സന്ദര്‍ശക വിസയിലെത്തി രാജ്യത്ത് കുടുങ്ങിയവരുടെ വിസാ കാലാവധി വീണ്ടും നീട്ടി നല്‍കി ഒമാന്‍; വിസാ കാലാവധി ഈ മാസം 30 വരെ സൗജന്യമായി നീട്ടി നല്‍കിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു

സന്ദര്‍ശക വിസയിലെത്തി രാജ്യത്ത് കുടുങ്ങിയവരുടെ വിസാ കാലാവധി വീണ്ടും നീട്ടി നല്‍കി ഒമാന്‍; വിസാ കാലാവധി ഈ മാസം 30 വരെ സൗജന്യമായി നീട്ടി നല്‍കിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു

സന്ദര്‍ശക വീസയിലെത്തി രാജ്യത്ത് കുടുങ്ങിയവരുടെ വിസാ കാലാവധി വീണ്ടും നീട്ടി നല്‍കി ഒമാന്‍. സന്ദര്‍ശന വിസയിലെത്തിയവര്‍ക്ക് വിസാ കാലാവധി ഈ മാസം 30 വരെ സൗജന്യമായി നീട്ടി നല്‍കിയതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. നേരത്തെ ഇത് ജൂണ്‍ 15 വരെ നീട്ടി നല്‍കിയിരുന്നു.


മാര്‍ച്ചില്‍ വിമാനത്താവളം അടക്കുന്നതിന് മുമ്പ് സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞ വിദേശികള്‍ ആ കാലയളവിലെ പിഴ അടക്കേണ്ടിവരുമെന്ന് എമിഗ്രേഷന്‍ വിഭാഗത്തിലെ വക്താവ് അറിയിച്ചു. എന്നാല്‍ ഇവര്‍ക്ക് കോവിഡ് കാലയളവിലെ പിഴ ചുമത്തില്ല. ഈ കാലയളവില്‍ വിസിറ്റ്, എക്സ്പ്രസ് വിസകള്‍ ഓണ്‍ലൈന്‍ വഴി സൗജന്യമായി പുതുക്കാനും സാധിക്കും.

അതേസമയം, 2020 മാര്‍ച്ച് ഒന്ന് മുതല്‍ ആഗസ്റ്റ് അവസാനം വരെ അനുവദിച്ച വിസകളുടെ കാലാവധി അടുത്ത വര്‍ഷം മാര്‍ച്ച് വരെ നീട്ടി നല്‍കിയിട്ടുണ്ട്. നേരത്തെ വീസ സ്വന്തമാക്കുകയും കോവിഡ് മൂലം രാജ്യത്തേക്ക് പ്രവേശിക്കാന്‍ കഴിയാതെവരുകയും ചെയ്തവര്‍ക്കാണ് ഈ ആനുകൂല്യം പ്രയോജനപ്പെടുക.

Other News in this category



4malayalees Recommends