കാനഡയിലെ റെസിഡന്‍ഷ്യല്‍ റിയല്‍ എസ്‌റ്റേറ്റ് മാര്‍ക്കറ്റ് കോവിഡ് പ്രതിസന്ധി കാരണം തകര്‍ന്നു; 36 വര്‍ഷത്തിനിടെയുള്ള ഏറ്റവും മോശമായ ഏപ്രില്‍; മാര്‍ച്ചുമായി താരതമ്യപ്പെടുത്തുമ്പോള്‍ വീട് വില്‍പനയില്‍ 56 ശതമാനം ഇടിവ്

കാനഡയിലെ റെസിഡന്‍ഷ്യല്‍ റിയല്‍ എസ്‌റ്റേറ്റ് മാര്‍ക്കറ്റ് കോവിഡ് പ്രതിസന്ധി കാരണം തകര്‍ന്നു;  36 വര്‍ഷത്തിനിടെയുള്ള ഏറ്റവും മോശമായ ഏപ്രില്‍; മാര്‍ച്ചുമായി താരതമ്യപ്പെടുത്തുമ്പോള്‍ വീട് വില്‍പനയില്‍ 56 ശതമാനം ഇടിവ്
കാനഡയിലെ റെസിഡന്‍ഷ്യല്‍ റിയല്‍ എസ്‌റ്റേറ്റ് മാര്‍ക്കറ്റ് ഏപ്രില്‍ മാസത്തില്‍ നാടകീയമായി ഇടിഞ്ഞ് താണുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. കോവിഡ് 19 മായി ബന്ധപ്പെട്ട കടുത്ത അനിശ്ചിതത്വം കാരണമാണ് ഈ സ്ഥിതി സംജാതമായിരിക്കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ റെസിഡന്‍ഷ്യല്‍ റിയല്‍ എസ്‌റ്റേറ്റ് മാര്‍ക്കറ്റിലെ വാങ്ങലുകാരും വില്‍പനക്കാരും മുമ്പില്ലാത്ത വിധം നിഷ്‌ക്രിയരായി ഇരിക്കേണ്ട അവസ്ഥയാണുണ്ടായിരിക്കുന്നത്.

റെസിഡന്‍ഷ്യല്‍ റിയല്‍ എസ്‌റ്റേറ്റ് മാര്‍ക്കറ്റ് 36 വര്‍ഷത്തിനിടെയുള്ള ഏറ്റവും പരിതാപകരമായ അവസ്ഥയിലാണെത്തിച്ചേര്‍ന്നിരിക്കുന്നത്. അതായത് 1984 ഏപ്രിലിന് ശേഷമുള്ള ഏറ്റവും പരിതാപകരമായ ഏപ്രിലായിരുന്നു കാനഡയിലെ വീട് വിപണിയെ സംബന്ധിച്ചിടത്തോളം ഈ ഏപ്രില്‍.മാര്‍ക്കറ്റിലെ വാങ്ങല്‍ വില്‍ക്കല്‍ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചെങ്കിലും വിലകള്‍ ഇപ്പോഴും സ്ഥിരമായി തുടരുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. മാര്‍ച്ചിലെ അവസ്ഥയുമായി താരതമ്യപ്പെടുത്തമ്പോള്‍ രാജ്യത്തെ വീട് വില്‍പനയില്‍ 56 ശതമാനമാണ് ഇടിവുണ്ടായിരിക്കുന്നത്.

കനേഡിയന്‍ റിയല്‍ എസ്റ്റേറ്റ് ഏജന്‍സിയാണ് മാര്‍ക്കറ്റിലെ പുതിയ പ്രവണതകള്‍ വെള്ളിയാഴ്ച പുറത്ത് വിട്ടിരിക്കുന്നത്. എപ്പോഴും സീസണലായി വര്‍ത്തിക്കുന്ന സ്വഭാവം പുലര്‍ത്തുന്നതാണ് കാനഡയിലെ ഹൗസിംഗ് മാര്‍ക്കറ്റ്. വര്‍ഷത്തിന്റെ തുടക്കത്തില്‍ സാധാരണയായി വില്‍പന കുറയാറാണ് പതിവ്. തണുത്ത കാലാവസ്ഥയാണിതിന് പ്രധാന കാരണം. തുടര്‍ന്ന് സ്പ്രിംഗ് സീസണില്‍ വീട് വിപണിയും ചൂട് പിടിക്കാന്‍ തുടങ്ങും. സമ്മറിലും രാജ്യത്തെ വീട് വിപണിക്ക് നല്ല കാലമാണ്.

തുടര്‍ന്ന് വര്‍ഷത്തിലെ ശേഷിക്കുന്ന സമയത്ത് വിപണിയിലെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുകയും ചെയ്യും. വര്‍ഷങ്ങളായി ഈ ചാക്രിക പ്രവണത രാജ്യത്തെ വീട് വിപണിയില്‍ കണ്ട് വരുന്നുണ്ട്.എന്നാല്‍ അപ്രതീക്ഷിതമായെത്തിയ കോവിഡ് 19 എന്ന മഹാമാരി ഹൗസിംഗ് മാര്‍ക്കറ്റിന്റെ സ്വാഭാവിക പ്രവണതകളെ ഇപ്പോള്‍ കീഴ്‌മേല്‍ മറിച്ചിരിക്കുകയാണ്. വീട് വിപണി ചൂട് പിടിക്കേണ്ട കാലത്തെത്തിയ ലോക്ക്ഡൗണും ശാരീരിക അകല നിയമങ്ങളും മാര്‍ക്കറ്റിനെ മന്ദീഭവിച്ചിരിക്കുകയാണ്.കഴിഞ്ഞ മാസം ഒരുവീടിന്റെ ശരാശരി വില 488,000 ഡോളറാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2019 ഏപ്രില്‍ മാസത്തേക്കാള്‍ 1.3 ശതമാനം ഇടിവാണിതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Other News in this category



4malayalees Recommends