കനേഡിയന്‍ കോഴ്സുകള്‍ക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ കോഴ്സുകള്‍ക്കായി എന്റോള്‍ ചെയ്യാം; തുടര്‍ന്ന് കാനഡയിലേക്ക് വന്ന് പോസ്റ്റ്-ഗ്രാജ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റിന് അര്‍ഹത നേടാം; കൊറോണ യാത്രാ വിലക്കുകള്‍ കാരണമുള്ള വിട്ട് വീഴ്ച

കനേഡിയന്‍ കോഴ്സുകള്‍ക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ കോഴ്സുകള്‍ക്കായി  എന്റോള്‍ ചെയ്യാം; തുടര്‍ന്ന് കാനഡയിലേക്ക് വന്ന്  പോസ്റ്റ്-ഗ്രാജ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റിന് അര്‍ഹത നേടാം; കൊറോണ യാത്രാ വിലക്കുകള്‍ കാരണമുള്ള  വിട്ട് വീഴ്ച
ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന് വിദേശത്തായിരിക്കുമ്പോള്‍ നിലവില്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്കായി എന്‍ റോള്‍ ചെയ്യാനും തുടര്‍ന്ന് കാനഡയിലേക്ക് വന്ന് പോസ്റ്റ്-ഗ്രാജ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റി(പിജിഡബ്ല്യൂപി)നായി അര്‍ഹത നേടാവുന്നതുമാണ്. ഇതിലൂടെ വിദേശവിദ്യാര്‍ത്ഥികള്‍ക്ക് പിജിഡബ്ല്യൂപിക്കായി പ്രധാനപ്പെട്ട ഒരു ഇളവാണ് കാനഡ അനുവദിച്ചിരിക്കുന്നത്.മേയ് 14നാണ് ഇമിഗ്രേഷന്‍, റെഫ്യൂജീസ്, ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

സാധാരണയായി ഓണ്‍ലൈന്‍ കോഴ്‌സുകളെ കാനഡയിലേക്കുള്ള പിജിഡബ്ല്യൂപി ക്ക് വേണ്ടിയുള്ള അപേക്ഷക്കുള്ള സ്റ്റഡി റിക്വയര്‍മെന്റായി പരിഗണിക്കാറില്ല. എന്നാല്‍ നിലവില്‍ കൊറോണ വൈറസ് യാത്രാ നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന് പഠനത്തിന് പോലും ഇവിടേക്ക് കൃത്യ സമയത്ത് എത്താന്‍ അനുഭവപ്പെട്ട് കൊണ്ടിരിക്കുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണ് ഐആര്‍സിസി പുതിയ ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

നിലവിലെ സാഹചര്യം പരിഗണിച്ച് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മാതൃരാജ്യങ്ങളിലിരുന്ന് കൊണ്ട് കാനഡയിലെ കോഴ്‌സുകളുടെ ഓണ്‍ലൈന്‍ പഠനം നടത്താന്‍ അനുവദിച്ചതിനാലാണ് അസാധാരണമായ വിട്ട് വീഴ്ച അനുവദിക്കാന്‍ ഐആര്‍സിസി തയ്യാറായിരിക്കുന്നത്. ഇത്തരത്തില്‍ ഓണ്‍ലൈനില്‍ പഠിക്കുന്നവര്‍ക്ക് ഗ്രാജ്വേഷന് ശേഷം വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാനും അര്‍ഹത ലഭിക്കും. പുതിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പ്രോഗ്രാം ഒരു കനേഡിയന്‍ ഡെസിഗ്നേറ്റഡ് ലേണിംഗ് ഇന്‍സ്റ്റിറ്റിയൂഷന്‍(ഡിഎല്‍ഐ) ഓണ്‍ലൈനില്‍ പഠനം നടത്താം.

ഇതിലൂടെ തങ്ങളുടെ മാതൃരാജ്യങ്ങളിലിരുന്ന് പഠനത്തിന്റെ 50 ശതമാനം വരെ നിര്‍വഹിക്കാം. തുടര്‍ന്ന് കാനഡയില്‍ ജോലി ചെയ്യുന്നതിനായി പിജിഡബ്ല്യൂപി തങ്ങളുടെ പഠനശേഷം നേടുകയുമാവാം.പിജിഡബ്ല്യൂപിക്ക് മൂന്ന് വര്‍ഷം വരെയാണ് വാലിഡിറ്റിയുള്ളത്. കനേഡിയന്‍ ഡിഎല്‍ഐയില്‍ ഒരു ഇന്റര്‍നാഷണല്‍ സ്റ്റുഡന്റിന്റെ പ്രോഗ്രാമിന്റെ ദൈര്‍ഘ്യത്തെ അടിസ്ഥാനമാക്കിയാണിത് തീരുമാനിക്കപ്പെടുന്നത്.

Other News in this category



4malayalees Recommends