകള്‍ നിരസിക്കുന്നതില്‍ വര്‍ധന
കാനഡയില്‍ ഇന്ത്യക്കാരുടെ വിസിറ്റിംഗ് വിസ അപേക്ഷകള്‍ നിരസിക്കുന്നത് വര്‍ധിക്കുന്നു. വിസയുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള നടപടികളും കൂടുന്നത്. അപേക്ഷകര്‍ തങ്ങളുടെ രേഖകള്‍ തെറ്റായി വ്യാഖ്യാനിക്കുന്നതാണ് വിസ തിരസ്‌കരിക്കുന്നതു പോലുള്ള സംഭവങ്ങള്‍ വര്‍ധിക്കുന്നതെന്ന് ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്നു ലഭിക്കുന്ന

More »

കാനഡയുടെ സ്റ്റുഡന്റ് ഡയറക്റ്റ് സ്ട്രീം സ്‌കീമില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട് പാക്കിസ്ഥാനും; ഇന്ത്യ ഉള്‍പ്പടെ അഞ്ച് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന സ്‌കീമിന്റെ പ്രത്യേകതകളും പ്രയോജനങ്ങളും അറിയാം
കാനഡയിലേക്കുള്ള വിസ വേഗത്തില്‍ ലഭിക്കാന്‍ മറ്റ് നാല് രാജ്യങ്ങള്‍ക്കൊപ്പം പാക്കിസ്ഥാനും ഇനി സാധിക്കും. ഇന്ത്യ, ചൈന, വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, തുടങ്ങിയ നാല് രാജ്യങ്ങളെ തുടക്കത്തില്‍  സ്റ്റുഡന്റ് ഡയറക്റ്റ് സ്ട്രീം സ്‌കീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. കാനഡയിലേക്ക് തുടര്‍ പഠനത്തിനായി എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതിനെ തുടര്‍ന്നാണ് കഴിഞ്ഞ

More »

കാനഡയിലെ ന്യൂ ബ്രണ്‍സ്വിക്കില്‍ നഴ്‌സുമാര്‍ക്കുള്ള ആവശ്യകത വര്‍ധിക്കുന്നു; അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം ലഭിച്ച നഴ്‌സുമാര്‍ക്ക് തൊഴില്‍ സാധ്യത ഏറെ
ന്യൂ ബ്രണ്‍സ്വിക്കിലെ ആരോഗ്യ രംഗത്ത് വര്‍ധിച്ചു വരുന്ന നഴ്‌സുമാരുടെ കുറവ് പരിഹരിക്കാന്‍ അന്താരാഷ്ട്ര നിലവാരത്തില്‍ പരിശീലനം സിദ്ധിച്ച നഴ്‌സുമാരെ ആവശ്യമുണ്ടെന്ന് കനേഡിയന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് തങ്ങളെ സംബന്ധിച്ച് വളരെ പ്രധാനമാണെന്ന് പ്രൊവിന്‍സിലെ നഴ്‌സിംഗ് റിസോഴ്‌സ് സ്ട്രാറ്റജി

More »

ഒന്റാറിയോ ടെക് ഡ്രോ ഓഗസ്റ്റ് ഒന്നിന് നടന്നു; ഇന്‍വിറ്റേഷന്‍ ലഭിച്ചിരിക്കുന്നത് 1773 എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ; 435 സിആര്‍എസ് പോയിന്റുകളും ടെക് ജോലികളില്‍ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് ഇന്‍വിറ്റേഷന്‍
പുതിയ ഒന്റാറിയോ ടെക് ഡ്രോ ഓഗസ്റ്റ് ഒന്നിന് നടന്നു.സാങ്കേതികരംഗത്ത് പ്രവര്‍ത്തിപരിചയമുള്ള 1773 എക്‌സ്പ്രസ് എന്‍ട്രി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതിലൂടെ ഇന്‍വിറ്റേഷന്‍ അയച്ചു. ആറ് ടെക് ജോലികളിലൊന്നില്‍ പ്രവര്‍ത്തിപരിചയവും ഏറ്റവും കുറഞ്ഞത് 435 കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം സ്‌കോറുകളുമുള്ളവര്‍ക്കാണ് ഇന്‍വിറ്റേഷന്‍ ലഭിച്ചിരിക്കുന്നത്. ജൂലൈ ആദ്യം ആരംഭിച്ചതിന് ശേഷം

