യുക്മ സാംസ്‌കാരികവേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ-മാഗസിന്റെ ഏപ്രില്‍ ലക്കം പുറത്തിറങ്ങി. അനേക ലോകരാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും യു കെ യും ലോക് ഡൗണില്‍ കുടുങ്ങി കിടക്കുന്ന പ്രത്യേക സാഹചര്യത്തില്‍ ജ്വാല പുറത്തിറങ്ങുവാനും ചെറിയ കാലതാമസം ഈ മാസം ഉണ്ടായിട്ടുണ്ട്.
മുന്‍ ലക്കങ്ങളിലേതുപോലെ പോലെ തന്നെ കാമ്പുള്ള രചനകളാല്‍ സമ്പന്നമാണ് ഏപ്രില്‍ ലക്കം ജ്വാലയും. ലോകമെങ്ങും ആഴത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് മനുഷ്യസമൂഹത്തെ എങ്ങനെ ബാധിക്കുമെന്ന് എഡിറ്റോറിയലില്‍ ചീഫ് എഡിറ്റര്‍ റജി നന്തികാട്ട് പ്രതിപാദിക്കുന്നു. പരസ്പരം കരുതലും സ്‌നേഹവും എത്രമാത്രം പ്രധാനം ആണെന്ന് ഈ മഹാമാരി നമ്മെ പഠിപ്പിക്കുന്നുവെന്നു എഡിറ്റോറിയല്‍ ഹൃദ്യമായി പറഞ്ഞുവക്കുന്നു.
വൈവിദ്ധ്യങ്ങളായ രചനകള്‍ ഈ ലക്കത്തെ മനോഹരമാക്കുന്നു. മലയാള കവിതക്ക് പുതിയൊരു ഭാവവും ഈണവും നലകിയ കടമ്മനിട്ട രാമകൃഷ്ണന്റെ പ്രസിദ്ധമായ 'കോഴി' എന്ന കവിതയോടെയാണ് വായനയുടെ ജാലകം വായനക്കാര്‍ക്കായി തുറക്കുന്നത്. കടമ്മനിട്ട തന്നെയാണ് ഈ ലക്കത്തിന്റെ പ്രൗഢമായ മുഖചിത്രവും.
മാതൃഭാഷയെ നെഞ്ചോട് ചേര്‍ത്തത് കൊണ്ട് തനിക്ക് നേരിടേണ്ടി വന്ന ഒരനുഭവം ജോര്‍ജ്ജ് അറങ്ങാശ്ശേരി തന്റെ പംക്തി 'സ്മരണകളിലേക്ക് ഒരു മടക്കയാത്ര' യില്‍ ഹൃദയസ്പര്‍ശിയായി വിവരിക്കുന്നു. ലോകപ്രസിദ്ധ സാഹിത്യകാരന്‍ മിലന്‍ കുന്ദേരയെക്കുറിച്ചു ആര്‍. ഗോപാലകൃഷ്ണന്‍ എഴുതിയ കുറിപ്പ് ആ മഹാനായ സാഹിത്യകാരന്റെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടമാണ്.
പ്രമുഖ സാഹിത്യകാരന്‍ യു കെ കുമാരന്‍ എഴുതിയ 'ചരിത്രത്തോടൊപ്പം ചേരുന്ന തക്ഷന്‍കുന്നു സ്വരൂപം' എന്ന നോവലിനെ വിലയിരുത്തിക്കൊണ്ട് അലി കരക്കുന്നന്‍ എഴുതിയ ലേഖനം, മലയാളത്തിന്റെ പ്രിയ നടി ശാരദയെക്കുറിച്ചു ഇ പി രാജഗോപാലന്‍ എഴുതിയ ലേഖനം എന്നിവ ഈ ലക്കത്തിലെ ശ്രദ്ധേയ രചനകളാണ്. ജ്വാല ഇ മാഗസിന്റെ രചനകള്‍ക്ക് ചിത്രങ്ങള്‍ കൊണ്ട് മനോഹാരിത നല്‍കുന്ന യുകെയിലെ പ്രിയ ചിത്രകാരന്‍ റോയ് സി ജെ യുടെ കാര്‍ട്ടൂണ്‍ പംക്തി ' വിദേശവിചാരം ' കാലിക സാമൂഹ്യ വിഷങ്ങള്‍ അനാവരണം ചെയ്യുന്നു.
സി പി മുഹമ്മദ് റാഫിയുടെ 'അര്‍ദ്ധരാത്രിയിലെ അനര്‍ഘമായ ചുംബനങ്ങള്‍', പ്രിയ സുനിലിന്റെ 'ജഡ്ജിയാമ', ഡോ.വി വി വീനസിന്റെ 'മകന്‍' എന്നീ കഥകളും എം ബഷീറിന്റെ 'കവിത ഒരു കൊറോണ ദേശമായി സ്വയം പ്രഖ്യാപിക്കുന്നു', ഹരിഹരന്‍ പങ്ങാരപ്പിള്ളിയുടെ ' ഇവന്‍ എന്‍ പ്രിയന്‍ ' എന്നീ കവിതകളും കൂടി ആകുമ്പോള്‍ മനോഹരമായ ഏപ്രില്‍ ലക്കം സമ്പൂര്‍ണ്ണമാകുന്നു.
ജ്വാല ഇ-മാഗസിനില്‍ കൃതികള്‍ പ്രസിദ്ധീകരിക്കുവാന്‍ താല്പര്യം ഉള്ളവര്‍ jwalaemagazine@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് തങ്ങളുടെ കൃതിയും ഒരു പാസ്‌പോര്ട്ട് സൈസ് ഫോട്ടോയും അയക്കേണ്ടതാണ്. ഏപ്രില്‍ ലക്കം വായിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പ്രസ് ചെയ്യുക:-
https://issuu.com/jwalaemagazine/docs/april_2020