Kerala

ഇത്രമാത്രം മനുഷ്യത്വ രഹിതമായി കാര്യങ്ങള്‍ കാണാന്‍ ആര്‍ക്കാണ് കഴിയുന്നത്, അഭിനന്ദിക്കുന്നതിന് പകരം അവരെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തത് പൊറുക്കാനാവാത്ത തെറ്റ് ; കളക്ടര്‍ക്ക് പിന്തുണയുമായി ശൈലജ ടീച്ചര്‍
പൊതുപരിപാടിയില്‍ കുഞ്ഞുമായി എത്തിയ പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ക്ക് നേരെയുണ്ടായ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് മുന്‍ ആരോഗ്യ മന്ത്രിയും മട്ടന്നൂര്‍ എംഎല്‍എയുമായ കെ.കെ ശൈലജ ടീച്ചര്‍. ഇത്രമാത്രം മനുഷ്യത്വ രഹിതമായി കാര്യങ്ങള്‍ കാണാന്‍ ആര്‍ക്കാണ് കഴിയുന്നതെന്നും പിഞ്ചുകുഞ്ഞുമായി പരിപാടിയില്‍ പങ്കെടുത്തതിനെ അഭിനന്ദിക്കുന്നതിന് പകരം അവരെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണെന്നും ശൈലജ ടീച്ചര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കുറിപ്പ് ഇങ്ങനെ.. 'പത്തനംതിട്ട ജില്ലാ കലക്ടര്‍ ദിവ്യ എസ് ഐയ്യര്‍ തന്റെ കുഞ്ഞിനെയുംകൊണ്ട് പൊതുപരിപാടിയില്‍ പങ്കെടുത്തതിനെ ചിലര്‍ വിമര്‍ശിച്ചതായി അറിഞ്ഞു. ഇത്രമാത്രം മനുഷ്യത്വ രഹിതമായി കാര്യങ്ങള്‍ കാണാന്‍ ആര്‍ക്കാണ് കഴിയുന്നത്. പിഞ്ചുകുഞ്ഞുമായി പരിപാടിയില്‍ പങ്കെടുത്തതിനെ

More »

വായില്‍ 29 പവന്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം ; കസ്റ്റംസിനെ മാസ്‌ക് ഉപയോഗിച്ച് പറ്റിച്ചെങ്കിലും പുറത്തിറങ്ങിയതും പിടിയിലായി
കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ വായില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. 29 പവന്‍ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ കാസര്‍കോട് പെരുമ്പള വലിയമൂല സ്വദേശി അബ്ദുല്‍ അഫ്‌സല്‍ (24) ആണ് പിടിയിലായത്. സ്വര്‍ണം എട്ട് കഷണങ്ങളാക്കി വായില്‍ ഒളിപ്പിച്ച ശേഷം മാസ്‌ക് ധരിച്ചാണ് ഇയാള്‍ എത്തിയത്. ഷാര്‍ജയില്‍നിന്നാണ് അബ്ദുല്‍ കോഴിക്കോട്

More »

വിമാന യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; യാത്രക്കാരന് രക്ഷകരായി മലയാളി നഴ്‌സും ഡോക്ടര്‍മാരും
വിമാന യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ജവാന് രക്ഷകരായി ഡോക്ടര്‍മാരും മലയാളി നഴ്‌സും. കോഴിക്കോട് സ്വദേശിനിയായ ഗീതാഞ്ജലിയില്‍ പി. ഗീതയാണ് അഭിമാനമായത്. 2020ലെ ദേശീയ ഫ്‌ലോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരത്തിന് അര്‍ഹയായതിന് രാഷ്ട്രപതിയുടെ ആശംസകളേറ്റുവാങ്ങാനുള്ള യാത്രയിലാണ് ഗീത ആതുര സേവനത്തിന്റെ കൂടി മാതൃകയായത്. കോഴിക്കോട്ടുനിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനയാത്രയില്‍,

More »

മീഡിയ വണ്‍, കൈരളി ചാനലുകളുടെ പ്രതിനിധികളെ പുറത്താക്കി ഗവര്‍ണര്‍ ; മുഖം മൂടി ധരിച്ച കേഡര്‍ മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്ന് വിശദീകരണം
എറണാകുളം ഗസ്റ്റ് ഹൗസില്‍ വിളിച്ചു ചേര്‍ത്ത പ്രസ്സ് മീറ്റിന് ഇടയില്‍ മാധ്യമങ്ങളോട് കയര്‍ത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൊച്ചിയില്‍ ഗവര്‍ണറുടെ പ്രതികരണം എടുക്കാനെത്തിയ മീഡിയ വണ്‍, കൈരളി ചാനലുകളുടെ പ്രതിനിധികളെ പുറത്താക്കി. തനിക്ക് എതിരെ ക്യാംപെയ്ന്‍ നടത്തുന്നവരാണ് ഇവരെന്നും മുഖംമൂടി ധരിച്ച കേഡര്‍ മാധ്യമങ്ങളോട് പ്രതികരിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഈ രണ്ട്

More »

