02070626688 വിളിക്കൂ, യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്റെ ഫൈറ്റ് എഗൈന്‍സ്റ്റ് കോവിഡ് 19 ഹെല്‍പ്പ്‌ലൈന്‍ തുടങ്ങി. 20-ല്‍ അധികം പേരുടെ ക്ലിനിക്കല്‍ ഗ്രൂപ്പ്, ഒരു ദിവസം വോളന്റിയേഴ്‌സായി ചേര്‍ന്നത് പത്ത് ഡോക്ടര്‍മാര്‍

02070626688 വിളിക്കൂ, യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്റെ ഫൈറ്റ് എഗൈന്‍സ്റ്റ് കോവിഡ് 19  ഹെല്‍പ്പ്‌ലൈന്‍ തുടങ്ങി. 20-ല്‍ അധികം പേരുടെ ക്ലിനിക്കല്‍ ഗ്രൂപ്പ്, ഒരു ദിവസം വോളന്റിയേഴ്‌സായി ചേര്‍ന്നത്  പത്ത് ഡോക്ടര്‍മാര്‍

ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് മൂലമുള്ള സാംക്രമിക രോഗം സര്‍വ്വനാശകാരിയായി വിരാജിക്കുമ്പോള്‍, യു കെ യും നിയന്ത്രണങ്ങളുമായി പ്രതിരോധ ശ്രമത്തിലാണ്. കഴിയുന്നവര്‍ വീട്ടിലിരുന്ന് ജോലി ചെയ്യുക, അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക, പബ്ബുകളും, റസ്റ്റോറന്റുകളും,ക്ലബുകളും, സിനിമാശാലകളും പോലുള്ള പൊതു സ്ഥലങ്ങള്‍ ഒഴിവാക്കുക, അനാവശ്യ യാത്രകള്‍ ഒഴിവാക്കുക, രോഗപ്രതിരോധത്തിനുള്ള മുന്‍കരുതലുകള്‍ എടുക്കുക തുടങ്ങിയ നിയന്ത്രണങ്ങള്‍ക്ക് പുറമെ, സ്റ്റാഫിന്റെ ദൗര്‍ലഭ്യം കൊണ്ട് ജി പി സര്‍ജറികള്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യം പോലും നിലവിലുണ്ട്. ഈ ദുരവസ്ഥയെ അതിജീവിക്കാന്‍ യു കെയിലെ മലയാളി സമൂഹത്തെ സജ്ജമാക്കാന്‍ വേണ്ടി യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച പരസ്പര സഹായ സംരംഭം വിജയകരമായി തുടക്കമാകുകയാണ്.


യു കെ യിലുള്ള ഏതൊരു മലയാളിക്കും, സൗജന്യമായി വിളിക്കാന്‍ സാധിക്കുന്ന (നെറ്റ്വര്‍ക്ക് നിരക്കുകള്‍ ബാധകം) ഹെല്‍പ്പ് ലൈന്‍ നമ്പറാണ് നല്കപ്പെട്ടിട്ടുള്ളത്. ഈ നമ്പറില്‍ വിളിക്കുന്ന ആള്‍, തങ്ങളുടെ പേര്, ഫോണ്‍ നമ്പര്‍, ആവശ്യസഹായത്തിന്റെ രൂപം, ആവശ്യമെങ്കില്‍ സഹായം ആവശ്യമുള്ള സ്ഥലം എന്നിവ നല്‍കുകയും, അവ വോളന്റിയേഴ്‌സ് ഗ്രൂപ്പിന് കൈമാറുന്നതിന് സമ്മതിക്കുകയും ആണ് എങ്കില്‍ മാത്രം ഈ വിവരങ്ങള്‍ മാത്രം എടുക്കുകയും, അനുബന്ധ വോളണ്ടിയര്‍ ഗ്രൂപ്പില്‍ ഈ വിവരം കൈമാറുകയും ചെയ്ത്, ആവശ്യക്കാരന്റെ ആശങ്ക അകറ്റുന്ന രീതിയാണ് യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്റെ ഈ സംരംഭം ഇപ്പോള്‍ സ്വീകരിക്കുന്നത്.

