കേരള പോലീന്റെ മാനവികത നമുക്ക് കാണാതിരിക്കാന്‍ കഴിയില്ല ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 875 പൗണ്ട് ലഭിച്ചു

കേരള പോലീന്റെ മാനവികത നമുക്ക് കാണാതിരിക്കാന്‍ കഴിയില്ല ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 875 പൗണ്ട് ലഭിച്ചു

പോലീസിന്റെ മാനവികത കേരളസമൂഹത്തിനു തിരിച്ചറിയാന്‍ കഴിഞ്ഞ കാലഘട്ടമാണ് ഈ കൊറോണക്കാലം നാട്ടിലെ പ്രായമായ മനുഷ്യര്‍ക്ക് വീട്ടില്‍ മരുന്ന് എത്തിച്ചു കൊടുത്തുകൊണ്ട് പ്രായമായ മനുഷ്യരെ അവര്‍ കരുതുന്നത് നമുക്ക് കാണാതിരിക്കാന്‍ കഴിയില്ല കാരണം നമ്മുടെ മാതാപിതാക്കളും നാട്ടില്‍ താമസിക്കുന്നുവെന്നതതുകൊണ്ടു. . പോലീസ് എന്നത് കേവലം എഡ് കുട്ടന്‍പിള്ളയില്‍ നിന്നും അതുപോലെ കേവല മര്‍ദ്ദക ഉപകരണം എന്നതില്‍ നിന്നും മനുഷ്യ സേവനത്തിലേക്കു മാറുന്നതിന്റെ ഉദാഹരമായി നമുക്ക് ഇതിനെ കാണാം

കേരളാപോലീസ് ചെയ്യുന്ന ഈ മഹത്തായ സേവനത്തെ പിന്തുണക്കുന്നതിനുവേണ്ടി ഇടുക്കി ചരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 875 പൗണ്ട് ലഭിച്ചു ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് താഴെ പ്രസിദ്ധികരിക്കുന്നു ചാരിറ്റി തുടരുന്നു.

കിട്ടുന്ന പണം ഇടുക്കി പോലീസ് സുപ്രണ്ട് കൈയില്‍ D D ആയി കൈമാറി A D G P ടോമിന്‍ തച്ചങ്കരിയുടെ കൈയില്‍ എത്തിച്ചുകൊടുക്കും എന്നറിയിക്കുന്നു

കഴിഞ്ഞ ദിവസം മാതൃഭൂമി ചലനില്‍ കേരളാപോലീസ് നാട്ടില്‍ ഒറ്റക്കു താമസിക്കുന്ന മാതാപിതാക്കള്‍ക്ക് മരുന്ന് എത്തിച്ചു നല്‍കുന്ന പരിപാടിയെപ്പറ്റി A D G P ടോമിന്‍ തച്ചങ്കരി സംസാരിക്കുന്നതു കേട്ടു. അദ്ദേഹം പറയുന്നത് മരുന്നുകള്‍ പോലീസ് ഉദ്ധിയോഗസ്ഥന്‍ വീട്ടില്‍ എത്തിച്ചുകഴിയുമ്പോള്‍ 80 ശതമാനം ആളുകളും കൃത്യമായി പണം നല്‍കുന്നുണ്ട് എന്നാല്‍ 20 ശതമാനം ആളുകള്‍ക്ക് പണം നല്കാന്‍ കഴിയുന്നില്ല ,പലപ്പോഴും മരുന്ന് വാങ്ങി ചെല്ലുന്ന പോലീസുകാരുടെ കൈയില്‍ നിന്നാണ് ഈ പണം നഷ്ടമാകുന്നത് . ഈ വലിയ സേവനം നല്‍കുന്ന പോലീസുകാരുടെ കൈയില്‍ നിന്നും പണം നഷ്ടപ്പെടാതിരിക്കാന്‍ ഒരു ചെറിയ കൈസഹായം ചെയ്യുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് A D G P ടോമിന്‍ തച്ചങ്കരി സന്നദ്ധത അറിയിക്കുകയും അദ്ദേഹം സന്തോഷപൂര്‍വം അത് സ്വികരിക്കുകയും ആ വാര്‍ത്ത നാട്ടിലെ പത്രത്തില്‍ പ്രസിദ്ധികരിക്കുകയും ചെയ്തതിരുന്നു.അതിന്റെ അടിസ്ഥാനത്തിലാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കളക്ഷന്‍ ആരംഭിച്ചത് .

നിങ്ങളെ കഴിയുന്ന സഹായം താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ അക്കൗണ്ടില്‍ നല്‍കുക .


Other News in this category



4malayalees Recommends