ഒറ്റപ്പെട്ടു താമസിക്കുന്ന പ്രായം ചെന്ന മാതാപിതാക്കളെ സഹായിക്കാന്‍ കേരള പോലീസിസ് നടത്തുന്ന സേവനത്തെ സഹായിക്കുന്നതിനുവേണ്ടി നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 345 പൗണ്ട് ലഭിച്ചു

ഒറ്റപ്പെട്ടു താമസിക്കുന്ന പ്രായം ചെന്ന മാതാപിതാക്കളെ സഹായിക്കാന്‍ കേരള പോലീസിസ് നടത്തുന്ന സേവനത്തെ സഹായിക്കുന്നതിനുവേണ്ടി നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 345  പൗണ്ട് ലഭിച്ചു

വിദേശങ്ങളായില്‍ താമസിക്കുന്ന എല്ലാ മലയാളികുടുംബങ്ങളുടെയും ആശങ്കയാണ് നാട്ടില്‍ ഒറ്റക്കു താമസിക്കുന്ന നമ്മുടെ മാതാപിതാക്കള്‍ എന്നാല്‍ ഈ ലോക്ക് ഡൌണ്‍ കാലത്തു അവര്‍ക്കു മരുന്ന് എത്തിച്ചുകൊടുക്കാന്‍ ശ്രമിക്കുന്ന കേരള പോലീസിനെ നമുക്ക് അഭിനധിക്കാതിരിക്കാന്‍ കഴിയില്ല. അവര്‍ ചെയ്യുന്ന ഈ മഹത്തായ സേവനത്തെ പിന്തുണക്കുന്നതിനുവേണ്ടി ഇടുക്കി ചരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 345 പൗണ്ട് ലഭിച്ചു ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് താഴെ പ്രസിദ്ധികരിക്കുന്നു ചാരിറ്റി തുടരുന്നു


കഴിഞ്ഞ ദിവസം മാതൃഭൂമി ചലനില്‍ കേരളാപോലീസ് നാട്ടില്‍ ഒറ്റക്കു താമസിക്കുന്ന മാതാപിതാക്കള്‍ക്ക് മരുന്ന് എത്തിച്ചു നല്‍കുന്ന പരിപാടിയെപ്പറ്റി A D G P ടോമിന്‍ തച്ചങ്കരി സംസാരിക്കുന്നതു കേട്ടു. അദ്ദേഹം പറയുന്നത് മരുന്നുകള്‍ പോലീസ് ഉദ്ധിയോഗസ്ഥന്‍ വീട്ടില്‍ എത്തിച്ചുകഴിയുമ്പോള്‍ 80 ശതമാനം ആളുകളും കൃത്യമായി പണം നല്‍കുന്നുണ്ട് എന്നാല്‍ 20 ശതമാനം ആളുകള്‍ക്ക് പണം നല്കാന്‍ കഴിയുന്നില്ല ,പലപ്പോഴും മരുന്ന് വാങ്ങി ചെല്ലുന്ന പോലീസുകാരുടെ കൈയില്‍ നിന്നാണ് ഈ പണം നഷ്ടമാകുന്നത് . .

കേരള പോലീസ് തിരുവന്തപുരത്തു ഒരുക്കിയിരിക്കുന്ന കാള്‍ സെന്ററിലേക്ക് വിളിക്കുന്ന മുറക്ക് അവിടെനിന്നും എവിടുനിന്നു വിളിക്കുന്നുവോ അവിടുത്തെ പോലീസ് സ്റ്റേഷന്‍ കേന്ദ്രികരിച്ചു പ്രവര്‍ത്തിക്കുന്ന ടാസ്‌ക് ഫോഴ്സിലേക്കു വിവരം കൈമാറി അവരാണ് മരുന്ന് എത്തിച്ചു നല്‍കുന്നതെന്നാണ് ടോമിന്‍ തച്ചങ്കരി പറഞ്ഞത് ..ഈ വലിയ സേവനം നല്‍കുന്ന പോലീസുകാരുടെ കൈയില്‍ നിന്നും പണം നഷ്ടപ്പെടാതിരിക്കാന്‍ ഒരു ചെറിയ കൈസഹായം ചെയ്യുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് A D G P ടോമിന്‍ തച്ചങ്കരി സന്നദ്ധത അറിയിക്കുകയും അദ്ദേഹം സന്തോഷപൂര്‍വം അത് സ്വികരിക്കുകയും ആ വാര്‍ത്ത നാട്ടിലെ പത്രത്തില്‍ പ്രസിദ്ധികരിക്കുകയും ചെയ്തതിരുന്നു.അതിന്റെ അടിസ്ഥാനത്തിലാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കളക്ഷന്‍ ആരംഭിച്ചത് .

നിങ്ങളെ കഴിയുന്ന സഹായം താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ അക്കൗണ്ടില്‍ നല്‍കുക .ഞങ്ങള്‍ അത് കേരളപോലീസിനു കൈമാറും എന്നറിയിക്കുന്നു .ഇതു നമ്മളുടെയും നമ്മളുടെ മാതാപിതാക്കളുടെയും സംരകഷണത്തിന്റെ ഭാഗം കൂടിയാണ് എന്ന് നിങ്ങള്‍ മറക്കരുത്

'ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.'',

ACCOUNT NAME , IDUKKI GROUP

ACCOUNT NO 50869805

SORT CODE 20-50.-82

BANK BARCLAYS.

ഇടുക്കി ചാരിറ്റിക്കു വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..

Other News in this category



4malayalees Recommends