കളിയല്ല ഇനി സോഷ്യല്‍ മീഡിയ, കലയുടെ മത്സരവേദി; യുകെയിലെ കൊച്ചു പ്രതിഭകള്‍ക്കായി സമീക്ഷ ഒരുക്കുന്ന ഓണ്‍ലൈന്‍ കലാ മത്സരങ്ങള്‍ ഏപ്രില്‍ 20 മുതല്‍

കളിയല്ല ഇനി സോഷ്യല്‍ മീഡിയ, കലയുടെ മത്സരവേദി; യുകെയിലെ കൊച്ചു പ്രതിഭകള്‍ക്കായി സമീക്ഷ ഒരുക്കുന്ന ഓണ്‍ലൈന്‍ കലാ മത്സരങ്ങള്‍ ഏപ്രില്‍ 20 മുതല്‍

നമ്മുടെ യുദ്ധം കോവിഡ് - 19 അടച്ചു പൂട്ടലിന്റെ ഈ വിരസ കാലഘട്ടത്തോടാണ്. നമ്മുടെ കുട്ടികള്‍ പടയാളികള്‍ ആവട്ടെ. അവരുടെ നാവുകളും പാദങ്ങളും സ്വനതന്തുക്കളും പെന്‍സിലുകളും ബ്രഷുകളുമെല്ലാം ആയുധങ്ങള്‍ ആവട്ടെ. ഇതിനു സമീക്ഷ യു.കെ വേദി ഒരുക്കുന്നു .


കുട്ടികളുടെ സര്‍ഗാത്മകത വളര്‍ത്തുന്ന ചിത്രകല, ഏകാംഗ നൃത്ത, ഏകാഭിനയ, കവിതാ പാരായണ, ഗാന വിഭാഗങ്ങള്‍ ഉള്‍പ്പെടെ വിവിധ മത്സരങ്ങള്‍ നൂതന വാര്‍ത്താവിതരണ സങ്കേതങ്ങള്‍ ഉപയോഗിച്ച് 2020 ഏപ്രില്‍ 20 മുതല്‍ ആരംഭിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികള്‍ നാട്ടിലയച്ച് അതാത് രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ച വിധികര്‍ത്താക്കളാല്‍ മൂല്യ നിര്‍ണ്ണയം നടത്തി സമ്മാനാര്‍ഹരെ തിരഞ്ഞെടുക്കുന്നു. യു കെയില്‍ താമസക്കാരായ കുട്ടികളെ സബ് ജൂനിയര്‍ , ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളാക്കി തിരിച്ച് മത്സരങ്ങള്‍ തയ്യാറാക്കുന്നു. ഉത്തമ കലകളിലൂടെ വര്‍ണ്ണ, ജാതി, മത, രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായ മാനവീക ചിന്താഗതികള്‍ നമ്മുടെ കുട്ടികളില്‍ പൂത്തുലട്ടെ. മറ്റൊരു മൈക്കല്‍ ആഞ്ചലോയും വാന്‍ ഗോഗും ബിഥോവനും ഉള്‍പടെ ലോക പൗരന്‍മാര്‍ ഉദയം കൊള്ളട്ടെ. .... അല്ലെങ്കില്‍ മറ്റൊരു മധുസൂദനന്‍ നായരോ ശോഭനയോ പിറക്കട്ടെ.

വിജയികള്‍ക്ക് സമീക്ഷ ദേശീയ സമ്മേളനത്തില്‍ വച്ച് വിശിഷ്ടാതിഥികള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും . അതോടൊപ്പം കുട്ടികളുടെ സര്‍ഗ്ഗ സൃഷ്ടികള്‍ സമീക്ഷയുടെ ഫേസ് ബുക്ക് പേജിലും വിവിധ ചാനലുകളിലും പ്രസിദ്ധീകരണങ്ങളും നമുക്ക് കാണാം.

വരൂ അണിചേരൂ നമ്മുടെ കുട്ടികളുടെ സൃഷ്ടിപരത പൂത്തുലയട്ടെ.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

07449 145145,

07828 659608,

07882 791150

07984 744233

വാര്‍ത്ത; ബിജു ഗോപിനാഥ്.

Other News in this category



4malayalees Recommends