ഒമാനില്‍ സര്‍ക്കാര്‍ മേഖലയില്‍ നിന്നും വിദേശികളെ ഒഴിവാക്കുന്നു; പ്രവാസികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കുന്നതായി അധികൃതര്‍

ഒമാനില്‍ സര്‍ക്കാര്‍ മേഖലയില്‍ നിന്നും വിദേശികളെ ഒഴിവാക്കുന്നു; പ്രവാസികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കുന്നതായി അധികൃതര്‍

ഒമാനില്‍ സര്‍ക്കാര്‍ മേഖലയില്‍ നിന്നും വിദേശികളെ ഒഴിവാക്കുന്നു. പ്രവാസികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. പൊതു മേഖലയിലെ വിദേശ ജീവനക്കാരുടെ അവസ്ഥയും ക്രമേണ ഇവര്‍ക്ക് പകരം സ്വദേശികളെ നിയമിക്കുന്നതും കമ്മിറ്റി വിലയിരുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ എംപ്ലോയ്‌മെന്റ് സ്റ്റിയറിംഗ് കമ്മിറ്റി മേധാവി മുഹമ്മദ് ബിന്‍ അഹമ്മദ് പറഞ്ഞു. കൊറോണ വൈറസ് ആഘാതം, മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച, തൊഴിലവസരങ്ങളിലെ മുരടിപ്പ് എന്നീ അവസ്ഥകള്‍ വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ അനിവാര്യമാക്കിയതായും അദ്ദേഹം പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിലെ സമാനമായ പദ്ധതി ഉടന്‍ പ്രാബല്യത്തില്‍ വരും.


50,000 ത്തിലധികം പ്രവാസികള്‍ ഒമാനിലെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നു. ഏകദേശം 50 ലക്ഷം വരുന്ന ഒമാനിലെ ജനസംഖ്യയില്‍ 20 ലക്ഷമാണ് പ്രവാസികള്‍. കൊറോണവൈറസ് മൂലം വിമാന യാത്ര താല്‍ക്കാലികമായി നിര്‍ത്തിവച്ചത് രാജ്യത്തെ ടൂറിസം മേഖലയ്ക്ക് ആഘാതമായി. തുടര്‍ന്ന് മെയില്‍ സര്‍ക്കാര്‍ ഏജന്‍സികളുടെയും സൈന്യത്തിന്റെയും ബജറ്റില്‍ അഞ്ച് ശതമാനം വെട്ടിക്കുറവ് വരുത്തി. ടൂറിസം മേഖലയില്‍ കൊറോണ വൈറസിന്റെ ആഘാതം ലഘൂകരിക്കുന്നതിനായി ഹോട്ടലുകളിലെ ഉപഭോക്താക്കളില്‍ നിന്ന് നാലു ശതമാനം ഫീസ് ഈടാക്കുമെന്ന് ഒമാനി ടൂറിസം മന്ത്രി കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

Other News in this category



4malayalees Recommends