More »

ന്യൂ ബ്രുന്‍സ്‌വിക്കിലേക്ക് കുടിയേറ്റ നഴ്‌സുമാര്‍ക്ക് വന്‍ അവസരങ്ങള്‍; പ്രവിശ്യയിലെ വര്‍ധിച്ച് വരുന്ന ആവശ്യത്തിന് അനുസൃതമായി വിദേശ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യണമെന്ന് സര്‍ക്കാര്‍; കാനഡയില്‍ പ്രായമായവരേറെയുള്ളത് ഇവിടെ നഴ്‌സുമാരുടെ അപര്യാപ്തത ശക്തം
ന്യൂ ബ്രുന്‍സ്‌വിക്കിലെ ഹെല്‍ത്ത് കെയര്‍ മേഖലയില്‍ പെരുകുന്ന നഴ്‌സുമാരുടെ അപര്യാപ്തത പരിഹരിക്കുന്നതിനായി വിദേശത്ത് നിന്നുള്ള രജിസ്‌ട്രേഡ് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യണമെന്ന് ഗവണ്‍മെന്റിന്റെ ഒരു പുതിയ റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു.വര്‍ധിച്ച് വരുന്ന ഡിമാന്റിനനുസരിച്ച് മികച്ച ഹെല്‍ത്ത് കെയര്‍ സര്‍വീസുകളും ദീര്‍ഘകാല പരിചരണവും ന്യൂബ്രുന്‍സ് വിക്കുകാര്‍ക്ക്

More »

കാനഡയിലെ മാരിടൈം പ്രൊവിന്‍സുകളില്‍ ദശാബ്ദങ്ങള്‍ക്കിടെയുള്ള ഏറ്റവും വലിയ ജനപ്പെരുപ്പം; പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ്, നോവ സ്‌കോട്ടിയ, ന്യൂബ്രുന്‍സ് വിക്ക്, എന്നിവിടങ്ങളിലേക്കുള്ള കുടിയേറ്റം വര്‍ധിച്ചത് ജനസംഖ്യ വര്‍ധിപ്പിച്ചു
  കാനഡയിലെ സമുദ്രതീരത്തുള്ള പ്രവിശ്യകളില്‍ അഥവാ മാരിടൈം പ്രൊവിന്‍സുകളില്‍ ദശാബ്ദങ്ങള്‍ക്കിടെയുള്ള ഏറ്റവും വലിയ ജനസംഖ്യാ വര്‍ധനവുണ്ടായെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.ഇത് പ്രകാരം പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റ്, നോവ സ്‌കോട്ടിയ, ന്യൂബ്രുന്‍സ് വിക്ക്, എന്നീ പ്രവിശ്യകളില്‍ കുടിയേറ്റം അവിടുത്തെ ജനസംഖ്യ ഏറ്റവും വേഗത്തില്‍ വളരുന്നതില്‍ നിര്‍ണായക പങ്ക്

More »

കാനഡയിലെത്തിയ പുതിയവരെ കുടുംബത്തിലെ പീഡനങ്ങളില്‍ നിന്നും മോചിപ്പിക്കുന്നതിനായി പുതിയ ടെംപററി റെസിഡന്റ് പെര്‍മിറ്റ് നല്‍കുന്നു; ആറ് മാസത്തേക്ക് ഫീസ് രഹിത ടെംപററി സ്റ്റാറ്റസ് ജൂലൈ 26 മുതല്‍ നിലവില്‍; പീഡിതര്‍ക്ക് ആവശ്യമായ സുരക്ഷയേകുന്ന നിയമം
കുടുംബത്തില്‍ ആക്രമണങ്ങള്‍ക്ക് വിധേയരായ കാനഡയിലെ പുതിയ കുടിയേറ്റക്കാര്‍ക്ക് നിലവില്‍ ഫീസ് രഹിത ടെംപററി റെസിഡന്റ് പെര്‍മിറ്റ് നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതിലൂടെ അവര്‍ക്ക് കാനഡയിലെ നിയമാനുസൃത ഇമിഗ്രേഷന്‍ സ്റ്റാറ്റസാണ് കൈവരാന്‍ പോകുന്നത്.  ഫാമിലി വയലന്‍സ് നേരിടുന്ന വിദേശികള്‍ക്ക്  ഈ പുതിയ നിയമമനുസരിച്ച് ഔട്ട് ഓഫ് സ്റ്റാറ്റസ് പദവിയാണ് നല്‍കാന്‍