നായയ്ക്ക് തീറ്റ കൊടുക്കാന്‍ വൈകിയതിന് യുവാവിനെ തല്ലിക്കൊന്ന കേസ്:ശരീരത്തില്‍ നൂറിലധികം പാടുകള്‍,കൂടുതല്‍ പ്രതികളുണ്ടെന്ന് സംശയം
നായയ്ക്ക് കൃത്യ സമയത്ത് ഭക്ഷണം നല്‍കിയില്ലെന്നാരോപിച്ച് യുവാവിനെ ബന്ധു തല്ലിക്കൊന്ന കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് സംശയം. മണ്ണേങ്ങോട് അത്താണി സ്വദേശി ഹര്‍ഷാദ് (21) ആണ് കൊല്ലപ്പെട്ടത്. മരണം മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ഇതോടെ ഹര്‍ഷാദിന്റെ ബന്ധു ഹക്കീ(27)മിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹര്‍ഷാദിന്റെ പിതൃസഹോദരീ പുത്രനാണ്

More »

ഇരട്ട കുട്ടികളുടെ അമ്മ ആത്മഹത്യ ചെയ്ത സംഭവം ; ഭര്‍തൃ വീട്ടുകാരുടെ പീഡനമെന്ന് പരാതി
ഒന്നര വയസുള്ള ഇരട്ടക്കുട്ടികളുടെ അമ്മ ആത്മഹത്യ ചെയ്ത സംഭവം ഭര്‍തൃവീട്ടുകാരുടെ പീഡനം കാരണമാണെന്ന് പരാതി. പറമ്പില്‍ ബസാര്‍ വരിക്കോളി വീട്ടില്‍ അനഘ ഒക്ടോബര്‍ 27ന് ട്രെയിനിനു മുന്നില്‍ ചാടിയാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ശ്രീജേഷിനെതിരെയും ശ്രീജേഷിന്റെ അമ്മക്കെതിരെയും ആത്മഹത്യാ പ്രേരണ കുറ്റത്തിന് കേസെടുത്തു. 2020 മാര്‍ച്ച് 25നായിരുന്നു ശ്രീജേഷിന്റെയും അനഘയുടെയും വിവാഹം.

More »

ആനവണ്ടിയെ 'താമരാക്ഷന്‍ പിള്ള'യാക്കിയത് തമാശയ്‌ക്കെന്ന് കെ എസ് ആര്‍ ടി സി, കേസെടുത്ത് എംവിഡി
കോതമംഗലത്ത് കെ.എസ്.ആര്‍.ടി.സി ബസ് 'പറക്കും തളിക' സിനിമയിലേതു പോലെ അലങ്കരിച്ച് കല്യാണ ഓട്ടം നടത്തിയ സംഭവത്തില്‍ കേസെടുത്തു. മോട്ടോര്‍ വാഹന നിയമപ്രകാരമാണ് കേസെടുത്തത്. വിശദമായ പരിശോധനകള്‍ക്ക് ശേഷമാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. അപകടമുണ്ടാക്കും വിധം മരച്ചില്ലകള്‍ കെട്ടി, മുന്‍വശത്തെ കാഴ്ച മറയ്ക്കുന്ന രീതിയില്‍ മറച്ചുകെട്ടുക തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്

More »

സമുദ്രാതിര്‍ത്തി ലംഘിച്ചതിന് എക്വിറ്റോറിയല്‍ ഗിനിയില്‍ തടവിലാക്കപ്പെട്ട കപ്പല്‍ ജീവനക്കാര്‍ ദുരിതത്തില്‍ ; നിയന്ത്രണം ഗിനി സൈന്യം ഏറ്റെടുത്തു
സമുദ്രാതിര്‍ത്തി ലംഘിച്ചതിന് എക്വിറ്റോറിയല്‍ ഗിനിയില്‍ തടവിലാക്കപ്പെട്ട കപ്പല്‍ ജീവനക്കാര്‍ ദുരിതത്തില്‍. ഹീറോയിക് ഇഡ്യൂള്‍ കപ്പലിന്റെ നിയന്ത്രണം ഗിനി സൈന്യം ഏറ്റെടുത്തു. കപ്പലും ജീവനക്കാരേയും ഏത് നിമിഷവും നൈജീരിയന്‍ നാവിക സേനക്ക് കൈമാറുമെന്നാണ് കപ്പല്‍ ജീവനക്കാര്‍ പറയുന്നത്. ഇന്ത്യയുടെ അടിയന്തര ഇടപെടലും സഹായവും അഭ്യര്‍ഥിച്ചുള്ള വീഡിയോ കപ്പലിലെ ജീവനക്കാര്‍ വീണ്ടും

More »

