ചിക്കാഗോ: സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയുടെ ( 150 Belle Dr, Northlake, IL60164. https://www.stpeterschurchchicago.org) കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ താഴെ പറയും വിധം ക്രമീകരിച്ചിരിക്കുന്നു.
ഏപ്രില്‍ 14 ഓശാന ഞായറാഴ്ച രാവിലെ 8.30നു പ്രഭാതപ്രാര്‍ത്ഥനയും ഓശാന ശ്രുശ്രൂഷകളും തുടര്‍ന്ന് വി: കുര്‍ബ്ബാനയും നടക്കും.
ഏപ്രില്‍ 17 പെസഹാ ബുധനാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് വി: പെസഹാ ജുര്ബ്ബാനയും നടത്തപ്പെടും.
ഏപ്രില്‍ 19 ദു:ഖവെള്ളിയാഴ്ച രാവിലെ 9 മണിക്ക് ദു:ഖവെള്ളി ശ്രുശ്രൂഷകള്‍ ആരംഭിക്കും.
ഏപ്രില്‍ 20 ദു:ഖശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാതപ്രാര്‍ത്ഥനയും തുടര്‍ന്ന് വി:കുര്‍ബ്ബാനയും ഉണ്ടായിരിക്കും.
ഏപ്രില്‍ 20 ശനിയാഴ്ച വൈകിട്ട് 7.00 നു സന്ധ്യാപ്രാര്‍ത്ഥനയും ഈസ്റ്റര്‍ ശ്രുശ്രൂഷകളും തുടര്‍ന്ന് വി: ജുബ്ബാനയും നടക്കും.
ഏപ്രില്‍ 21 ഞായറാഴ്ച വി: കുര്‍ബ്ബാന ഉണ്ടായിരിക്കുന്നതല്ല.
വിശ്വാസികള്‍ നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശുതമ്പുരാന്റെ കഷ്ഠാനുഭവ ആഴ്ച ശുശ്രൂഷകളില്‍ ആദ്യാവസാനം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് വന്ദ്യ: തേലപ്പിള്ളില്‍ സഖറിയ കോറെപ്പിസ്കോപ്പായും റവ: ഫാദര്‍ ബിജുമോന് ജേക്കബും അഭ്യര്‍ഥിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 224 217 7846, 551 232 4326. ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്.