പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണം - പ്രേമചന്ദ്രന്‍ എം.പി

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണം - പ്രേമചന്ദ്രന്‍ എം.പി

കോവിഡ് 19 രോഗത്തിന്റെ പ്രതിസന്ധിയില്‍ കഴിയുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണം എന്ന് കൊല്ലം ലോക് സഭ എം.പി. ശ്രീ. എന്‍. കെ. പ്രേമചന്ദ്രന്‍. ഗള്‍ഫ് പ്രവാസികളുടെ ആശങ്കകള്‍ പ്രേമചന്ദ്രനുമായി കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍ ഭാരവാഹികള്‍ പങ്കു വെച്ചപ്പോള്‍ ആണ് ഈ നിര്‍ദേശം കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട് എന്ന് പ്രേമചന്ദ്രന്‍ പറഞ്ഞത്. കോവിഡ് 19 മൂലം ദുരിത അനുഭവിക്കുന്ന പ്രവാസികള്‍ക്ക് കൊല്ലം അസോസിയേഷന്‍ നടത്തുന്ന സഹായ പ്രവര്‍ത്തനങ്ങളെ പ്രേമചന്ദ്രന്‍ ശ്ലാകിച്ചു. തുടര്‍ന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട പിന്തുണ എം.പി എന്ന നിലയില്‍ തന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും അറിയിച്ചു. കോവിഡ് 19 മൂലമുണ്ടായ സാമൂഹിക പ്രത്യാഘാതങ്ങള്‍ ബഹു: പ്രധാനമന്ത്രിയുടെയും, കേന്ദ്ര വിദേശകാര്യ മന്ത്രിയുടെയും മുന്നില്‍ അവതരിപ്പിച്ചു എന്നും, ഗള്‍ഫ് മേഖലയില്‍ കോവിഡ് രോഗ ബാധയെ തുടര്‍ന്ന് ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാവര്ക്കും മതിയായ പരിചരണവും, ചികിത്സയും, ശുശ്രൂഷയും ലഭിക്കാന്‍ ഉതകുന്ന നിലയില്‍ ഉള്ള സംവിധാനങ്ങള്‍ രൂപപ്പെടുത്തും എന്ന് അസന്നിഗ്ധമായി തന്നെ കേന്ദ്ര വിദേശകാര്യ മന്ത്രി ശ്രീ. ജയശങ്കറുടെ ഉറപ്പു കിട്ടിയിട്ടുണ്ട് എന്നും പ്രേമചന്ദ്രന്‍ അറിയിച്ചു. കൂടാതെ ഗള്‍ഫ് നാടുകളില്‍ നിന്നും തിരിച്ചു കേരളത്തിലേക്ക് പ്രവാസികളെ കൊണ്ട് വരുന്നത് സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍ നില്‍ നില്‍ക്കുന്ന ഇന്നത്തെ പശ്ചാത്തലത്തില്‍ അതിനുള്ള സാദ്ധ്യതകള്‍ പരിമിതമാണെന്ന മറുപടികള്‍ ആണ് കിട്ടിയതെന്നും എന്നാല്‍ അത് മുന്‍ഗണയോടും, പ്രാധാന്യത്തോടും തന്നെ പരിഗണിക്കണം എന്ന് കേന്ദ്രവിദേശ്യ കാര്യ മന്ത്രിയോട് അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ സാമൂഹ്യ അകലം പാലിച്ചു വ്യാപനം തടയുന്നതിനു വേണ്ടി അതതു സ്ഥലങ്ങളില്‍ താമസിക്കുക എന്നത് മാത്രമാണ് പോംവഴി കൂടാതെ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നു എന്നും രോഗ പരിരക്ഷയും, ആരോഗൃവും, ചികിത്സായും അവിടെ ഉറപ്പു വരുത്താന്‍ ഉള്ള കാര്യങ്ങള്‍ക്കു എല്ലാത്തരത്തിലുള്ള ഇടപെടലും ചെയ്യും എന്നു ഉറപ്പു തരുന്നു എന്നും പ്രേമചന്ദ്രന്‍ അറിയിച്ചു. ഏവര്‍ക്കും പിന്തുണയും ഐക്യദാര്‍ട്യവും കോവിഡ് രോഗത്തെ പ്രതിരോധിക്കാന്‍ ഉള്ള കഴിവും, കരുത്തും, ശക്തിയും എല്ലാവര്‍ക്കും ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു എന്നും എല്ലാ സഹായവും, സഹകരണവും കൊല്ലം പ്രവാസി മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും മറ്റു സഹോദരങ്ങള്‍ക്കും ഉണ്ടാകും എന്നു ഉറപ്പു നല്‍കുന്നു എന്നും പ്രേമചന്ദ്രന്‍ അറിയിച്ചു.


Other News in this category



4malayalees Recommends