മുടി കൊഴിച്ചില്‍ രൂക്ഷം ; വര്‍ഷങ്ങള്‍ നീണ്ട ചികിത്സയില്‍ ഫലമുണ്ടായില്ല ; ഡോക്ടറുടെ പേരെഴുതിവച്ച് യുവാവ് ആത്മഹത്യ ചെയ്തു
മുടി കൊഴിച്ചില്‍ അസഹനീയമായതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കോഴിക്കോട് നോര്‍ത്ത് കന്നൂര് സ്വദേശി പ്രശാന്ത് ആണ് കഴിഞ്ഞ മാസം വീട്ടില്‍ തൂങ്ങി മരിച്ചത്. ആത്മഹത്യാ കുറിപ്പില്‍ ചികിത്സിച്ച ഡോക്ടറുടെയും പേര് പരാമര്‍ശിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്. അതേസമയം, അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് പ്രശാന്തിന്റെ കുടുംബം ആരോപിച്ച് രംഗത്ത് വന്നു. ഇതോടെയാണ്

More »

'യുഡിഎഫിനെ വിശ്വസിക്കാനാവില്ല', ഇടതുപക്ഷം ശ്വസിക്കുന്ന വായുവില്‍ പോലും മതവര്‍ഗീയ വിരുദ്ധ നിലപാടും ബിജെപി വിരുദ്ധതയുമുണ്ട്: മുഹമ്മദ് റിയാസ്

യുഡിഎഫിനെ വിശ്വസിക്കാനാവില്ലെന്നും ഇതിന്റെ ഭാഗമായി ജനം തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിക്ക് ഒപ്പം നില്‍ക്കുമെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഓരോ ചലനത്തിലും ചിരിയിലും ഹസ്തദാനത്തില്‍ പോലും ജനങ്ങളുടെ ആഗ്രഹം അനുസരിച്ചായിരിക്കണം പ്രവര്‍ത്തനമെന്നും റിയാസ് പറഞ്ഞു. വോട്ട് ചെയ്ത ശേഷം

ബിജെപിയും എല്‍ഡിഎഫും തകരും; നിര്‍ണായക തെരഞ്ഞെടുപ്പെന്ന് എ.കെ ആന്റണി

നിര്‍ണായക തെരഞ്ഞെടുപ്പാണ് ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കേരളത്തില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും എതിരായി വലിയ ജനരോഷമുണ്ട്. ഇന്നത്തെ പോളിങ് കഴിയുമ്പോള്‍ ഇടതുമുന്നണിയും ബിജെപിയും തകര്‍ന്ന് തരിപ്പണമാകും. 20 സീറ്റിലും

വിരലിലെ മഷി പൂര്‍ണമായും മായാത്ത നിലയില്‍, വീണ്ടും വോട്ട് ചെയ്യാനെത്തി യുവതി; ഇടുക്കിയില്‍ ഇരട്ട വോട്ട് പിടികൂടി

ഇടുക്കിയില്‍ ഇരട്ട വോട്ട് പിടികൂടി. ചെമ്മണ്ണാര്‍ സെന്റ് സേവിയേഴ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അന്‍പത്തി ഏഴാം നമ്പര്‍ ബൂത്തിലെത്തിയ യുവതിയെയാണ് പോളിംഗ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. തമിഴ്‌നാട്ടില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിലെ മഷി പൂര്‍ണമായും മായാത്ത നിലയിലാണ്

കെ സുധാകരനും ശോഭാസുരേന്ദ്രനും തമ്മില്‍ അന്തര്‍ധാര, ഇവര്‍ ചേര്‍ന്നാണ് എനിക്കെതിരെ ഗുഢാലോചന നടത്തിയത്, ഇരുവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കും' : ഇ.പി ജയരാജന്‍

ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്ന് ഇ പി ജയരാജന്‍. തനിക്കെതിരെ ആസൂത്രിത ഗൂഡാലോചന നടന്നുവെന്നും കെ സുധാകരനും ശോഭാസുരേന്ദ്രനും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കണ്ട ഇ.പി ജയരാജന്‍ പറഞ്ഞു. തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്.

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപി'; ഇപി ജാഗ്രത കാട്ടിയില്ല, ജാവഡേക്കര്‍ കൂടിക്കാഴ്ചയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി

ജയരാജന്‍ ജാവഡേക്കര്‍ കൂടിക്കാഴ്ചയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപി ജയരാജന്‍ വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്നും വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയായിടും. ഇത് ശക്തമായ ഗൂഢാലോചനയാണ്. ചില

ഇ പി ജയരാജന്റെ പ്രതികരണം സിപിഐഎം, ബിജെപി അന്തര്‍ധാരയുടെ തെളിവ്; കെ മുരളീധരന്‍

കെ മുരളീധരന്‍ പ്രകാശ് ജാവദേക്കറെ കണ്ടിരുന്നുവെന്ന ഇ പി ജയരാജന്റെ പ്രതികരണം സിപിഐഎം ബിജെപി അന്തര്‍ധാരയുടെ തെളിവാണെന്ന് കെ മുരളീധരന്‍ ആരോപിച്ചു. ഇത് ഞങ്ങള്‍ പൊളിക്കും. എല്‍ഡിഎഫിന് 18 സീറ്റ്. ബിജെപിക്ക് രണ്ട് എന്നതാണ് സിപിഐഎം, ബിജെപിയുടെ അന്തര്‍ധാരയുടെ ധാരണ. ഇതോടെ സ്വന്തം പേരിലുള്ള