യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് സഹായ ഹസ്തവുമായി കോവെന്ററി കേരളാ കമ്മ്യൂണിറ്റി

യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് സഹായ ഹസ്തവുമായി കോവെന്ററി കേരളാ കമ്മ്യൂണിറ്റി

കോവിഡ് 19 എന്ന മഹാമാരിയില്‍ അകപ്പെട്ടു ലോകം മുഴുവന്‍ മരവിച്ചു നില്‍ ക്കുമ്പോള്‍ സഹായ ഹസ്തവുമായി കോവെന്ററി കേരളാ കമ്മ്യൂണിറ്റിയും യുക്മയും മുന്നോട്ട് . യുക്മ നേതൃത്വ ത്തോട് സഹായം അഭ്യര്‍ത്ഥിച്ച കോവെന്ററി യൂണിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാര്‍ത്ഥികളുടെ അടുത്തേക്ക് അവശ്യ വസ്തുക്കളുമായി കോവെന്ററി കേരളാ കമ്മ്യൂണിറ്റി വോളണ്ടിയര്‍മാര്‍ എത്തിയപ്പോള്‍ ,സ്‌നേഹം നിറഞ്ഞ പുഞ്ചിരി.


നാട്ടില്‍ നിന്നും കഴിഞ്ഞ ജനുവരിയില്‍ ആണ് കുട്ടികള്‍ കോവെന്ററി യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര ബിരുദ പഠനത്തിനായി എത്തിയത് .പഠനവും ,പാര്‍ട്ട് ടൈം ജോലിയുള്‍പ്പെടെ ചെയ്തു മുമ്പോട്ടു വരുമ്പോഴാണ് നാശം വിതച്ചുകൊണ്ട് കൊറോണ മഹാമാരി എത്തിയത്. തുടര്‍ന്ന് താമസ സ്ഥലത്ത് തികച്ചും ഒറ്റപ്പെട്ടു പോയ വിദ്യാര്‍ത്ഥികള്‍ യുക്മയുടെ സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു . വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ആഹാര സാധനങ്ങളും മറ്റ് അവശ്യ വസ്തുക്കളും അവരുടെ താമസ സ്ഥലത്ത് സി കെ സി വോളണ്ടിയര്‍മാര്‍ എത്തിച്ചു കൊടുത്തു .

അസോസിയേഷന്‍ പ്രസിഡണ്ട് ജോണ്‍സന്‍ യോഹന്നാന്‍ , സെക്രെട്ടറി ബിനോയ് തോമസ് ,

ജോയിന്റ് സെക്രെട്ടറി രാജു ജോസഫ്,ട്രെഷറര്‍ സാജു പള്ളിപ്പാടന്‍,വൈസ് പ്രസിഡന്റ് ജേക്കബ് സ്റ്റീഫന്‍,

ജോയിന്റ് ട്രെഷറര്‍ ശിവപ്രസാദ് ,എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ ജെയ്‌മോന്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്കു

നേതൃത്വം നല്‍കി.

കൊവെന്‍ട്രിയിലും പരിസര പ്രദേശങ്ങളിലും , കോരന്റീനില്‍ കഴിയുന്നവര്‍ക്കും,ജോലിക്കു പോകാന്‍ പറ്റാതെ ബുദ്ധി മുട്ടുന്നവര്‍ക്കും സഹായ ഹസ്തവുമായി സി കെ സി ഒപ്പമുണ്ടാകും .ആരെങ്കിലും കൊവെന്‍ട്രിയിലും പരിസര പ്രദേശങ്ങളിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ സി കെ സി യുമായി ബന്ധപ്പെടുക .

ജോണ്‍സന്‍ പി യോഹന്നാന്‍ -07737541699.

ബിനോയ് തോമസ് - 07515 286258 .

സാജു പള്ളിപ്പാടന്‍ 07735 021144.

Other News in this category



4malayalees Recommends