ടൊറന്റോയിലെ അന്ധനായ യുവാവ് അമ്മയില്‍ നിന്നും വേര്‍പെടുത്തല്‍ ഭീഷണിയില്‍; മകന്റെ റെഫ്യൂജി ക്ലെയിം ഫെഡറല്‍ ഗവണ്‍മെന്റ് സ്വീകരിച്ചപ്പോള്‍ അമ്മയുടേത് തള്ളി; സൈല്‍വിയ ഏത് നിമിഷവും നാട് കടത്തപ്പെടാം; ഒറ്റയ്ക്ക് ജീവിക്കാനാവില്ലെന്ന ആശങ്കയില്‍ റാമോണ്‍

ടൊറന്റോയിലെ അന്ധനായ യുവാവ് അമ്മയില്‍ നിന്നും വേര്‍പെടുത്തല്‍ ഭീഷണിയില്‍; മകന്റെ റെഫ്യൂജി ക്ലെയിം ഫെഡറല്‍ ഗവണ്‍മെന്റ് സ്വീകരിച്ചപ്പോള്‍ അമ്മയുടേത് തള്ളി; സൈല്‍വിയ ഏത് നിമിഷവും നാട് കടത്തപ്പെടാം; ഒറ്റയ്ക്ക് ജീവിക്കാനാവില്ലെന്ന ആശങ്കയില്‍ റാമോണ്‍

ടൊറന്റോയിലെ അന്ധനായ യുവാവ് റാമോണ്‍ അമ്മയില്‍ നിന്നും വേര്‍പെടുത്തല്‍ ഭീഷണി നേരിടുന്നുവെന്ന് റിപ്പോര്‍ട്ട്. ഫെഡറല്‍ ഗവണ്‍മെന്റ് യുവാവിന്റെ റെഫ്യൂജി ക്ലെയിം അംഗീകരിക്കുകയും അമ്മയായ സൈല്‍വിയ വില്യംസ് എന്ന 62 കാരിയുടെ റെഫ്യൂജി ക്ലെയിം നിരസിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഈ ദുരവസ്ഥ സംജാതമായിരിക്കുന്നത്.ജനിച്ച നാള്‍ മുതല്‍ അമ്മയില്‍ നിന്നും വേര്‍പിരിയാതെ ടൊറന്റോയിലെ അപ്പാര്‍ട്‌മെന്റിലാണ് ഈ യുവാവ് കഴിഞ്ഞ് വരുന്നത്.


തന്റെ മകന് ഡെവലപ്‌മെന്റല്‍ ഇഷ്യൂസ് ഉണ്ടെന്നാണ് ഈ അമ്മ വേദനയോടെ വെളിപ്പെടുത്തുന്നത്. മുതിര്‍ന്ന ആളാണെങ്കിലും തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ഒറ്റയ്ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലുള്ള യുവാവാണ് വേര്‍പെടുത്തല്‍ ഭീഷണി നേരിടുന്നത്. വസ്ത്രം ധരിക്കാനും ഭക്ഷണം കഴിക്കാനും യുവാവിന് സാധിക്കുമെങ്കിലും കുക്കിംഗ്, ക്ലീനിംഗ്, അലക്കല്‍ തുടങ്ങിയവ നിര്‍വഹിക്കാനാവാത്ത അവസ്ഥയാണ് റാമോണ്‍ നേരിടുന്നത്.

ആറ് മാസമുള്ളപ്പോള്‍ റാമോണ്‍ ടൊറന്റോയിലെ കുട്ടികളുടെ ഹോസ്പിറ്റലില്‍ വച്ച് ട്യൂമര്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. തുടര്‍ന്ന് അവര്‍ മാതൃരാജ്യമായ ബാര്‍ബഡോസിലേക്ക് മടങ്ങിപ്പോയിരുന്നു. ഇരു രാജ്യങ്ങളിലും ബന്ധുക്കളുള്ളതിനാല്‍ കാനഡയിലേക്ക് തന്നെ ഇവര്‍ മടങ്ങി വരുകയായിരുന്നു.രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ കാനഡയില്‍ റെഫ്യൂജി ക്ലെയിംസ് സമര്‍പ്പിച്ചിരുന്നത്.ബാര്‍ബഡോസില്‍ അധിക്ഷേപത്തിനും വിവേചനത്തിനും ഇരകളാകുന്നുവെന്ന് വെളിപ്പെടുത്തിയായിരുന്നു ഇവര്‍ റെഫ്യൂജീ ക്ലെയിംസ് സമര്‍പ്പിച്ചിരുന്നത്. ക്ലെയിം നിരസിച്ചതിനെതിരെ സൈല്‍വിയ സമര്‍പ്പിച്ച അപ്പീല്‍ കോടതി തള്ളിയിരിക്കുന്നതിനാല്‍ അവര്‍ ഏത് നിമിഷവും കാനഡയില്‍ നിന്നും നാടു കടത്തപ്പെടാന്‍ സാധ്യതയേറിയിരിക്കുകയാണെന്നാണ് ടൊറന്റോയിലെ ഇമിഗ്രേഷന്‍ ലോയറായ ഗൈഡി മാമാന്‍ വെളിപ്പെടുത്തുന്നത്.

Other News in this category



4malayalees Recommends