ലോക് ഡൗണ്‍ സമയത്ത് കുട്ടികളുടെ സര്‍ഗവാസനകളെ ഉണര്‍ത്തി ക്രിയാത്മക ചിന്തകള്‍ അവരില്‍ ഊട്ടിയുറപ്പിക്കാന്‍ അവസരമൊരുക്കി സമീക്ഷ സര്‍ഗവേദി

ലോക് ഡൗണ്‍ സമയത്ത് കുട്ടികളുടെ സര്‍ഗവാസനകളെ ഉണര്‍ത്തി ക്രിയാത്മക ചിന്തകള്‍ അവരില്‍ ഊട്ടിയുറപ്പിക്കാന്‍ അവസരമൊരുക്കി സമീക്ഷ സര്‍ഗവേദി

ഈ ലോക് ഡൗണ്‍ സമയത്ത് കുട്ടികളുടെ സര്‍ഗവാസനകളെ ഉണര്‍ത്തി ക്രിയാത്മക ചിന്തകള്‍ അവരില്‍ ഊട്ടിയുറപ്പിക്കാന്‍ സമീക്ഷ സര്‍ഗവേദി അവസരങ്ങള്‍ ഒരുക്കുന്നു . ജാതി മത വര്‍ണ്ണ വര്‍ഗ രാഷ്ട്രീയ അതിര്‍ വരമ്പുകള്‍ ഇല്ലാതെ കലാദേവിയെ ഉപാസിക്കുവാന്‍ തയ്യാറായി യു കെയിലെ കുട്ടികള്‍ മുന്നോട്ട് തന്നെ എന്ന് ഏപ്രില്‍ 26ന് അവസാനിച്ച ചിത്രരചനാ മത്സരം തെളിയിച്ചു. കുട്ടികളുടെ ചിത്രങ്ങള്‍ ഷോര്‍ട്ട് ലിസ്റ്റിംഗിനായി തയ്യാറായി കൊണ്ടിരിക്കുന്നു. ചിത്രരചനാ മത്സരത്തിന് തുടര്‍ച്ചയായി സമീക്ഷ സര്‍ഗവേദി ചലച്ചിത്ര ഗാനാലാപ മത്സരത്തിലേക്ക് കടന്നിരിക്കുന്നു. മറ്റൊരു യേശുദാസോ ചിത്രയോ യു കെയില്‍ നിന്ന് ഉണ്ടാവില്ല എന്ന് ആരു കണ്ടു. കുട്ടികള്‍ ഈ ലോക് ഡൗണ്‍ കാലം പോസിറ്റീവ് ആയി ഉപയോഗിക്കട്ടെ. വീട്ടിലെ ടാബ്ലറ്റുകളും കമ്പൂട്ടറുകളും അല്പ സമയം വിശ്രമിക്കട്ടെ.UK യിലെ കുട്ടികള്‍ക്ക് മനോഹര മലയാള ചലച്ചിത്ര ഗാന മത്സരത്തിലൂടെ പ്രതിഭ തെളിയിക്കാന്‍ സമീക്ഷ സര്‍ഗവേദി ഓണ്‍ലൈന്‍ മത്സരങ്ങള്‍ ഏപ്രില്‍ 27 മുതല്‍ തുടങ്ങിക്കഴിഞ്ഞു. സബ് ജൂനിയേഴ്‌സ്, ജൂനിയേഴ്‌സ്, സീനിയേഴ്‌സ് വിഭാഗങ്ങളിലായി പതിനെട്ടു വയസിന് താഴെയുള്ള കുട്ടികള്‍ അണി നിരക്കുന്നു


സബ് ജൂണിയര്‍ - ക്ലാസ്' 2 വരെ പഠിക്കുന്നവര്‍ - ഏതെങ്കിലും ഒരു മലയാള ചലച്ചിത്ര ഗാനം

ജൂണി യേഴ്‌സ് - ക്ലാസ് 3 മുതല്‍ ക്ലാസ് 6 വരെ പഠിക്കുന്നവര്‍ ജോണ്‍സണ്‍ മാസ്റ്ററുടെ ഒരു മലയാള ചലച്ചിത്ര ഗാനം പാടുക

സീനിയേഴ്‌സ് - ക്ലാസ് 7 മുതല്‍ 2020 സെപ്തംബര്‍ 1ന് 18 വയസ് തികയാത്തവര്‍ക്ക് വരെ - അര്‍ജുനന്‍ മാസ്റ്ററുടെ ഏതെങ്കിലും ഒരു മലയാള ചലച്ചിത്ര ഗാനം പാടുക .