More »

കാനഡയില്‍ മലയാളി യുവതിയെ കൊലപ്പെടുത്തിയ സംഭവം ; ഭര്‍ത്താവ് ഇന്ത്യയിലേക്ക് എത്തിയതായി സംശയം

കാനഡയില്‍ മലയാളി യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ഇന്ത്യയിലേക്ക് പോന്നെന്ന് സംശയം. 30 കാരിയായ ഡോണയെയാണ് ഒരാഴ്ച മുമ്പ് വീടുനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്നാണ് പൊലീസ് വീടിനുള്ളില്‍ കടന്നത്. മരണത്തില്‍

കാനഡയില്‍ മലയാളി യുവതി മരിച്ച സംഭവം കൊലപാതകം: ഭര്‍ത്താവിനായി തെരച്ചില്‍

ചാലക്കുടി സ്വദേശിനിയായ യുവതിയെ കാനഡയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പടിക്കല സാജന്റെയും ഫ്‌ലോറയുടെയും മകള്‍ ഡോണ സാജ (34)യുടെ മരണമാണ് കനേഡിയന്‍ പൊലീസ് കൊലപാതകമെന്ന് സംശയിക്കുന്നത്. ഇക്കാര്യം പൊലീസ് സാജയുടെ ബന്ധുക്കളെ അറിയിച്ചു. മേയ് ഏഴിനാണ്

സിആര്‍എസ് ഡ്രോ സ്‌കോര്‍ 529 തൊട്ടു; പിആര്‍ പ്രതീക്ഷിച്ചിരിക്കുന്ന നല്ലൊരു ശതമാനം പേര്‍ക്കും അപ്രാപ്യം; കുതിച്ചുയര്‍ന്ന് ഗവണ്‍മെന്റ് റാങ്കിംഗ് സിസ്റ്റം

കാനഡയുടെ കോംപ്രിഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം ഡ്രോ സ്‌കോറുകള്‍ തുടര്‍ച്ചയായി കുതിച്ചുയരുന്നത് പെര്‍മനന്റ് റസിഡന്‍സി അപേക്ഷകര്‍ക്ക് തിരിച്ചടിയാകുന്നു. പിആറിനായി റെക്കോര്‍ഡ് നിരക്കില്‍ ആളുകള്‍ അപേക്ഷിക്കുന്ന സാഹചര്യത്തിലാണ് ഉയര്‍ന്ന സ്‌കോര്‍ സാധാരണമായി മാറുന്നതെന്ന്

ഇന്‍ഫോസിസിന് 82 ലക്ഷം രൂപ പിഴ നല്‍കി കാനഡയിലെ ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ്; എംപ്ലോയി ഹെല്‍ത്ത് ടാക്‌സ് അടച്ചതില്‍ കുറവെന്ന് ആരോപണം

കാനഡയില്‍ ഇന്‍ഫോസിസിന് 82 ലക്ഷം രൂപയുടെ പിഴ. ഇന്ത്യന്‍ ഐടി കമ്പനിയില്‍ നിന്നും 1.34 ലക്ഷം കനേഡിയന്‍ ഡോളര്‍ പിഴ ഈടാക്കാനാണ് ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്. 2020 ഡിസംബര്‍ 1ന് അവസാനിച്ച വര്‍ഷത്തില്‍ എംപ്ലോയി ഹെല്‍ത്ത് ടാക്‌സ് അടച്ചത് കുറഞ്ഞ് പോയതിന്റെ

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ (92) അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഒന്റാറിയോയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഒരു ദശാബ്ദത്തിലേറെയായി ഡിമെന്‍ഷ്യ ബാധിച്ചിരുന്നു. സാഹിത്യ നൊബേല്‍ നേടിയ പതിമൂന്നാമത്തെ വനിതയായ ആലിസിന് 'കനേഡിയന്‍ ചെക്കോവ്' എന്നും

കാനഡ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ, കറന്‍സി കൊള്ള ; ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍, കറന്‍സി കൊള്ളയില്‍ ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍. 36 കാരന്‍ ആര്‍ച്ചിറ്റ് ഗ്രോവറിനെയാണ് ടൊറന്‍ഡോ വിമാനത്താവളത്തില്‍ പീല്‍ റീജ്യണല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 17നായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിലെ സുറിച്ചില്‍ നിന്ന്