ഡോക്ടര്‍മാരും ക്ലിനിക്കല്‍ പ്രാക്ടീഷണര്‍മാരും അടങ്ങുന്ന ക്ലിനിക്കല്‍ അഡ്വൈസ് ഗ്രൂപ്പ്, പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്, ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സ്‌കോട്ട്‌ലന്‍ഡ് എന്നീ ഗവണ്‍മെന്റ് ബോഡികളുടെ നിര്‍ദ്ദേശാനുസരണം തയ്യാറാക്കിയിട്ടുള്ള കോവിഡ് 19 മാനേജ്മെന്റിനുള്ള പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളുമാണ് നല്‍കുന്നത്. ഈ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കുന്നത് ഡോക്ടര്‍ സോജി അലക്‌സിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ ഒരു സംഘമായിരിക്കും. ഈ ഡോക്ടര്‍മാര്‍ ചികിത്സ നിശ്ചയിക്കുകയോ, മരുന്നുകള്‍ പ്രിസ്‌ക്രൈബ് ചെയ്യുകയോ ചെയ്യില്ല. ആരോഗ്യപരമായ ഉപദേശങ്ങള്‍ മാത്രമേ നല്‍കുകയുള്ളൂ.

ഇമോഷണല്‍ സപ്പോര്‍ട്ട് കൊടുക്കുന്ന വോളണ്ടിയര്‍ ഗ്രൂപ്പും ഇതോടോപ്പമുണ്ട്. രോഗം സ്ഥിരീകരിച്ചവരോ, സംശയിക്കപ്പെടുന്നവരോ ആയ ആള്‍ക്കാര്‍ക്ക് മാനസികമായി ധൈര്യം പകര്‍ന്നു കൊടുക്കുന്നതിനുള്ള ശ്രമമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഒരു കുടുംബത്തിലെ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍,അവരെല്ലാവരും അന്യസമ്പര്‍ക്കമില്ലാതെ ജീവിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ അവരുടെ ദൈനംദിനാവശ്യങ്ങള്‍, മോര്‍ട്ട്‌ഗേജ് തുടങ്ങിയ സാമ്പത്തിക ബാധ്യതകള്‍, സാമൂഹികവും, ആരോഗ്യപരവും, ആത്മീയവുമായ കാര്യങ്ങളില്‍ അവര്‍ക്ക് ധൈര്യം പകര്‍ന്നു കൊടുക്കാനുള്ള വോളന്റിയേഴ്സിനെയാണ് ഇവിടെ ആവശ്യം. നേഴ്സുമാര്‍, സോഷ്യല്‍ വര്‍ക്കേഴ്സ്, സാമൂഹ്യ പ്രവര്‍ത്തകര്‍, പുരോഹിതര്‍, മതപരമായ ഉപദേശം കൊടുക്കാന്‍ കഴിയുന്നവര്‍, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമാര്‍ എന്നിവര്‍ അംഗങ്ങളായ വോളന്റിയേഴ്സ് ഗ്രൂപ്പാണിത്.

അവശ്യസഹായം അടിയന്തിരമായി എത്തിക്കാന്‍ കഴിയുന്നവരുടെ ഒരു ഒരു വോളന്റിയേഴ്സ് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ മൂലമോ, രോഗം ബാധിച്ചോ അന്യസമ്പര്‍ക്കമില്ലാതെ വീടുകളില്‍ താമസിക്കേണ്ടി വരുന്നവരെ സഹായിക്കേണ്ടി വരുന്ന അവസരത്തില്‍ അതിന് സന്നദ്ധരാകുന്നവരുടെ ഒരു വലിയ ടീമാണ് ഇത്.

ഇപ്രകാരമുള്ള വോളന്റിയര്‍മാരുടെ ഗ്രൂപ്പുകളും, ഡോക്ടര്‍ സോജി അലക്‌സിന്റെ നേതൃത്വത്തിലുള്ള ക്ലിനിക്കല്‍ ടീമിന്റെ ഗ്രൂപ്പും യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്റെ പരസ്പര സഹായ സംരംഭത്തിന്റെ പ്രവര്‍ത്തനത്തിനായി ഒരുങ്ങിക്കഴിഞ്ഞു. 02070626688 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പര്‍ മുഖേന ആര്‍ക്കും ഈ സംരംഭത്തിന്റെ പ്രയോജനം തേടാവുന്നതാണ്. ഈ ഹെല്‍പ്പ് ലൈന്‍ മുഖേന ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ച് ചികിത്സ നിര്‍ണ്ണയിക്കുകയോ, മരുന്നുകള്‍ പ്രിസ്‌ക്രൈബ് ചെയ്യുകയോ ചെയ്യില്ല. ആരോഗ്യപരമായ ഉപദേശങ്ങള്‍ മാത്രമേ നല്‍കുകയുള്ളൂ

സമയാസമയങ്ങളില്‍ പ്രവര്‍ത്തനവിവരങ്ങള്‍ അറിയിക്കുന്നതിനായി ഫെയ്സ്ബുക്ക് ഗ്രൂപ്പും തുടങ്ങിയിട്ടുണ്ട്. ഇനിയും ഈ സംരംഭത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടുക

Other News in this category



4malayalees Recommends