പ്രവാസികള്‍ക്ക് സഹായഹസ്തവുമായി സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍

പ്രവാസികള്‍ക്ക് സഹായഹസ്തവുമായി സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍

പ്രെസ്റ്റന്‍: വര്‍ദ്ധിച്ചു വരുന്ന കോവിഡ് രോഗത്തിന്റെ പ്രതിസന്ധിയില്‍ വിഷമമനുഭവിക്കുന്ന പ്രവാസികളെ സഹായിക്കുന്നതിനുവേണ്ടി സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ ിആര്‍ഓ ഫാ. ടോമി എടാട്ട് ചെയര്‍മാനായി പ്രത്യേക ഹെല്‍പ് ഡെസ്‌ക് രൂപീകരിച്ചതായി രൂപതാകേന്ദ്രത്തില്‍ നിന്നും അറിയിച്ചു. പ്രവാസികളായ മലയാളികളും സമീപകാലത്ത് യുകെയില്‍ എത്തിച്ചേര്‍ന്നവരും ഉപരിപഠനത്തിനായി എത്തിയ വിദ്യാര്‍ത്ഥികളും അടിസ്ഥാനസൗകര്യത്തിനും ആവശ്യങ്ങള്‍ക്കുമായി ബുദ്ധിമുട്ടനുഭവിക്കുന്നുവെങ്കില്‍ ഈ ഹെല്‍പ്ഡെസ്‌കുമായി ബന്ധപ്പെടാവുന്നതാണ്.


ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ ഇടവകാംഗങ്ങളില്‍നിന്നുമാണ് സന്നദ്ധസേവനത്തിനായി വോളണ്ടിയര്‍മാരുടെ കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുമായി ആയിരത്തിലധികം പേരാണ് ഈ കൂട്ടയ്മയുടെ ഭാഗമായിട്ടുള്ളത്.

യുകെയുടെ എല്ലാഭാഗത്തും അത്യാവശ്യ ഘട്ടങ്ങളില്‍ അടിയന്തിര സഹായം എത്തിക്കാനുതകുന്ന രീതിയിലുള്ള കോ-ഓര്‍ഡിനേഷനാണ് രൂപപ്പെടുത്തിയിരിക്കുന്നതെന്ന് ഫാ. ടോമി എടാട്ട് അറിയിച്ചു.

കോവിഡ്-19 രാജ്യത്തെ ഗ്രസിച്ചു തുടങ്ങിയപ്പോള്‍ തന്നെ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ വിവിധ റീജിയനുകളില്‍ സഹായമാവശ്യമുള്ളവര്‍ക്കായി ഹെല്പ് ലൈന്‍ നമ്പരോടുകൂടിയ വോളന്റിയേഴ്സ് കൂട്ടായ്മ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു. നാട്ടില്‍ പോകാനാവാതെ ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി വിദ്യാര്‍ത്ഥികളെയും യുകെയില്‍ ജോലിക്കായി പുതിയതായി എത്തുകയും ജോലിയില്‍ പ്രവേശിക്കാനാവാതെ ബുദ്ധിമുട്ടുകയും ചെയ്യുന്ന നിരവധിപേരെ ഇതിനോടകം സഹായിക്കാന്‍ ഈ കൂട്ടായ്മക്ക് കഴിഞ്ഞു.

എന്നാല്‍ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നാട്ടില്‍ നിന്നും നിരവധി മാതാപിതാക്കള്‍ യുകെയിലുള്ള തങ്ങളുടെ മക്കളുടെ നിലവിലെ അവസ്ഥയില്‍ ആശങ്കാകുലരാണ്. ഈ സാഹചര്യത്തില്‍ രൂപതയിലെ ഇടവകകളുടെയും മിഷനുകളുടെയും സഹായത്തോടെ യുകെയിലുള്ള പ്രവാസികളില്‍ എല്ലാവരിലും സഹായമെത്തിക്കുക എന്ന ഉദ്യമമാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ഏറ്റെടുത്തിരിക്കുന്നതെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു. സഭ എല്ലായ്പ്പോഴും പ്രാര്‍ത്ഥനയോടും പിന്തുണയോടും കൂടെ എല്ലാവരുടെയും ഒപ്പം ഉണ്ടെന്നും നാം ചെയ്യുന്ന നന്മകളെയും പ്രാര്‍ത്ഥനകളെയും പ്രവര്‍ത്തനങ്ങളെയും ദൈവം വിലമതിക്കുന്നുവെന്നും സഹോദരങ്ങളെ സഹായിക്കുവാനുള്ള വിളിയില്‍ നാം പങ്കുചേരണമെന്നും അഭിവന്ദ്യ പിതാവ് തന്റെ സന്ദേശത്തില്‍ ഓര്‍മിപ്പിച്ചു.

ഹെല്പ് ലൈന്‍ ഡെസ്‌ക്: Rev Fr Tomy Adatt - Coordinator of the helpline (mob no. +44. 7448836131), Very Rev Mgr Antony Chundelikkatt (07478273948), Very Rev Mgr Sajimon Malayil Puthenpurackal 07913653154), Very Rev Mgr . Jino Varghese Arikkatt MCBS (mob no. 07731507221), Very Rev Mgr George Chelackal (07455307570) and Rev Fr Mathew Pinakkattu (07788790928).

Other News in this category



4malayalees Recommends