കരോകെയും ഫ്യൂഷനും അനുവദനീയമല്ല.

കുറഞ്ഞത് മൂന്നു മിനിട്ട് എങ്കിലും പാടേണ്ടതാണ്.

ഒരാള്‍ ഒന്നില്‍ കൂടുതല്‍ എന്‍ട്രി അക്കാന്‍ പാടില്ല .

പാട്ടിന്റെ വീഡിയോ sameekshauk28@gmail.com എന്ന address ല്‍ അറ്റാച്ച്‌മെന്റായി മെയ് 10 ഞായറാഴ്ച വരെ അയക്കാവുന്നതാണ്.

email ല്‍

Participants Name .............

Class in 2019-20

ഗ്രൂപ്പ് (Subjuniors / Juniors / Seniors )

Date of Birth ( Seniors only)

Parents Name

Parents email address

Parents consent for participation ( Yes or No)

എന്നിവ രേഖപ്പെടുത്തണം.

പ്രൊഫഷണല്‍ സംഗീതജ്ഞര്‍ ഗാനങ്ങള്‍ വിലയിരുത്തിയ ശേഷം തിരഞ്ഞെടുക്കുന്ന ഗാനങ്ങള്‍ Sameeksha facebook ലൂടെ വോട്ടു ചെയ്യാന്‍ പ്രസിദ്ധപ്പെടുത്തുന്നതാണ് 90% വെയ്‌റ്റേജ് വിധികര്‍ത്താക്കള്‍ക്കും 10% വെയ്‌റ്റേജ് വോട്ടിംഗിനും ലഭിക്കുന്നതാണ്.

പ്രൊഫഷണല്‍ വിധികര്‍ത്താക്കള്‍ മാര്‍ക്കിടുന്നത് താഴെ പറയുന്ന മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തിയായിരിക്കും

സബ് ജൂണിയേഴ്‌സ് - പിച്ച് , ക്ലാരിറ്റി, റിഥം, ആകെ അവതരണം എന്നിവക്ക് 25 % മാര്‍ക്ക് വീതം ആയിരിക്കും.

ജൂണിയേഴ്‌സും സീനിയേഴ്‌സും -

ശ്രുതി 20%

സ്വരം 20%

താളം 20%

ലയം / ഭാവം 15%

ഉച്ചാരണ ശുദ്ധി 15%

പാട്ട് തിരഞ്ഞെപ്പ് 10%

എന്നിങ്ങനെ ആയിരിക്കും

പ്രതിഭകളെ, സമീക്ഷ സര്‍ഗവേദി മത്സരങ്ങളില്‍ നിങ്ങള്‍ മാറ്റുരക്കൂ വിജയികളാവൂ. വിജയികള്‍ക്ക് സമീക്ഷ വാര്‍ഷിക സമ്മേളനത്തില്‍ വച്ച് കേരളത്തില്‍ നിന്നെത്തുന്ന മഹദ് വ്യക്തികള്‍ സമ്മാന ദാനം നിര്‍വ്വഹിക്കുന്നതും. അവരുടെ ഗാനങ്ങളുടെ വീഡിയോ സമീക്ഷയുടെ ഫേസ് ബുക്ക് പേജില്‍ ഇടം പിടിക്കുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടൂ ഫോണ്‍

+44 7828 659608

+44 7449 145145

+44 7882 791150

+44 7984 744233

മെയ് 11 മുതല്‍ സമീക്ഷ സര്‍ഗവേദി ഏറ്റവും ജനപ്രിയ സിംഗിള്‍ സിനിമാറ്റിക് നൃത്ത മത്സരവുമായെത്തുന്നു. വിശദ വിവരങ്ങളും മൂല്യനിര്‍ണ്ണയ മാനദണ്ഡവും ഉടന്‍ പ്രതീക്ഷിക്കുക.

Other News in this category



4malayalees Recommends