ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഡിസ്‌കവര്‍ ഇസ്ലാമും അല്‍ഹിലാല്‍ ഹോസ്‌റല്പ്പിറ്റലുമായി സഹകരിച്ചു നടത്തിയ മെഗാ മെഡിക്കല്‍ ക്യാമ്പില്‍ ആയിരത്തിരതിലധികം പേര്‍ പങ്കെടുത്തു.
രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടന്ന ക്യാമ്പില്‍ കിഡ്‌നി, ലിവര്‍, ഷുഗര്‍, കൊളെസ്‌ട്രോള്‍ എന്നിവ അറിയാനുള്ള രക്തപരിശോധനയും, കുട്ടികളുടെ വിഭാഗം, ഹൃദ്രോഗ വിഭാഗം, ഇ എന്‍ ടി, കണ്ണ് രോഗ വിദഗ്ദര്‍, സ്‌കിന്‍, ഓര്‍ത്തോ, അങ്ങിനെ എല്ലാവിഭാഗത്തിലുമുള്ള വിദഗ്ധരുടെ പരിശോധനയും പൂര്‍ണ്ണമായും സൗജന്യമായി നടത്തിയ ക്യാമ്പില്‍ മഴ പോലും തടസ്സമാവാതെ ഉച്ചവരെ സമൂഹത്തില്‍ എല്ലാ തുറകളിലുമുള്ള ആയിരത്തോളം പേരെത്തി അവസരംഉപയോഗപ്പെടുത്തി.
ക്യാമ്പിനിടയ്ക്കു നടന്ന ദേശീയ ദിനാഘോഷ ചടങ്ങില്‍ ബഹ്രൈനിലെയും ഇന്ത്യയിലെയും സാമൂഹ്യ രംഗത്തുള്ള നിരവധി പ്രമുഖര്‍ പങ്കെടുത്തു.
ഡിസ്‌കവര്‍ ഇസ്ലാം പ്രധിനിധി സെയ്ദ് ഹനീഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ ചെയര്‍മാന്‍ എഫ്. എം. ഫൈസല്‍ സ്വാഗതം പറഞ്ഞു. ബഹ്റൈന്‍ പാര്‍ലിമെന്റ് അംഗം ഹസ്സന്‍ ബുഖമ്മാസ് ചടങ്ങ് ഉല്‍ഘാടനം ചെയ്തു. മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അബ്ദുള്ള അസ്നന്‍, മുന്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്മാന്‍ അബ്രഹാം ജോണ്‍, ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് സ്റ്റാലിന്‍ ജോസഫ്, സാമൂഹ്യ പ്രവര്‍ത്തകന്‍ റഫീക്ക് അബ്ദുള്ള, ഐ. സി. ആര്‍. എഫ് സെക്രട്ടറി ജോണ്‍ ഫിലിപ്പ്,ഐമാക് ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത്, ജഗത് കൃഷ്ണകുമാര്‍, റീനാ രാജീവ്, അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ പ്രധിനിധികളായ ലിജോയ്, പ്യാരിലാല്‍, ജ്യോതിഷ് പണിക്കര്‍, തോമസ് ഫിലിപ്പ്, ജേക്കബ് തെക്കുംതോട്, എബി തോമസ്, ജോര്‍ജ്, അജിജോര്‍ജ് എന്നിവര്‍ ദേശീയ ദിനാശംസകള്‍ നേര്‍ന്നു. ചാരിറ്റി വിംഗ് കണ്‍വീനര്‍ മണിക്കുട്ടന്‍ നന്ദി പറഞ്ഞു.
ട്രെഷറര്‍ ഷൈജു കമ്പത്, സിന്ധു അജി, നിഷ രാജീവ്, സിംല ജാസ്സിം,ഷീജ ജേക്കബ്, രാജീവന്‍. ജെ, എന്‍ രാജീവന്‍ എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിനും .മുഹമ്മദ് താരിഖ്, യൂസുഫ്. കെ. പി, ഇമ്രാന്‍ ഉമ്പാട്, മറിയം മാബേല്‍, അല്‍മ, ലൈല, ഫാത്തിമ, ഫാറൂഖ് എന്നിവര്‍ ദേശീയ ദിനാഘോഷ ചടങ്ങുകള്‍ക്കും നേതൃത്വം നല്‍കി