കാനഡയിലെ ആദ്യത്തെ കോവിഡ് 19 സെറോളജിക്കല്‍ ടെസ്റ്റിന് അനുമതി; കൊറോണയില്‍ നിന്നും മുക്തി നേടിയവരുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ചുള്ള ടെസ്റ്റ് നിര്‍ണായകം; ഹെല്‍ത്ത് കാനഡ അനുമതി നല്‍കിയിരിക്കുന്നത് ഇറ്റലിയില്‍ വികസിപ്പിച്ച ലിയായ്‌സന്‍ ടെസ്റ്റിന്

കാനഡയിലെ ആദ്യത്തെ കോവിഡ് 19 സെറോളജിക്കല്‍ ടെസ്റ്റിന് അനുമതി; കൊറോണയില്‍ നിന്നും മുക്തി നേടിയവരുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ചുള്ള ടെസ്റ്റ് നിര്‍ണായകം; ഹെല്‍ത്ത് കാനഡ അനുമതി നല്‍കിയിരിക്കുന്നത് ഇറ്റലിയില്‍ വികസിപ്പിച്ച  ലിയായ്‌സന്‍ ടെസ്റ്റിന്
കാനഡയിലെ ആദ്യത്തെ കോവിഡ് 19 സെറോളജിക്കല്‍ ടെസ്റ്റിന് അനുമതി നല്‍കിയെന്ന് വെളിപ്പെടുത്തി ഹെല്‍ത്ത് കാനഡ രംഗത്തെത്തി.കോവിഡ് പിടിപെട്ട് സുഖപ്പെട്ടവരുടെ രക്തത്തിലെ പ്ലാസ്മ നിലവില്‍ കോവിഡ് ഉള്ളവരെ ചികിത്സിക്കാന്‍ ഫലപ്രദമാകുമോ എന്ന് പരീക്ഷിക്കുന്നതിനുള്ള ടെസ്റ്റിനാണ് ഹെല്‍ത്ത് കാനഡ ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ഈ ചികിത്സ കോവിഡ് രോഗികളില്‍ ഏറെ ഫലപ്രദമെന്ന് തെളിഞ്ഞിരുന്നു.

എന്നാല്‍ കാനഡയില്‍ ഈ ചികിത്സ ഇതാദ്യമായിട്ടാണ് നടക്കുന്നത്. ഇറ്റാലിയന്‍ മള്‍ട്ടി നാഷണല്‍ ബയോടെക്‌നോളജി കമ്പനിയായ ഡയാസോറിന്‍ വികസിപ്പിച്ചെടുത്ത ലിയായ്‌സന്‍ ടെസ്റ്റിനാണ് ഹെല്‍ത്ത് കാനഡ അനുവാദമേകിയിരിക്കുന്നത്. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അടുത്തിടെ ഈ ടെസ്റ്റിന് അംഗീകാരം നല്‍കിയിരുന്നു. കോവിഡ് 19 ആന്റിബോഡീസ് കണ്ടെത്തുന്നതിന് കനേഡിയന്‍ ലബോറട്ടറികളെ ഉപയോഗിക്കുമെന്നും കോവിഡ് ബാധിച്ച് സുഖപ്പെട്ടവര്‍ക്ക് സ്വാഭാവികമായ പ്രതിരോധം ലഭിച്ചുവോയെന്ന് മനസിലാക്കാന്‍ സാധ്യമായ സംഭാവനകള്‍ നല്‍കുമെന്നുമാണ് ചൊവ്വാഴ്ച പുറത്ത് വിട്ട ഒരു പ്രസ്താവനയിലൂടെ ഹെല്‍ത്ത് കാനഡ വെളിപ്പെടുത്തിയിരിക്കുന്നത്.

പോസിറ്റീവ് ആന്റിബോഡി ടെസ്റ്റുകളും റീഇന്‍ഫെക്ഷനെതിരെയുള്ള സംരക്ഷണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ കൂടുതല്‍ ഗവേഷണം സഹായിക്കുമെന്നും ഹെല്‍ത്ത് കാനഡ പറയുന്നു. പുതിയ ആന്റിബോഡി ടെസ്റ്റുകള്‍ക്കായി ഒരു മില്യണോളം കനേഡിയന്‍ ബ്ലഡ് സാമ്പിളുകള്‍ ശേഖരിക്കുമെന്നും ഹെല്‍ത്ത് കാനഡ വെളിപ്പെടുത്തുന്നു. തുടര്‍ന്ന് അടുത്ത രണ്ട് വര്‍ഷങ്ങള്‍ ഇത് സംബന്ധിച്ച വിശദമായ ടെസ്റ്റുകളായിരിക്കും രാജ്യത്ത് നടത്തുന്നത്. രാജ്യത്തെ ജനതയില്‍ പൊതുവായും കോവിഡ് ബാധിക്കാന്‍ കൂടുതല്‍ വല്‍നറബിലിറ്റിയുള്ള ഗ്രൂപ്പുകളില്‍ പ്രത്യേകമായും ടെസ്റ്റുകള്‍ നടത്തും.

Other News in this category



4malayalees Recommends